America

ബാക്കിയുണ്ടാശകള്‍ (കവിത: ഡോ. ഇ.എം. പൂമൊട്ടില്‍)

Published

on

പ്രായം തൊണ്ണൂറ്റിയഞ്ചെത്തിയ വൃദ്ധന്റെ
ജന്മദിനത്തിലാവേശമോടെ
ബന്ധുക്കളും സ്വന്ത മിത്രങ്ങളേവരും
സന്ധ്യയതാഘോഷിക്കുന്ന നേരം

എണ്ണിത്തിലേറെ മെഴുകുതിരികളും
ചെമ്മെ അലംകൃതമായൊരാ കേക്കും
വര്‍ണ്ണങ്ങളില്‍ തെളിയുന്ന ദീപങ്ങളും
വന്ദ്യനാം താതന്റെ മുന്നില്‍ നിരന്നു!

പോയകാലങ്ങളില്‍ തന്‍ ജീവിതത്തിലെ
തോല്‍വിയും നേട്ടവും വര്‍ണ്ണിക്കവെ
ജീവിതത്തില്‍ ഏറെ സംതൃപ്തനാണെന്നു
താഴ്മഭാവത്തില്‍ മൊഴിഞ്ഞു താതന്‍!

ആശകള്‍ ബാക്കിയുണ്ടോയിനിയുമെ-
ന്നാരോ വയോധികനോട് ചോദിക്കവെ
ഇനിയേറെയൊന്നുമില്ലെങ്കിലും ബാക്കിയായ്
ഒരു കൊച്ചുമോഹമുണ്ടെന്നു ചൊന്നു.

ഇവനൊരു പൈതലുണ്ടായിട്ടുവേണം
ഇവിടുന്നു പരലോകയാത്ര പോകാന്‍,
ഒരു തലമുറകൂടി കാണുവാന്‍ മോഹം
ഒരുനാളിലീവാസം തീരുംമുമ്പെ
അഞ്ചു വയസ്സുള്ള ചെറുമകനെ തന്‍
നെഞ്ചോട് ചേര്‍ത്തു പിടിച്ചയാള്‍ ചൊന്നു!!

Facebook Comments

Comments

1. 2019-03-21 07:49:40

കാര്‍ന്നോര്‍ക്ക് വേണ്ടത് പൊന്ന് അല്ല  അത് പോലെ പേര്‍ ഉള്ള മറ്റൊന്ന് ആണെന്ന് നോട്ടം കണ്ടാല്‍ അറിയില്ലേ ? ഇനി അത് എങ്ങനെ കൊടുക്കണം എന്ന് ആലോചിക്കുക - അമേരിക്കന്‍ ബീബി

2. വിദ്യാധരൻ

2019-03-20 23:52:57

ആശകൾ ഇല്ലാത്ത മാനുഷർ ഉണ്ടോ ഭൂവിൽ?

ചിലർ ചത്താലും  ആശകൾ ബാക്കി നിൽക്കും.

പണ്ടൊക്കെ കാർണോന്മാർ  ചാകാൻ കിടക്കുമ്പോൾ

പൊന്നുരച്ചു നാക്കിൻ തുമ്പിൽ വയ്ക്കും.

ലോകത്തുടുള്ള ആശകൾ കൂടീട്ടല്ലേൽ

നാട്ടാർക്കും വീട്ടാർക്കും   തൊല്ലയാകും .

തൊണ്ണൂറു കഴിഞ്ഞുള്ള വൃദ്ധന്മാർ ഇത്‌പോല

പിറന്നാള് ഘോഷിക്കിൽ  നിങ്ങളൊക്കെ .

കേക്കിലൊരല്പം പൊന്നു ഉരച്ചു തേച്ചു

ചെറുകഷണമൊന്ന്  വായിൽ വച്ചിടുകിൽ

കാണില്ല പിന്നത്തെ പിറന്നാള് ഘോഷിക്കാൻ

ആശയറ്റിട്ട് കാർണോർ കാലം ചെയ്യും.

ക്ഷമിക്കണം ഇതല്പം കടും കയ്യെണെന്നാലും

കാർണോന്മാർക്കിതുപോലെ

ആശ വന്നാൽ  നമ്മൾ എന്ത് ചെയ്യും?

3. amerikkan mollakka

2019-03-20 20:28:20

പെരുത്ത് കാലം ജീബിക്കാൻ മോഹമില്ലാത്ത

മനുസന്മാരുണ്ടാകില്ല. ഈ ദുനിയാവിൽ

പടച്ചോൻ എന്തൊക്കയാണ് മനുസനു ഉണ്ടാക്കി

ബച്ചിരിക്കുന്നത്. മാനത്ത് നിന്നും പടച്ചോൻ

ഹൂറിമാരെ ഇറക്കിയിരിക്കുന്നു. ഞമ്മള് അതിൽ

മൂന്നെണ്ണം സ്വന്തമാക്കി. ഡോക്ടർ സാഹിബ്

ഞമ്മക്കും കുറേക്കാലം ബീബിമാരുടെ

മയിലാഞ്ചി കയ്യിനാൽ ബച്ചുണ്ടാക്കിയത്

തിന്നു കയിഞ്ഞുകൂടാൻ  മോഹൻറ്. ബീബിമാരുടെ

മയ്യണി കണ്ണാൽ ഉള്ള നോട്ടം മതി ഞമ്മൾക്ക് .

അങ്ങനെ സുബക്കത്തിൽ ഇരിക്കുമ്പോൾ ഈ ഭൂമി എങ്ങനെ ബിട്ടു പോകും.

ഞമ്മടെ യൗവനം തീരാതിരിക്കാൻ

ഞമ്മളും ബീബിമാരും കരുതൽ എടുക്കുന്നു.

പൂമൊട്ടിൽ സാഹിബ് വയസ്സന്മാരുടെ മനസ്സറിഞ്ഞ

എയ്തിയതാണ്. . സാഹിബ് ഇങ്ങള് എയ്‌തുക.

ദുവ നേരുന്നു. അസ്സാലാമു അലൈക്കും.

4. Jayasree

2019-03-20 10:09:18

കിളവൻ കുഴിയിലേക്ക് കാലും വച്ചിരിക്കുപോഴും ആഗ്രഹം കൊള്ളാം.... കവിത ബെലെബേഷ്...

5. P R Girish Nair

2019-03-20 08:14:11

പൂമൊട്ടിൽ സാറിന്റെ വ്യത്യസ്തമായ ഒരു ഹാസ്യ കവിത.  നന്നായിരിക്കുന്നു സർ. Congratulations.

Leave a Reply

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഒരിക്കൽക്കൂടി (കവിത: രാജൻ കിണറ്റിങ്കര)

ഞാനെങ്ങനെ ഈ മനസ്സിനെ ഇട്ടേച്ച് പോകും (മിന്നാമിന്നികൾ -2: അംബിക മേനോൻ)

എല്ലാം വെറുതെ (കവിത: ബീന ബിനിൽ ,തൃശൂർ)

സെന്‍തോറ്റം (കവിത: വേണുനമ്പ്യാര്‍)

തിരിച്ചു പോകും പുഴ (കവിത: രമണി അമ്മാൾ )

പെരുമഴ(കവിത: ദീപ ബിബീഷ് നായര്‍ (അമ്മു))

ഗംഗ; കവിത, മിനി സുരേഷ്

കോർപ്പറേറ്റ് ഗോഡസ്സ് - പുഷ്പമ്മ ചാണ്ടി (നോവൽ - ഭാഗം - 10 )

ഉഗു (കഥ: അശോക് കുമാർ.കെ.)

പാമ്പും കോണിയും - നിർമ്മല - നോവൽ 46

കദനമഴ (കവിത: ജിസ പ്രമോദ്)

കൊ (കവിത: വേണുനമ്പ്യാർ)

ഉത്സവക്കാഴ്ചകൾ (കഥ:സാക്കിർ സാക്കി, നിലമ്പൂർ)

മഹാമാരി വരുമ്പോൾ (കവിത: മുയ്യം രാജൻ)

സാന്ത്വന കൈകൾ (ജയശ്രീ രാജേഷ്)

ദൈവത്തിന്റെ പ്രതിരൂപങ്ങള്‍(കവിത: രാജന്‍ കിണറ്റിങ്കര)

പിന്തുടർന്ന വെള്ളാരംകണ്ണുകൾ (കഥ: രമണി അമ്മാൾ)

മെയ്മാസമേ....(കവിത: മാര്‍ഗരറ്റ് ജോസഫ്)

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -11: കാരൂര്‍ സോമന്‍)

മിഡാസ് ടച്ച് (കവിത: വേണുനമ്പ്യാര്‍)

കനലെരിയുമ്പോൾ (രേഖ ഷാജി)

ക്വാറന്റൈൻ (കവിത: ശിവൻ)

അമ്മ (കവിത: സുഭദ്ര)

ഊഞ്ഞാല്‍...(ചെറുകഥ: അനീഷ് കേശവന്‍)

ഇലകൾ പൊഴിച്ച ഒരു മരം (കഥ: പുഷ്പമ്മ ചാണ്ടി )

അമ്മയും ഞാനും (രമാ പ്രസന്ന പെരുവാരം)

അമ്മ (കവിത: ഡോ.എസ്.രമ )

അമ്മ (ജയശ്രീ രാജേഷ്)

വളയിട്ട കിനാവുകള്‍ (കവിത: ഷാജന്‍ ആനിത്തോട്ടം)

അമ്മ നിലാവ് (രേഖ ഷാജി)

View More