EMALAYALEE SPECIAL

ശ്രീനാരായണഗുരുവിന്റെ അനശ്വര ജീവിതദര്‍ശനങ്ങള്‍ (ജി. പുത്തന്‍കുരിശ്)

Published

on

മതമേതായാലും മനുഷ്യന്‍ നന്നായാല്‍മതിയെന്ന ഉദാരമാനുഷിക ദര്‍ശനത്തിലൂടെ ഇരുപതാം നൂറ്റാണ്ടിന്റെതുടക്കത്തില്‍ ആധുനികകേരളത്തിന് തുടക്കമിട്ട സന്യാസിവര്യന്‍ ആയിരത്തിഎണ്ണൂറ്റി അമ്പത്തിയാറ് ആഗസ്റ്റ്ഇരുപതിന് തിരുവനന്തപുരംജില്ലയിലെ ചെമ്പഴന്തിയില്‍ ജനിച്ചു. മഹാനായ യോഗി, സാമൂഹികപരിഷ്കര്‍ത്താവ്, നവോത്ഥാനകാലഘട്ടത്തിന്റെ നായകന്‍, കവി, ആദ്ധ്യാത്മികാചാര്യന്‍ എന്നീ നിലകളില്‍അദ്ദേഹം നല്‍കിയ സംഭാവനകള്‍ കാലദേശങ്ങളെഉലംഘിച്ചു നില്ക്കുന്നു. ആദ്ദേഹത്തിന്റെകവിതകളും ഗദ്ധ്യകവിതകളും അടുങ്ങുന്ന എഴുപതോളംകൃതികളും ഏകദേശം ആറുലേഖനങ്ങളും സത്യാന്വേഷികള്‍ക്കും മതങ്ങള്‍ക്കപ്പുറത്ത് മനുഷ്യരെ അന്വേഷിക്കുന്നവര്‍ക്ക് വഴികാട്ടിയായി നമ്മളോടൊപ്പം ഇന്നും നിലകൊള്ളുന്നു. തത്വശാസ്ത്രത്തിലൂടേയും, കവിതയിലൂടേയും, സാമൂഹ്യഉദ്‌ബോധനങ്ങളിലൂടേയും അദ്ദേഹം മനുഷ്യരാശിയെഏകതയില്‍ എത്തിക്കാന്‍ നല്‍കിയ സംഭാവനകള്‍ അനിര്‍വ്വചനീയമാണ്.

ഗദ്യപ്രാര്‍ത്ഥനയില്‍കാണപ്പെടുന്നൊതൊക്കെയുംസ്ഥൂലം, സൂഷ്മം, കാരണംഎന്നീമൂന്നുരൂപങ്ങളോട്കൂടിയതും, പരമാതമാവില്‍നിന്നുമുണ്ടായിഅതില്‍തന്നെ ലയിക്കുന്നതുമാകുന്നുഅതിനാല്‍ പരമാത്മാവല്ലാതെവേറൊന്നുമില്ല എന്ന ചിന്തകളിലൂടെ ഭൗതികതക്കപ്പുറത്ത്മറഞ്ഞു നില്ക്കുന്ന അദൃശ്യലോകത്തിന്റെവാതായനം നമ്മള്‍ക്കായി തുറന്നിടുന്നു.  അയ്യോഇത്എന്തോന്ന് ഇന്ദ്രജാലമാണ് ഈ പ്രപഞ്ചം! വെളിയില്‍കാണുന്നതുമല്ല ഇന്ദ്രിയങ്ങളോടുകൂടിവരുന്നതുമല്ല. പിന്നെ എങ്ങനെയാണ് നിര്‍ഹേതുകമായികാണപ്പെടുന്നതെന്നുംചോദിച്ചാല്‍, അത്അവിചാരദശയില്‍ കാനല്‍ജലംപോലെ തോന്നുന്നതല്ലാതെ, വിചാരിച്ചു നോക്കുമ്പോള്‍ എല്ലാം ശുദ്ധ ചിത്തായിത്തന്നെ വിളങ്ങുന്നു, കയറില്‍ കണ്ട നാഗംവെളിച്ചം വരുമ്പോള്‍ അധിഷ്ഠാനമായകയറില്‍മറയുന്നതുപോലെ,  എന്ന തത്ത്വശാസ്ത്രപരമായചിജ്ജഡചിന്തകചിന്തകളിലൂടെ, ഈ ലോകജീവതത്തിന്റെ യാഥാര്‍ത്ഥ്യത്തെ മറച്ചു നിറുത്തുന്ന മായയിലേക്ക്അദ്ദേഹം നമ്മളുടെ ശ്രദ്ധയെ ക്ഷണിക്കുന്നു.

ജാതിവ്യവസ്ഥിതികള്‍ക്കെതിരെഅദ്ദേഹം പടപൊരുതിയിരുന്നു. അദ്ദേഹത്തിന്റെ പ്രബോധനകൃതികളില്‍ഇത്‌വളരെ പ്രകടമായികാണുന്നു.  “ഒരു ജാതിയില്‍നിന്നല്ലോ പിറന്നിടുന്നുസന്തതി നരസംഘമിതോര്‍ക്കുമ്പോളൊരു ജാതിയിലുള്ളതാം. നരജാതിയില്‍നിന്നത്രേ പിറന്നിടുന്നുവിപ്രനും പറയന്‍ താനുമെന്തുള്ളനന്തരം നരജാതിയില്‍” എന്നുള്ളവിചിന്തനങ്ങളും (മീമാംസകളും), “പേരൂരുതൊഴിലീമൂന്നും പോരുമായതുകേള്‍ക്കുകആരു നീയെന്നുകേള്‍ക്കേണ്ടാ നേരു മെയ്തന്നെ ചൊല്‍കയാല്‍” എന്ന കവിതയിലൂടെജാതിലക്ഷണങ്ങള്‍ അന്വേഷിക്കുന്നവര്‍ക്കുള്ള ചുട്ട മറുപടിയുമൊക്കെ, സമൂഹത്തില്‍ജാതിചിന്തകള്‍വരുത്തുന്ന നാശമെത്രമെയന്നുംഅതിനെതിരെ പോരാടേണ്ടതിന്റെ ആവശ്യകഥയേയും എടുത്തുകാണിക്കുന്നു. ‘നല്ലതല്ലൊരുവന്‍ ചെയ്ത നല്ലകാര്യംമറപ്പത് നല്ലതല്ലാത്തതുടനെ മറന്നീടുന്നതുത്തമം’ എന്ന കവിതയിലൂടെസദാചാരചിന്തകളേയും, ‘എല്ലാവരും ആത്മസഹോദരരെന്നല്ലേ പറയേണ്ടതിതോര്‍ക്കുകില്‍ നാം കൊല്ലുന്നതുമെങ്ങനെ ജീവികളെത്തെല്ലുംകൃപയറ്റു ഭുജിക്കയതും’ എന്ന  ജീവകാരുണ്യചിന്തകളിലൂടെ ഈ മനുഷ്യസ്‌നേഹി മരണാനന്തരവും നമ്മേ ഉത്ബുദ്ധരാക്കിക്കൊണ്ടിരിക്കുന്നു.

ശ്രീനാരയണഗുരുവിന്റെ ജീവിതദര്‍ശനവും ജീവിതശാസ്ത്രവും അദ്ദേഹത്തിന്റെ ദാര്‍ശനികകവിതകളില്‍ഒളിഞ്ഞുതെളിഞ്ഞും നില്ക്കുന്നു.  ദൈവദശകത്തിലെആറാമത്തെ ശ്ലോകമായ, “നീയല്ലോമായയുംമായവിയുംമായാവിനോദനും നീയല്ലോമായയെനീക്കിസായൂജ്യം നല്‍കുമാര്യനും” എന്ന കാവ്യശകലത്തിലൂടെ സൃഷ്ടികര്‍ത്താവിനേ (അഞ്ചാംശ്ലോകം) ദര്‍ശിക്കണമെങ്കില്‍അജ്ഞാനവും, അറിവില്ലായ്മയും, ഉന്നതന്‍, താഴ്ന്നവന്‍, എന്ന അന്ധകാരനിബിഡമായചിന്തകളില്‍ നിന്ന് പുറത്തുവരേണ്ടആവശ്യകഥയെ ഏറ്റവുംസുവ്യക്തമായും ലളിതമായും അദ്ദേഹംചൂണ്ടികാട്ടുന്നു. ഒരു വ്യക്തിക്ക്‌മേല്‍പ്പറഞ്ഞ മായയേ കടക്കാന്‍ കഴിഞ്ഞാല്‍ സായൂജ്യംഅല്ലെങ്കില്‍ ഈശ്വരനുമായിഒന്നായി തീരാന്‍ കഴിയുമെന്ന്അദ്ദേഹം,  ഉദ്ഭവസ്ഥാനം അന്വേഷിച്ച്കടലിന്റെആഴങ്ങളിലേക്ക് പോകുകയുംഅവസാനം കടലില്‍ലയിച്ച്ഒന്നായിതീരുന്ന ഉപ്പ്കട്ടയുടെ കഥ പറഞ്ഞ്‌കൊണ്ട് ഒരു ഭക്തന് ഞാന്‍ അല്ലെങ്കില്‍അഹം നഷ്ടപ്പെടുമ്പോള്‍ ഈശ്വരനെ കണ്ടെത്താനും, ഈശ്വരനും താനുമൊന്നാണെന്ന സത്യം മനസ്സിലാക്കാനും കഴിയും. അറിവ്അറിയപ്പെടുന്ന പദാര്‍ഥങ്ങള്‍എന്നിവയുടെ പരമരഹസ്യംവിചാരം ചെയ്തറിയുമ്പോള്‍ അറിയപ്പെടുന്ന ഈ പ്രപഞ്ചം ബോധസ്വരൂപമായഅറിവ്തന്നെയാണെന്ന്‌തെളിയും. കടലില്‍ നിന്ന് പൊന്തിവരുന്ന തിരമാലമറ്റൊന്നല്ലകടലിലെജലംതന്നെയെന്നപോലെ.

ശ്രീനാരായണഗുരുദേവകൃതികളുടെ പ്രശസ്തവ്യാഖ്യാതാവായ പ്രൊഫ. ജി. ബാലകൃഷ്ണന്‍നായര്‍ പറഞ്ഞതുപോലെ, “കേരളംഒരിക്കല്‍കൈവരിച്ച സാമ്പത്തികവും സാംസ്കാരികവുമായ പുരോഗതിയില്‍ ഇന്ന് വിള്ളലുകളും വിടവുകളും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഒരു കാലത്ത്‌സാമൂഹിക പരിഷ്കരണ മുന്നേറ്റങ്ങളിലൂടെയും സാമൃാജ്യത്വ വിരുദ്ധ സമരങ്ങളിലൂടെയുംകേരളീയ ജനത കൈവരിച്ച ഐക്യവും ദേശീയബോധവുംഇന്ന് നഷ്ടമായിക്കൊണ്ടിരിക്കുന്നു.” മനുഷ്യപുരോഗതിക്ക്‌സാമൂഹികമുന്നേറ്റത്തിനും വിലങ്ങുതടിയായിവര്‍ത്തിച്ച ജീര്‍ണ്ണ വിശ്വാസങ്ങളെ വലിച്ചെറിയാന്‍ മുമ്പ് മലയാളിക്ക്കഴിഞ്ഞിരുന്നു. എന്നാല്‍ അവയെല്ലാം കൂടുതല്‍കരുത്തോടെ കേരളസമൂഹത്തില്‍ ആധിപത്യംചിലത്തിവേര്‍തിരിവിന്റെ പുതിയമതിലുകള്‍ ഉയര്‍ത്തുമ്പോള്‍ അവയെ തച്ചുടയ്ക്കാന്‍, ശ്രീനാരായണഗുരുവിന്റെ ദര്‍ശനങ്ങളും ചിന്തകളുംകൂടുതല്‍ സഹായമായിതീരട്ടെയെന്ന് ആത്മാര്‍ത്ഥമായി ആശിക്കുകയാണ്.
ഒന്നുണ്ട് നേരു നേരല്ലി
തൊന്നുംമര്‍ത്ത്യര്‍ക്ക്‌സത്യവും
ധര്‍മവുംവേണമായുസ്സും
നില്‍ക്കുകില്ലാര്‍ക്കുമോര്‍ക്കുക (ദത്താപഹാരം)

(സത്യമായിഒന്നുണ്ട്. പുറമേകാണുന്ന ഒന്നുംസത്യമല്ല. മനുഷ്യര്‍ക്ക് ആവശ്യമുണ്ടായിരിക്കേണ്ടത് സത്യവും ധര്‍മ്മവുമാണ്. ആയുസ്സുംആര്‍ക്കുംസ്ഥിരമല്ല. ഇതൊക്കെ ഒരുവന്‍ നല്ലപോലെ ചിന്തിക്കേണ്ടതാണ്.)

Facebook Comments

Comments

1. Tom

2019-09-22 00:52:12

It is indeed a great article

2. Sudhir Panikkaveetil

2019-09-21 17:27:59

ഗുരു ഈശ്വരന്റെ അവതാരമെന്നു പറയാതിരുന്നത്

കൊണ്ട് അദ്ദേഹം ഈഴവസ്വാമിയായി മനുഷ്യകുലം

നിലനിൽക്കുന്നേടത്തോളം കാലം അറിയപ്പെടും.

ഈഴവസമുധായം ഗുരുവിനെ ഈശ്വരനാക്കി

അവഹേളിക്കുകയും ചെയ്യുന്നു. മതങ്ങൾ

രൂപപ്പെടുന്നതിനുമുമ്പ് ഗുരു ജനിച്ചിരുന്നെങ്കിൽ

അദ്ദേഹം വിജയിക്കുമായിരുന്നേനെ.  ഭാരതം

വീണ്ടും ജാതി  വ്യവസ്ഥയിലേക്ക് അധപതിച്ചു

കൊണ്ടിരിക്കുമ്പോൾ ഗുരുവിന്റെ സ്ഥാനം

പുറകിലാകും. ഗുരുവെക്കുറിച്ച് ജി. പുത്തൻ

കുരിശിനെ പോലെ ഏതെങ്കിലും നല്ല  എഴുത്തുകാർ

എഴുതിയാൽ  ആ പുണ്യജന്മം

ആരെങ്കിലും ഓർക്കും.

Leave a Reply

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

നിങ്ങളുടെ കുട്ടികള്‍ ആരാവണമെങ്കില്‍? -അവസാനഭാഗം: പ്രൊഫ(കേണല്‍)ഡോ.കാവുമ്പായി ജനാര്‍ദ്ദനന്‍

എത്ര പറഞ്ഞാലും തീരാത്ത കഥകൾ (മിന്നാമിന്നികൾ - 5: അംബിക മേനോൻ)

ഓർമപൊട്ടുകൾ; ചെറുപ്രായത്തിൽ നഷ്ടപ്പെട്ട അച്ഛനെ കുറിച്ച് ജോൺ ബ്രിട്ടാസ് എം പി

അണ്ഡകടാഹങ്ങൾ ചിറകടിച്ചുണരുമ്പോൾ (രമ പ്രസന്ന പിഷാരടി)

ഈ പിതൃദിനത്തിലെന്‍ സ്മൃതികള്‍ (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)

അച്ഛന് പകരം അച്ചൻ മാത്രം (ശ്രീകുമാർ ഉണ്ണിത്താൻ)

അച്ഛനാണ് എന്റെ മാതൃകാപുരുഷൻ (ഗിരിജ ഉദയൻ)

ഹാപ്പി ഫാദേഴ്‌സ് ഡേ (ജി. പുത്തന്‍കുരിശ്)

കൃഷ്ണകിരീടത്തിൽ മയിൽപ്പീലിക്കണ്ണായി....(നീലീശ്വരം സദാശിവൻകുഞ്ഞി)

ലൈംഗികതയെ നശിപ്പിച്ച കോവിഡ് (ജോര്‍ജ് തുമ്പയില്‍)

നിങ്ങളുടെ കുട്ടികള്‍ ആരാവണമെങ്കില്‍? (ഭാഗം:2)- പ്രൊഫ.(കേണല്‍) ഡോ.കാവുമ്പായി ജനാര്‍ദ്ദനന്‍)

കൊടുത്തു ഞാനവനെനിക്കിട്ടു രണ്ട് : ആൻസി സാജൻ

കേശവിശേഷം കേൾക്കേണ്ടേ ? (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക് 13: ജിഷ.യു.സി)

അക്ഷരം മറന്നവരുടെ വായനാവാരം (സാംസി കൊടുമണ്‍)

ദൈവത്തിനോട് വാശി പിടിച്ചു നേടുന്നത്.... (മൃദുല രാമചന്ദ്രൻ, മൃദുമൊഴി-13)

ഇസ്ലാമിക് സ്റ്റേറ്റിലെ യുവവിധവകൾ (എഴുതാപ്പുറങ്ങൾ -84: ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ)

ബര്‍ക് മാന്‍സിനു നൂറു വയസ്-- എന്തുകൊണ്ട് യൂണിവേഴ്സിറ്റി ആയിക്കൂടാ? (കുര്യന്‍ പാമ്പാടി)

ആ വിരൽത്തുമ്പൊന്നു നീട്ടുമോ..? : രാരിമ ശങ്കരൻകുട്ടി

പി.ടി. തോമസ്സ് ലോട്ടറിയെടുത്തു; ഫലപ്രഖ്യാപനം ഉടനെ (സാം നിലമ്പള്ളി)

കന്നഡ ഭാഷയും ഒരു ഇഞ്ചിക്കഥയും (രമ്യ മനോജ് ,അറ്റ്ലാന്റാ)

നിങ്ങളുടെ കുട്ടികള്‍ ആരാവണമെങ്കില്‍? (ഭാഗം :1)- പ്രൊഫ (കേണല്‍) ഡോ. കാവുമ്പായി ജനാര്‍ദ്ദനന്‍

എന്റെ മണ്ണും നാടും (ജെയിംസ് കുരീക്കാട്ടിൽ)

സോണിയയുടെ കോണ്‍ഗ്രസ് അതിജീവിക്കുമോ? (ദല്‍ഹികത്ത് : പി.വി.തോമസ്)

ഓൺലൈൻ ക്ലാസ്സ്  (ഇന്ദുഭായ്.ബി)

കോശി തോമസ് വാതിൽക്കലുണ്ട്; നമ്മുടെ ആളുകൾ എവിടെ? (ജോർജ്ജ് എബ്രഹാം)

ശബരി എയര്‍പോര്‍ട്ട്; എരുമേലിയില്‍ വികസനത്തിന്റെ ചിറകടി (ഡോണല്‍ ജോസഫ്)

വികസനമല്ല ലക്ഷ്യം അവിടുത്തെ മനുഷ്യരാണ് (ലക്ഷദ്വീപിന് രക്ഷ വേണം) - ജോബി ബേബി ,നഴ്‌സ്‌, കുവൈറ്റ്

കരുണ അര്‍ഹിക്കാത്ത ഒരമ്മ (സാം നിലമ്പള്ളില്‍)

ജോയിച്ചന്‍ പുതുക്കുളം - ഒരു തിരിഞ്ഞുനോട്ടം (തോമസ് കൂവള്ളൂര്‍)

ഓൺലൈൻ പഠനത്തിന് പുതിയ ചുവടുവയ്പുമായി ഡോ. റോസമ്മ ഫിലിപ്പ് : സിൽജി.ജെ. ടോം

View More