America

ജീവിതം ഒരു കടങ്കഥ (കവിത: ഡോ. ഇ.എം. പൂമൊട്ടില്‍)

Published

on

ഒരുവന്‍ പ്രഹേളികയിതു വിചിത്രം;
ഒരു യാത്രതന്‍ കഥയീ ജീവിതം
എങ്കിലും ഈ കടങ്കഥയതിന്‍ പിമ്പെ
എത്ര കാലങ്ങളായലയുന്നു ഞാന്‍;
എവിടെ തുടങ്ങിയതെന്നറിയാതെ
എവിടെ ചെന്നെത്തുമെന്നറിയാതെ!

യാത്രയിതെപ്പോള്‍ തുടങ്ങിയെന്നൊരു നാള്‍
ആരോ എന്നോടു ചോദിച്ചീടവെ
അറിയില്ലെന്നു ഞാനുത്തരം നല്‍കി
അറിയില്ല എപ്പോള്‍ ചെന്നെത്തുമെന്നും !

ചില നേരത്തില്‍ ചിരിപ്പിക്കുന്നൊരീ കഥ
പലനേരവും കരയിച്ചിടുന്നു
തീഷ്ണമാം എന്‍ പ്രയത്‌നങ്ങള്‍ പലപ്പോഴും
തീരം കാണാതെ നല്കുന്നു ദുഖം!

നന്മയില്‍ ജീവിച്ചിടുന്നോരെന്തേ ചിലര്‍
തിന്മചെയ്‌തോരെപ്പോല്‍ ശിക്ഷയേല്പൂ
ദുഷ്ടതയേറെ ചെയ്തീടുവോര്‍ ഭൂമിയില്‍
കഷ്ടത കാണാതെ വാഴുന്നതെന്തേ!

സത്യവും ധര്‍മ്മവും ഈവിധം ക്ഷോണിയില്‍
തോല്കുന്നതെന്തേയെന്നോര്‍ത്തു ദുഖിക്കവെ
ആകുന്നു നിയതി തന്‍ നീതിയഗോചരം,
ആരോ ചൊല്ലീടുന്നശരീരി പോലെ!

Facebook Comments

Comments

1. When Life become a dark Night

2019-01-20 09:40:12

Life is not always a jolly journey
you may get stranded in darkness in a deep forest of problems;
don't panic, stay cool & wait for the Dawn
And look up, you may find some shining Stars!!!!!!!!!!

andrew

2. Easow Mathew

2019-01-19 15:07:02

കവിത വായിച്ച് പ്രോത്സാഹനം അറിയിച്ച ബഹുമാന്യരായ അമേരിക്കന്‍ മൊല്ലാക്ക, വിദ്യാധരന്‍, സുധീര്‍ പണിക്കവീട്ടില്‍ എന്നിവരോടുള്ള നന്ദി അറിയിക്കുന്നു. പ്രത്യേകിച്ച് , സ്നേഹംനിറഞ്ഞ മൊല്ലാക്കയോടൊരു വാക്ക്:  അങ്ങയുടെ നിഷ്ക്കളങ്ക ഹൃദയത്തില്‍ നിന്ന് വന്ന അനുഗ്രഹ വാക്കുകള്‍ അവാര്‍ഡുകളേക്കാള്‍ വലിയ അംഗീകാരമായി ഞാന്‍ കരുതുന്നു. സ്നേഹത്തോടെ,

Dr. E.M. Poomottil

3. Sudhir Panikkaveetil

2019-01-18 21:31:15

ഡോക്ടർ പൂമൊട്ടിലിന്റെ ലളിതമായ ഈ കവിത ജീവിതത്തിന്റെ

ഗഹനതേക്കുറിച്ചുള്ള ചിന്തകളാണ്. സത്യസന്ധമായി

ജീവിതത്തെ വ്യാഖ്യാനിക്കുക പ്രയാസം. അനവധി

കവികൾ അവരുടെ അഭിപ്രായങ്ങൾ എഴുതി. ജീവിതം

നമുക്ക് പിടി തരാതെ തുടരുന്നു. ഇതിൽ കവി തന്റെ

സംശയങ്ങൾ ഉന്നയിക്കുന്നു. സങ്കടകരമായ

അനുഭവങ്ങൾ എഴുതുന്നു. ഇതൊക്കെ ചേർന്നതാണ്

ജീവിതമെന്നു കവിക്ക് സമ്മതിക്കാൻ മനസ്സുമില്ല. കവിയുടെ

അന്വേഷണം ഫലപ്രദമായി തുടരട്ടെ.

4. വിദ്യാധരൻ

2019-01-18 19:20:07

ജീവിതമെന്ന കടങ്കഥ

എത്രനാളായി നാം

അഴിക്കാൻ ശ്രമിച്ചിടുന്നു

ഒരറ്റം അഴിച്ചിടുമ്പോൾ

മറ്റൊരറ്റം  കുരുങ്ങിടുന്നു

പിന്നതൊരു ഊരാ

കുടുക്കായിടുന്നു

അതാണ് സത്യം ഇതാണ് സത്യം

എന്നാരേലും പറഞ്ഞിടുമ്പോൾ

അങ്ങോട്ടു നമ്മൾ ഓടിടുന്നു

അങ്ങോട്ടും ഇങ്ങോട്ടും ഓടി നമ്മൾ

കാലുകുഴുഞ്ഞു വീണിടുന്നു

ആരേലും പൊക്കി എടുത്തു നമ്മെ

ചിതയിലോ കുഴിയിലോ വച്ചിടുന്നു

ജീവിത സത്യമെന്തന്നറിഞ്ഞിടാതെ

എല്ലാരും എങ്ങോട്ടോ പോയിടുന്നു

നമ്മുടെ പിന്ഗാമികളൊക്കെ നമ്മെ -

പോലെ ഇവിടെകിടന്നടിപിടി കൂട്ടിടുന്നു

സ്വർഗ്ഗവും നരകവും എന്ന മിഥ്യ

സമയം കൊല്ലിയായി തുടർന്നിടുന്നു

നിങ്ങൾക്ക് എന്താണോ ഇഷ്ടമെന്നാൽ

അതിന്റെ പിന്നാലെ ഓടിടുക

അറിയില്ല ജീവിതം എന്താണെന്ന്

അതുകൊണ്ടു കുറിച്ചതാണിങ്ങനെ ഞാൻ

മനകുരുന്നിൽ കനിവുള്ള സാറേ

പൊറുക്കണേ തെറ്റെങ്ങാൻ കണ്ടിടുകിൽ

5. amerikkan mollakka

2019-01-18 15:15:01

ജനാബ് ഡോക്ടർ സാഹിബ് ഇങ്ങക്ക് ആദ്യമേ

ഞമ്മടെ ഖൽബിൽ നിന്ന് മുബാറക്ക്. നാലുപേരിൽ ഒരാൾ

സാഹിബാണല്ലോ.  വിധി വരുമ്പോൾ ഒരാൾക്ക്

കിട്ടുമെന്ന് ഞമ്മക്കറിയാ. അതൊക്കെ പടച്ചോന്റെ

കയ്യിൽ. ഞമ്മള് ദുവ നേരുന്നു.

ഇങ്ങളുടെ കബിത ഞമ്മൾക്ക് ഇഷ്ടമാണ്. ബായിച്ചാൽ

മനസ്സിലാകും. പി ന്നെ  അതിൽ ഒരു അർത്ഥം ഉണ്ട്.

ജീവിതമെന്ന പ്രഹേളിക  ( ആദ്യത്തെ ബരിയിൽ ഒരു

പിശക്ക്  ഉണ്ട്. ഒരുവൻ അല്ല ഒരു വൻപ്രഹേളിക ).

ജീവിതം ഒരു കഥ തന്നെ എന്ന് തീരും എത്ര നാൾ ഉണ്ടാകും

പടച്ചോനെ അറിയു. ഞമ്മള് മൂന്ന് ബീവിമാരുമായി

കഥയറിയാതെ ഇങ്ങനെ കയി യുന്നു .

നന്മ ചെയ്യുന്നവർക്ക് എന്നും ദുരിതമുണ്ട്. തിന്മാർക്ക് വലിയ പ്രശ്നമില്ല.

ഇങ്ങടെ ഒരു കൊച്ചു കബിത .കുറച്ച് നല്ല കാര്യങ്ങൾ

പറയുന്നു. ആധുനിക കബികൾക്ക് ഇതൊന്നും രസിക്കില്ല.

ഡോക്ടർ സാഹിബ് ഇ മലയാളി പുരസ്കാരം ഇങ്ങൾക്ക്

കിട്ടാൻ ഞമ്മള് മലപ്പുറം പള്ളിക്ക് ഒരു സ്വർണ്ണ താലി

നേരുന്നുണ്ട്.. ഇത് ഞമ്മന്റെ സ്വകാര്യത. മറ്റു കബികൾ

ഞമ്മളോട് കോപിക്കരുത്. നിങ്ങളെയും ഞമ്മക്ക് ഇഷ്ടം

തന്നെ. പക്ഷേങ്കിൽ ഈ ഡോക്ടർസാഹിബ്   ഞമ്മടെ

ചങ്കാണ്.

Leave a Reply

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ലേഖയും ഞാനും വിവാഹിതരായി (കഥ : രമണി അമ്മാൾ )

തേനും ജ്ഞാനിയും (തൊടുപുഴ കെ ശങ്കര്‍ മുംബൈ)

സംഗീതം ( കവിത: ദീപ ബി.നായര്‍(അമ്മു))

അച്ഛൻ (കവിത: ദീപ ബി. നായര്‍ (അമ്മു)

വീഡ് ആൻഡ് ഫീഡ് (കവിത: ജേ സി ജെ)

അച്ഛൻ (കവിത: രാജൻ കിണറ്റിങ്കര)

അച്ഛനെയാണെനിക്കിഷ്ടം (പിതൃദിന കവിത: ഷാജന്‍ ആനിത്തോട്ടം)

മൃദുലഭാവങ്ങള്‍ (ഗദ്യകവിത: ജോണ്‍ വേറ്റം)

പകല്‍കാഴ്ചകളിലെ കാടത്തം (കവിത: അനില്‍ മിത്രാനന്ദപുരം)

പാമ്പും കോണിയും : നിർമ്മല - നോവൽ - 51

ആമോദിനി എന്ന ഞാൻ : പുഷ്പമ്മ ചാണ്ടി (നോവൽ - 1)

ഭിക്ഷ (കവിത: റബീഹ ഷബീർ)

രണ്ട് കവിതകൾ (ഇബ്രാഹിം മൂർക്കനാട്)

സൗഹൃദം (കവിത: രേഷ്മ തലപ്പള്ളി)

കേശവന്‍കുട്ടിയുടെ രാഹുകാലം (കഥ: ഷാജി കോലൊളമ്പ്)

പിതൃസ്മരണകള്‍ (കവിത: ഡോ.. ഈ. എം. പൂമൊട്ടില്‍)

സമീപനങ്ങൾ (ഡോ.എസ്.രമ-കവിത)

അന്തിക്രിസ്തു (കഥ: തമ്പി ആന്റണി)

നീയെന്ന സ്വപ്നം...(കവിത: റോബിൻ കൈതപ്പറമ്പ്)

കവിയുടെ മരണം (കവിത: രാജന്‍ കിണറ്റിങ്കര)

അയമോട്ടിയുടെ പാന്റും മമ്മദിന്റെ മുണ്ടും (ഷബീർ ചെറുകാട്, കഥ)

രണ്ട് കവിതകൾ (എ പി അൻവർ വണ്ടൂർ, ജിദ്ദ)

ഖബറിലെ കത്ത്‌ (സുലൈമാന്‍ പെരുമുക്ക്, കവിത)

പച്ച മനുഷ്യർ (മധു നായർ, കഥ)

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -14 കാരൂര്‍ സോമന്‍)

സ്വപ്നകാലം (കവിത: ഡോ. ഉഷാറാണി ശശികുമാർ മാടശ്ശേരി)

ജലസമാധി (കവിത: അശോക് കുമാർ. കെ)

നീലശംഖുപുഷ്പങ്ങൾ (കഥ: സുമിയ ശ്രീലകം)

നരഖം (കഥ: സഫ്‌വാൻ കണ്ണൂർ)

മരണം(കവിത: ദീപ ബി.നായര്‍(അമ്മു))

View More