എനിക്കു പേടി (കവിത: മനോഹര്‍ തോമസ്‌)

Published on 03 May, 2012
എനിക്കു പേടി (കവിത: മനോഹര്‍ തോമസ്‌)
കണ്ടുമുട്ടിയപ്പോള്‍ മുതല്‍ കാണാനൊളിക്കുന്ന മനസിനെ
പറയാതെ പറയുന്ന വാക്കുകളെ!
മിന്നി മറയുന്ന മുഖഭാവങ്ങളെ!
കണ്ണിന്റെ കോണില്‍ പതുങ്ങുന്ന നര്‍മത്തെ
ഒരുപാട്‌ ചോദ്യങ്ങളുടെ ശരമുനകളെ
ഒറ്റവാക്കിലൊതുക്കുന്ന മാന്ത്രികതയെ
നിശബ്‌ദതയുടെ നിലവിളികളെ
അലോരസപ്പെടുത്തുമ്പോഴും ഉദാസീനതയെ
പുണരുന്ന നിറനിസംഗയെ
വാക്കുകളുടെ പ്രതിരോധത്തിനു തുനിയാതെ
കണ്ണീരിന്റെ നീരാഞ്ചനത്തിലലിയുന്ന നീര്‍മിഴികളെ
പരിഭവങ്ങള്‍ പരിദേവനങ്ങളായ്‌ ഉയരുമ്പോള്‍
ഇടമുറിയുന്ന ഗദ്‌ഗദങ്ങളെ
കാത്തിരിപ്പിന്റെ യാമങ്ങളിഴയുമ്പോഴും
കാലൊച്ചകള്‍ക്ക്‌ സുകൃതപരിവേഷം ചാര്‍ത്തുന്ന മനസ്സിനെ
അവളുടെ സ്‌നേഹത്തെയാണെന്നു പേടി!
എനിക്കു പേടി (കവിത: മനോഹര്‍ തോമസ്‌)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക