കഥയിലും കള്ളീകള്ളന്‍ന്മാര്‍ പെരുകുന്നകാലം- കാരൂര്‍ സോമന്‍

Published on 06 May, 2012
കഥയിലും കള്ളീകള്ളന്‍ന്മാര്‍ പെരുകുന്നകാലം- കാരൂര്‍ സോമന്‍
കോട്ടയം: സാഹിത്യ സഹകരണസംഘം പ്രസിദ്ധീകരിച്ച പ്രശസ്ത സാഹിത്യകാരന്‍ കാരൂര്‍ സോമന്റെ 'കാണാപ്പുറങ്ങള്‍ ' നോവലിന്റെ പ്രകാശന കര്‍മ്മം ഹോം ഷെട്ട് ഹോട്ടല്‍ ഹാളില്‍ അസ്സന്റ് ബുക്ക്‌സ് എം.സി. ശ്രീ. ജോജോ ജോസഫിന്റെ അദ്ധ്യക്ഷതയില്‍ നടന്നു. കാരൂരിന്റെ 23-ാമത്തെ പുസ്തകമാണിത്.

മലയാള മനോരമ വീക്കിലി എഡിറ്റര്‍ ഇന്‍ചാര്‍ജ്ജും, ലളിതകലാ അക്കാദമി ചെയര്‍മാനുമായ ശ്രീ. കെ. എ. ഫ്രാന്‍സിസ് എഴുത്തുകാര
ന്‍ ശ്രീ.കിളിരൂര്‍ രാധാകൃഷ്ണന് നല്‍കി പ്രകാശനം ചെയ്തു. മനുഷ്യജീവിതത്തിന്റെ സമാന്തര ചരിത്രമായിട്ടാണ് ഏതൊരു നോവലും പിറവിയെടുക്കുന്നത്. 1945 മുതല്‍ ബ്രിട്ടനിലേക്കും കുടിയേറിയ മലയാളികളുടെ ചരിത്ര നിര്‍മ്മിതിയില്‍ 'കാണാപ്പുറങ്ങള്‍ ' എന്ന നോവലിന് നല്ലൊരു പങ്കുവഹിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സാഹിത്യത്തിന്റെ സമസ്ഥ മേഖലകളിലും കൈയൊപ്പ് ചാര്‍ത്തിയിട്ടുള്ള കാരൂര്‍ ഇണങ്ങിയും ഇടഞ്ഞും മൂന്ന് തലമുറകളെ ഇതില്‍ അടയാളപ്പെടുത്തുന്നു. ഭാഷയിലെ ലാളിത്യവും ഭംഗിയും വായനക്കാരന് രസകരമായ ഒരനുഭൂതിയാണ് നല്‍കുന്നതെന്ന് ശ്രീ.കെ.കെ ഫ്രാന്‍സിസ് അഭിപ്രായപ്പെട്ടു.

പ്രവാസി എഴുത്തുകാരന്‍ എന്ന ഓമനപേരില്‍ സാഹിത്യവുമായി യാതൊരു പുലബന്ധവുമില്ലാത്തയാളുകള്‍ ദുസ്സഹമായ നാണക്കേടാണ് മലയാള ഭാഷക്കുണ്ടാക്കുന്നത്. ഈക്കൂട്ടര്‍ കടന്നു വരുന്നത് കേരളത്തിലെ പുസ്തക കച്ചവടക്കാര്‍, ചില റ്റി.വി. ചാനലുകള്‍, ചില പ്രസിദ്ധീകരണങ്ങള്‍, സര്‍ക്കാര്‍ അവാര്‍ഡുകള്‍ തുടങ്ങിയവരില്‍ നിന്നാണ്. നമ്മുടെ കലാസാഹിത്യ സംസ്‌ക്കാരത്തെ നേരായ മാര്‍ഗ്ഗത്തിലൂടെ നയിക്കേണ്ടവര്‍ അതിഥി സല്‍ക്കാരത്തിലൂടെ, പണക്കൊഴുപ്പിലൂടെ സമഗ്രമോ സംമ്പൂര്‍ണ്ണമോ ആയ ഒരു പഠനം നടത്താതെ ഈ കള്ളനാണയങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ഏതാനും നാളുകള്‍ക്ക് മുമ്പ് പാശ്ചാത്യ രാജ്യത്ത് നിന്നുള്ള ഒരു വിദ്വാന്‍ ഒരു പ്രമുഖ റ്റി.വി. ചാനലില്‍ സാഹിത്യ വേഷം കെട്ടി പ്രത്യക്ഷപ്പെട്ടു. ഇയാള്‍ക്ക് ഇങ്ങനെ ഒരു വേഷം കെട്ടാനുണ്ടായ സാഹചര്യം ഇതെ ചാനലില്‍ തന്നെ എന്നെ അഭിമുഖത്തിന് ക്ഷണിച്ചപ്പോഴാണ് മനസ്സിലാക്കിയത്. ചാനലിലെ ഒരു പ്രമുഖന്‍ വിദേശയാത്ര നടത്തിയപ്പോള്‍ ഇയാളുടെ വീട്ടിലായിരുന്നു താമസ്സം. അതിന് പ്രത്യുപകാരമായിട്ടാണ് ഈ അഭിമുഖം അനുവദിച്ചത്. അവതാരകരുടെ നിരപരാധിത്വം വെളിപ്പെടുത്തുന്നതിനിടയില്‍ അവര്‍ പറഞ്ഞത് ഇയാള്‍ക്ക് ഒരു നോവല്‍ വേണം. ഒരു ലക്ഷം രൂപ വരെ കൊടുക്കാന്‍ തയ്യാറാണ്. ഒരു കലാശില്പത്തെ തിരിച്ചറിയാന്‍ കഴിവില്ലാത്ത കച്ചവടക്കാര്‍ ഭാഷയെ നിഷ്‌ക്കരുണം കൊല്ലുകയാണ് ചെയ്യുന്നത്. നിലവാരമില്ലാത്ത പുസ്തകകച്ചവടക്കാരും, ആര്‍ത്തീപൂണ്ട ചില പണകൊതിയന്‍ന്മാരും ഇവര്‍ക്കായി എന്തും എഴുതികൊടുക്കാന്‍ കച്ചകെട്ടി നിലക്കുന്നു, റ്റി.വിയില്‍ മുഖം മിനുക്കാന്‍ തയ്യാറാകുന്നു, ഒരു പുസ്തകം കൊണ്ടും സര്‍ക്കാര്‍ അവാര്‍ഡ് വരെ സ്വന്തമാക്കുന്നു, കോടികള്‍ കൊടുത്ത് പ്രസിഡന്റായതിന്റെ അവാര്‍ഡ് സ്വന്തമാക്കുന്നു, അവതാരകരും പണം കൈപറ്റുന്നു. ഇങ്ങനെ നമ്മുടെ ഭാഷയെയും സംസ്‌ക്കാരത്തെയും കശ്ശാപ്പു ചെയ്യുന്ന കലയിലെ കള്ളീകള്ളന്‍മാരെ നാം തിരിച്ചറിയുന്നുണ്ടോ? ഇവിടെ അറിവിന്റെ പുറംതോടുകള്‍ ഉടയുക മാത്രമല്ല മനുഷ്യ ജീവിതത്തിന്റെ ഹൃദയസ്പന്ദനങ്ങള്‍ തൊട്ടറിയാത്ത ഇവരെ ജാഗ്രതയോടെ കാണണമെന്നും കാരൂര്‍ മുന്നറിയിപ്പു നല്‍കി.

കിളിരൂര്‍ രാധാകൃഷ്ണന്‍, പ്രൊഫ. ഗീതാലയം രാധാകൃഷ്ണന്‍, നൃമേഷ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ചന്ദ്രശേഖരന്‍ നായര്‍ സ്വാഗതവും നന്ദിയുമറിയിച്ചും.
കഥയിലും കള്ളീകള്ളന്‍ന്മാര്‍ പെരുകുന്നകാലം- കാരൂര്‍ സോമന്‍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക