മിസ്സിംഗ് ഇന്‍ ആക്ഷന്‍ (ഡോ. ഇ.എം. പൂമൊട്ടില്‍)

Published on 07 March, 2019
 മിസ്സിംഗ് ഇന്‍ ആക്ഷന്‍ (ഡോ. ഇ.എം. പൂമൊട്ടില്‍)
ഭീകര സ്‌ഫോടനത്തില്‍ യുവ യോദ്ധാവിന്‍
ജീവന്‍ പൊലിഞ്ഞുവെന്നറിയാതെയോ
"മിസ്സിംഗ് ഇന്‍ ആക്ഷ'നെന്നൊരു  പേരുകൂടി
വിശ്വസ്തനാം ധീരനവനു നല്കി!

യുദ്ധത്തില്‍ കാന്തനെ കാണാതെയെന്നോരാ
സന്താപ വാര്‍ത്തയറീഞ്ഞീടവെ
പൈതലാം ഓമന പുത്രനെ സ്ത്രീ തന്റെ
നെഞ്ചോടണച്ച് വിതുമ്പിടുന്നു!

നാലഞ്ചു വര്‍ഷങ്ങളീ രണം നീളവെ
ബാക്കിയായ് വെച്ചേറെ നഷ്ട സ്വപ്നങ്ങള്‍
രാജ്യത്തിലേറെ പെരുകി വിധവകള്‍,
താതനെ കാണാത്ത കുഞ്ഞുങ്ങളും;
പോരില്‍ മരിച്ചൊരാ മക്കളെയോര്‍ത്തേറെ
മാതാപിതാക്കള്‍ കേഴുന്നു രാപകല്‍!

ഒരുനാളിലൊരു സന്ധിസംഭാഷണത്തില്‍
ദുരിതമീ യുദ്ധത്തിനന്ത്യം കുറിച്ചു
വൈകാതെ, വെട്ടിപ്പിടിച്ചൊരാ സര്‍വ്വതും
കൈമാറി ലജ്ജകൂടാതെ നേതാക്കള്‍
സ്ഥാപിച്ചു പൂര്‍വ്വ സ്ഥാനങ്ങളില്‍ വേലികള്‍
ശാന്തിതന്‍ പ്രാവുകള്‍ വീണ്ടും പറന്നു!

യുദ്ധത്തില്‍ പോയിവരാത്തൊരാ ധീരന്റെ
പുത്രനീ വാര്‍ത്തകേട്ടുടനെ ചൊന്നു;
എല്ലാമീ രാജ്യങ്ങള്‍ കൈമാറിയില്ലയോ
എന്നിട്ടും നല്കാത്തതെന്തേ എന്‍ അച്ഛനെ;
തീവ്രമീ ചോദ്യത്തിനുത്തരം, മാതാവിന്‍
തോരാത്ത കണ്ണുനീരായിരുന്നു!!

Missing In Action: യുദ്ധത്തില്‍ യോദ്ധാവിനെ കാണാതായ അവസ്ഥ

amerikkan mollakka 2019-03-07 20:28:51
യുദ്ധത്തിൽ കാണാതായിയെന്ന സന്ദേശം 
ഒരു പക്ഷെ ജീവിച്ചിരിക്കുന്നുണ്ടാകും 
എന്ന ആശ നൽകുന്നു.പക്ഷെ കാലം 
ആ ആശ നശിപ്പിക്കും. എന്നാൽ കുട്ടികൾ 
അത് മനസ്സിലാക്കുന്നില്ല.വളരെ 
ഹൃദയസ്പർശിയായ ഒരു വികാരത്തിന്റെ 
ആവിഷ്ക്കാരം. 
അമേരിക്കൻ മൊല്ലാക്ക 2019-03-07 23:50:07
ദെന്താ ദ്? ഞമ്മന്റെ പണിയും പേരും ജ്ജ് ധൈര്യമായ്  ങ്ങട് ഏടുത്താ?
P R Girish Nair 2019-03-07 23:56:55
ജമ്മുകശ്മീരിൽ ഇന്ത്യൻ ഭടന്മാരുടെ ഭീകര ആക്രമണത്തെ അടിസ്ഥാനമാക്കി ശ്രീ പൂമൊട്ടിൽ സാറിന്റെ മറ്റൊരു ഹൃദയസ്പർശിയായ ഒരു കവിത.
Sudhir Panikkaveetil 2019-03-08 09:27:35
യുദ്ധം വിതക്കുന്ന വിപത്തുകളിലേക്ക് 
ഒന്ന് എത്തിനോക്കിയിരിക്കുന്നു കവി. 
അച്ഛൻ ഒരിക്കലും തിരിച്ചുവരില്ലെന്നു അറിയാൻ 
പക്വതയെത്താത്ത ബാലമനസ്സിന്റെ 
നൊമ്പരം നാം മനസ്സിലാക്കുന്നെങ്കിലും 
അത് കുറേകൂടി നമ്മെ അനുഭവപ്പെടുത്താമായിരുന്നു.

cat 2019-03-08 10:17:16
പ്പോ കള്ളി ബെളിച്ചത്തായി. സായ്‌വ് പറേണ പോലെ cat is out of the bag
jyothylakshmy Nambiar 2019-03-08 12:49:30
രാഷ്ട്രസ്നേഹത്തിനുമുന്നിൽ ത്യജിയ്ക്കപ്പെടുന്ന സ്വകാര്യജീവിതത്തിലെ  അമ്മയുടേയും, ഭാര്യയുടെയും, മക്കളുടെയും  നൊമ്പരങ്ങൾ  കവി തൊട്ടറിഞ്ഞിരിയ്ക്കുന്നു. അഭിനന്ദനങ്ങൾ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക