America

വര്‍ണ്ണങ്ങള്‍ (ഡോ. ഇ.എം. പൂമൊട്ടില്‍)

Published

on

ചെമ്പകം, താമര, മുല്ല ജമന്തിയും
ചെത്തി മന്ദാരവും പിച്ചിയും റോസയും
പൂത്തലഞ്ഞീടുന്ന നേരം ദളങ്ങളില്‍
പൂര്‍ണ്ണതയേകുന്നൊരാ വര്‍ണ്ണശോഭയും

ചേതോഹരം ശലഭത്തിന്‍ ചിറകതില്‍
തെളിയുന്ന നിറമുള്ള ചിത്രങ്ങളും
ചേലൊത്ത പഞ്ചവര്‍ണ്ണക്കിളി തന്നുടെ
മേനിയില്‍ ചാര്‍ത്തിയൊരഞ്ചു വര്‍ണ്ണങ്ങളും
ഒരു മയില്‍പീലിയില്‍ മികവിന്‍ നിറങ്ങളായ്
നിറയും മനോഹര രൂപങ്ങളും

കാറ്റിന്റെ ഊഞ്ഞാലിലാടും മരങ്ങളില്‍
കാണുന്നൊരീ ഹരിതാഭമാം ഭംഗിയും
ഹേമന്ത നാളുകളില്‍ മഞ്ഞുതുള്ളികള്‍
ശ്വേതയില്‍ ചേലയണിയുന്ന കാന്തിയും

ആകാശമാം വിതാനത്തിന്റെ നീലയും
ഹാ! വെള്ളിമേഘങ്ങളില്‍ ബഹുശോഭയും
സായാഹ്ന സൂര്യനതിന്‍ വിരല്‍ തുമ്പിനാല്‍
മാനത്തെഴുതുന്ന വര്‍ണ്ണചിത്രങ്ങളും
ആദിത്യരശ്മിതന്‍ മന്ദസ്മിതങ്ങളില്‍
മാരിവില്‍ തൂകുന്നൊരേഴു നിറങ്ങളും

അജ്ഞാതനാമൊരു ശില്പിതന്‍ വൈഭവം
അല്ലാതെയെന്തെന്നു വര്‍ണ്ണിച്ചിടേണ്ടു ഞാന്‍;
മര്‍ത്യനാമെന്റെയീ ചിന്തയ്ക്കഗോചരം
അത്യുന്നതന്റെയീ ചാതുര്യവിസ്മയം!!

Facebook Comments

Comments

1. 2019-04-16 23:10:35

വർണ്ണങ്ങളെ നിങ്ങൾ ഇല്ലായിരുന്നെങ്കിൽ

ദണ്ഡങ്ങൾ ഞങ്ങൾക്ക് കുറവായിരുന്നേനെ .

കറുത്തവനാണെങ്കിൽ കഷ്ടമാണവൻ കാര്യം

മോഷണകുറ്റം കുലപാതകം പീഡനം എല്ലാം

അവനു കൊടുത്തവർ ജയിലിൽ പിടിച്ചിടും

മെക്സിക്കൻറെ കാര്യം കട്ട പുക നോക്കേണ്ട

ഇല്ലീഗലാണവൻ നാടുകടത്തലവന്റെ വിധി

പിംഗകള വർണ്ണവും പച്ചയും മഞ്ഞയും

ഗതികിട്ടാ പ്രേതമായി അലയുന്നു

കറുമ്പനാണെന്ന് പറഞ്ഞു കിട്ടും അടി

മെക്സിക്കനാണെന്ന് പറഞ്ഞു ചിലർ അടി

മഞ്ഞ ഇവനാരെടാ മംഗോളിയനോ?

ഉത്തരത്തിനായി നോക്കി നില്ക്കാതടി

വെള്ള തൊലിയാണേൽ എല്ലാം ശുഭം

തല്ലു കൊല്ലാതെ തലോടും അടിമുടി

ഇല്ലെനിക്ക് വർണ്ണങ്ങൾ കാണുമ്പോൾ

തല്ലുകൊള്ളുമോ എന്നുള്ള പേടിയേയുള്ളു

പൂമൊട്ട് സാറേ നിങ്ങൾ പൂമൊട്ടായിരിക്ക

വെറുതെ വിരിഞ്ഞു വർണ്ണങ്ങൾ കാട്ടാതിരിക്ക

തല്ലു കൊള്ളാതിരിക്കാനുള്ളൊരു വിദ്യ ഞാൻ

ചുമ്മാ പറഞ്ഞന്നേയുള്ളു കയ്യ്കൊള്ളാം വേണെങ്കിൽ

വർണ്ണങ്ങളെ നിങ്ങൾ ഇല്ലായിരുന്നെങ്കിൽ

ദണ്ഡങ്ങൾ ഞങ്ങൾക്ക് കുറവായിരുന്നേനെ .

2. amerikkan mollakka

2019-04-16 16:01:46

ഡോക്ടർ പൂമൊട്ടിൽ സാഹിബേ ബർണ്ണങ്ങൾ

ഞമ്മക്ക് ഹരമാണ്. ഈ പൂക്കൾക്കൊക്കെ

മൊഞ്ചത്തികളുടെ പേര് വന്നതോ അതോ മൊഞ്ചത്തികളുടെ പേര്

പൂവിനു വന്നതോ? ചെമ്പകം, ജമന്തി, റോസാ,താമര..ഹായ്

അത് പറയുമ്പോൾ തന്നെ ഖുശ്ബു വരുന്നു. ഇതൊക്കെ പടച്ചതമ്പുരാന്റെ

കൃപ തന്നെ. സാഹിബ്  ജീവിക്കുന്നത് പൂക്കളും മൊഞ്ചത്തികളും

നിറഞ്ഞ ദുനിയാവിലായിരിക്കും.ഏല്ലാം

കണ്ട് രസിച്ച് ഇങ്ങനെ എയ്തു. അപ്പോൾ അസ്സലാമു

അല്ലൈക്കും.

3. കുമാരനാശാൻ

2019-04-16 14:36:52

ഈ വല്ലിയിൽ നിന്നു ചെമ്മേ—പൂക്കൾ
പോവുന്നിതാ പറന്നമ്മേ!
തെറ്റീ! നിനക്കുണ്ണി ചൊല്ലാം—നൽപ്പൂ-
മ്പാറ്റകളല്ലേയിതെല്ലാം.
മേൽക്കുമേലിങ്ങിവ പൊങ്ങീ—വിണ്ണിൽ
നോക്കമ്മേ,യെന്തൊരു ഭംഗി!
അയ്യോ! പോയ്ക്കൂടിക്കളിപ്പാൻ—അമ്മേ!
വയ്യേയെനിക്കു പറപ്പാൻ!
ആകാത്തതിങ്ങനെ എണ്ണീ—ചുമ്മാ
മാഴ്കൊല്ലായെന്നോമലുണ്ണീ!
പിച്ചനടന്നു കളിപ്പൂ—നീയി-
പ്പിച്ചകമുണ്ടോ നടപ്പൂ?
അമ്മട്ടിലായതെന്തെന്നാൽ? ഞാനൊ-
രുമ്മതരാമമ്മ ചൊന്നാൽ.
നാമിങ്ങറിയുവതല്പം—എല്ലാ-
മോമനേ, ദേവസങ്കല്പം.

4. P R Girish Nair

2019-04-16 13:40:16

എന്നും പ്രകാശം പരത്തി നിൽക്കുന്ന ഒരു നല്ല കവിത.

Leave a Reply

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ലേഖയും ഞാനും വിവാഹിതരായി (കഥ : രമണി അമ്മാൾ )

തേനും ജ്ഞാനിയും (തൊടുപുഴ കെ ശങ്കര്‍ മുംബൈ)

സംഗീതം ( കവിത: ദീപ ബി.നായര്‍(അമ്മു))

അച്ഛൻ (കവിത: ദീപ ബി. നായര്‍ (അമ്മു)

വീഡ് ആൻഡ് ഫീഡ് (കവിത: ജേ സി ജെ)

അച്ഛൻ (കവിത: രാജൻ കിണറ്റിങ്കര)

അച്ഛനെയാണെനിക്കിഷ്ടം (പിതൃദിന കവിത: ഷാജന്‍ ആനിത്തോട്ടം)

മൃദുലഭാവങ്ങള്‍ (ഗദ്യകവിത: ജോണ്‍ വേറ്റം)

പകല്‍കാഴ്ചകളിലെ കാടത്തം (കവിത: അനില്‍ മിത്രാനന്ദപുരം)

പാമ്പും കോണിയും : നിർമ്മല - നോവൽ - 51

ആമോദിനി എന്ന ഞാൻ : പുഷ്പമ്മ ചാണ്ടി (നോവൽ - 1)

ഭിക്ഷ (കവിത: റബീഹ ഷബീർ)

രണ്ട് കവിതകൾ (ഇബ്രാഹിം മൂർക്കനാട്)

സൗഹൃദം (കവിത: രേഷ്മ തലപ്പള്ളി)

കേശവന്‍കുട്ടിയുടെ രാഹുകാലം (കഥ: ഷാജി കോലൊളമ്പ്)

പിതൃസ്മരണകള്‍ (കവിത: ഡോ.. ഈ. എം. പൂമൊട്ടില്‍)

സമീപനങ്ങൾ (ഡോ.എസ്.രമ-കവിത)

അന്തിക്രിസ്തു (കഥ: തമ്പി ആന്റണി)

നീയെന്ന സ്വപ്നം...(കവിത: റോബിൻ കൈതപ്പറമ്പ്)

കവിയുടെ മരണം (കവിത: രാജന്‍ കിണറ്റിങ്കര)

അയമോട്ടിയുടെ പാന്റും മമ്മദിന്റെ മുണ്ടും (ഷബീർ ചെറുകാട്, കഥ)

രണ്ട് കവിതകൾ (എ പി അൻവർ വണ്ടൂർ, ജിദ്ദ)

ഖബറിലെ കത്ത്‌ (സുലൈമാന്‍ പെരുമുക്ക്, കവിത)

പച്ച മനുഷ്യർ (മധു നായർ, കഥ)

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -14 കാരൂര്‍ സോമന്‍)

സ്വപ്നകാലം (കവിത: ഡോ. ഉഷാറാണി ശശികുമാർ മാടശ്ശേരി)

ജലസമാധി (കവിത: അശോക് കുമാർ. കെ)

നീലശംഖുപുഷ്പങ്ങൾ (കഥ: സുമിയ ശ്രീലകം)

നരഖം (കഥ: സഫ്‌വാൻ കണ്ണൂർ)

മരണം(കവിത: ദീപ ബി.നായര്‍(അമ്മു))

View More