MediaAppUSA

എക്‌സ്പയറി- (കവിത: രാജന്‍ കിണറ്റിങ്കര)

രാജന്‍ കിണറ്റിങ്കര Published on 26 September, 2019
എക്‌സ്പയറി- (കവിത:  രാജന്‍ കിണറ്റിങ്കര)

അന്ന്
ഉണ്ണുന്ന ചോറിനും
കുടിക്കുന്ന വെള്ളത്തിനും
കഴിക്കുന്ന മരുന്നിനും
ഒന്നും
എക്‌സ്പയറി ഡേറ്റ്
ഉണ്ടായിരുന്നില്ല
അതിനാലാരും
പെട്ടെന്നൊന്നും
എക്‌സ്പയര്‍ ആയിരുന്നില്ല
ഇന്ന്
ഭക്ഷണത്തിനും
വെള്ളത്തിനും
മരുന്നിനും ഒക്കെ
എക്‌സ്പയറി ഡേറ്റ്
കുറിച്ച് വച്ചിട്ടുണ്ട് …

അതിനാല്‍
ആര് എപ്പോള്‍
എവിടെവച്ച്
എക്‌സ്പയര്‍ ആവും
എന്നൊരു നിശ്ചയവുമില്ല..


എക്‌സ്പയറി- (കവിത:  രാജന്‍ കിണറ്റിങ്കര)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക