യാത്ര (കവിത - സിമി അബ്ദുള്‍ കരിം)

സിമി അബ്ദുള്‍ കരിം Published on 08 February, 2019
യാത്ര (കവിത - സിമി അബ്ദുള്‍ കരിം)
ഈ വഴിയും ഈ നിറ സന്ധ്യയും
പിന്നൊരു കൂട്ടിനായെത്തുമീതിരിനാളവും
കേള്‍ക്കുന്നിതാ ഞാനും തന്ത്രികളില്‍ ഈണവും
പാടുന്നൂ.... ഞാനുമീ യാത്രയില്‍

പോകുന്ന തീവഴിയിലെങ്ങോ
തിരിനാളത്തില്‍ മിന്നും വെളിച്ചവുമേന്തി
എന്നോയി യാത്രയെ തേടിനടന്നൊരാ
പൈതലായ് നീയെന്നുമെന്നില്‍
തിരിനാളവു മേന്തി നീയെന്നില്‍ ഈ വഴിയും....

യാത്ര (കവിത - സിമി അബ്ദുള്‍ കരിം)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക