America

മനസ്സോരം മങ്ങാത്ത വിളക്ക് (പി. സി. മാത്യു)

Published

on

നറും മുലപ്പാലാദ്യമായ് നാവില്‍ നുണയാന്‍ തന്നതും
നറും തേന്‍ പലവട്ടം നാവിന്‍ തുമ്പില്‍ തൊട്ടു തന്നതും
നാമം ജപിച്ചീശ്വരനോട് പ്രാര്‍ത്ഥിക്കുവാന്‍ പറഞ്ഞതും
നന്ദി ചൊല്ലിയീശ്വരനെ സ്തുതിക്കാന്‍ പഠിപ്പിച്ചതുമമ്മ...

അച്ഛെനെന്ന നാമം ആദ്യമായി കാതില്‍ മന്ത്രിച്ചതും
അമ്മയെന്ന മാനുഷ്യ വിളക്കാകുമണയാത്ത സത്യമല്ലോ .
ഓടിക്കളിച്ചെന്‍ കാല്‍മുട്ടിലുളവായ മുറിവിന്‍ നിണച്ചാല്‍
ഒപ്പിയെടുത്തു  വൈദ്യനെ തേടിയോടിയ സ്‌നേഹമാണമ്മ...

ആദ്യാക്ഷരം കുറിക്കുവനാശാനെത്തവേ "ദൈവ"മെന്ന്
ആദ്യമായി കുറിക്കുവാനാശാനോട് പറഞ്ഞതുമമ്മ തന്നെ
ആഹാരം കഴിച്ചാല്‍ പാത്രമുണങ്ങാതെ കഴുകേണമെന്നും
അതിഥി സല്‍ക്കാരം മറക്കരുതെന്നും പഠിപ്പിച്ചതമ്മ മാത്രം

അമ്മ പഠിപ്പിച്ച ബാല പാഠങ്ങളാണെന്റെ ജീവിത പാതയില്‍
അണയാത്ത വിളക്കായി വെളിച്ചം വീശുന്ന വിജയ മന്ത്രം...
അമ്മയെന്ന സത്യത്തിനു പ്രായമാകുമ്പോഴും നിലനില്‍ക്കുമാ
'അമ്മ പഠിപ്പിച്ച  മൂല്യങ്ങളോരോന്നും മായാതെ  മനസ്സോരം

മരിക്കാത്ത ഓര്‍മ്മകള്‍ ഓടിയെത്തും മനസ്സിന്റെ തീരത്തൊരു
മണല്‍ കൊട്ടാരം കാണുന്നു ഞാന്‍ ദൂരെ നാട്ടിലെന്‍  ഗ്രാമത്തില്‍
അതിനുള്ളിലിപ്പോഴും തെളിയുന്നൊരു നൂറ്റാണ്ടിന്‍ സ്‌നേഹമാകും
അണയുവാന്‍ വെമ്പി കരിന്തിരിയെരിയുമൊരു വിളക്കായെന്നമ്മ.

Facebook Comments

Comments

1. 2019-10-23 08:22:18

മുല്ലാക്ക സൂഷിക്കണം. ഇവിടെ പല പുരുഷന്മാര്‍ക്കും ഒന്നില്‍ അദികം പെണ്ണുങ്ങള്‍ ഉണ്ട്  എങ്കിലും അവര്‍ക്ക് ഒക്കെ രാഷ്ട്രീയത്തിലും മതത്തിലും ഒക്കെ നല്ല പിടി ഉള്ളവര്‍ ആണ്. മുല്ലാക്ക ഒരു സത്യവാന്‍ ആണെന്ന് തോന്നുന്നു. അതുകൊണ്ട് ആണ് മുന്നറിയിപ്പ്. ട്രുംപിന്‍റെ ആള്‍ക്കാര്‍ ഒത്തിരി എണ്ണം താമസിയാതെ ജയിലില്‍  നിറയും, അവരുടെ ഇടയില്‍ മുല്ലാക്ക ചെന്നു പെടല്ലേ എന്ന് ആഗ്രഹിക്കുന്നു.സുന്ദരി പെണ്ണുങ്ങളെ കാണുമ്പോള്‍ നമ്മുടെ മലയാളി കിളവന്മ്മാരെ പോലെ എന്തിനു ആണ് മാന്തലും, തുമ്മലും, മുക്രയും ഒക്കെ, ഉള്ള ഭീവിമാരെകൊണ്ട്  അസ്വസോസിക്കുക.- എന്ന് പഴയ സരസമ്മ

2. വിദ്യാധരൻ

2019-10-23 00:01:32

എന്താണ് മൊല്ലാക്ക ഈ കുമാരിമാരുടെ കബിതയിൽ ഇത്ര രസം?.  കുമാരിമാരുടെ ഭാവം കുറച്ചു കഴിയുമ്പോൾ മാറും അപ്പോൾ ചിലപ്പോൾ ഈ കവിയെപ്പോലെ അമ്മെ ഓർമ്മ വരും . എഴുതട്ടെ എഴുതട്ടെ അങ്ങനെയെങ്കിലും അമ്മയെ ഓർക്കട്ടെ . ഇന്നത്തെ സമൂഹം 'അമ്മ പെങ്ങമാരേ ഓർക്കുന്ന സമൂഹമല്ല . ഏതെങ്കിലും ഒരു കുമാരി 'നിന്നെ എനിക്ക് ഇഷ്ടമല്ലെന്ന്' പറഞ്ഞാൽ അവരുടെ ദേഹത്ത്   ആസിഡ് ഒഴിക്കുക, പെട്രോൾ ഒഴിച്ച് കത്തിക്കുക ഈ പരിപാടിയാണ് .  'അമ്മ പെങ്ങമ്മാർ ഇല്ലാതെ വളരുന്നതിന്റെ കുഴപ്പം .

അഥവാ കുമാരിമാരെ കണ്ടാൽ, അല്ല കുമാരിമാരുടെ നല്ല കബിത കണ്ടാൽ  മൊല്ലാക്ക ഈ കബിത അങ്ങ് ചൊല്ലികൊള്ളുക

ഝടിതി പ്രവിശഗേഹം മാ ബഹിസ്തിഷ്ഠ ബാലെ

സപദി ഗ്രഹണവേലാവർത്തതെ ശീതരസ്മി

തവമുഖമകളങ്കം വീക്ഷ്യനൂനം സ രാഹുർ

ഗ്രസതി തവ മുഖേന്ദു പൂർണ ചന്ദ്രം വിഹായ (ശൃംഗാരതിലകം )

പെൺകുട്ടി വേഗം വീടിനുള്ളിലേക്ക് കയറൂ . പുറത്ത് നിൽക്കരുത് . ഗ്രഗണസമയമാണിപ്പോൾ .കളങ്കരഹിതമായ നിന്റെ മുഖം കണ്ടിട്ട് ആ രാഹു പൂർണ്ണ ചന്ദ്രനെ ആകാശത്തിൽ ഉപേക്ഷിച്ച് നിന്റ മുഖ്ചന്ദ്രനെ ഗ്രസിക്കും

3. amerikkan mollakka

2019-10-22 20:20:10

അമേരിക്കൻ മലയാളി എയ്ത്തുകാരുടെ സാഹിത്യ

നിലവാരം താഴെ പോകുന്നു. വിദ്യാധരൻ സാഹിബ്

വേണ്ടത് കൊടുക്കുന്നെങ്കിലും പിള്ളേര് (കിഴവന്മാർ

എന്ന് എഴുതി ആക്ഷേപിക്കുന്നില്ല ) ശരിയാകുന്നില്ല.

ചില കുമാരിമാരുടെ കബിതകൾ മെച്ചമാണ്.

ഇ മലയാളിന്റെ അവാർഡ് വരുന്നുണ്ട്. എല്ലാവരും

പരിശ്രമിക്കിൻ കൂട്ടരേ.അള്ളാനേ സത്തിയം

ഞമ്മള് ഇതുബരെ ഒന്നോ രണ്ടോ കബിതകളെ

ഗുണമുള്ളതായി കണ്ടുള്ളു. ദൈവമേ കൈതൊഴാം

കെ  കുമാർ ആക്കണമെന്നൊന്നും എയ്തരുത്.

ഇമ്മടെ ബയലാറിന്റെ സിനിമ പാട്ടിൽ തന്നെ

എന്ത് ഭാവന. ഓന്റെ ഇരുനൂറു പൗർണമി

ചന്ദ്രികകൾ... പതിനാറ്  വയസ്സെന്ന് പറഞ്ഞിരിക്കുന്നത്

(200/ 12 =16.6666) എത്ര രസകരമായി. ഇ മലയാളി

പെട്ടെന്ന് ഒരു കാവ്യ ശില്പശാല ആരംഭിക്കു.

വിദ്യാധരൻ /ആൻഡ്രുസ്/പുത്തെൻ കുരിശ്/  സാഹിബുകൾ

വനിതാ വിഭാഗം എൽസി സാഹിബ / മാർഗരീറ്റ സാഹിബേ

തുടങ്ങിയവർ മുന്നോട്ട് വന്നു ഇത് നയിക്കട്ടെ.ഇമ്മടെ മാത്തുള്ള സാഹിബിനെ മോഡറേറ്റർ ആക്കി വച്ചാൽ ആൻഡ്രുസ് സാഹിബുമായി

തർക്കിക്കുന്നത് കണ്ട് രസിക്കാം.

Leave a Reply

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

വെളുത്ത വാൻ (കഥ: ജീന രാജേഷ്)

രാത്രിക്കള്ളൻ (കവിത: പി.എം.ഇഫാദ്)

നാല് സെൻസംവാദങ്ങൾ (കവിത: വേണുനമ്പ്യാർ)

അന്നൊരു നാളിൽ ( കവിത : അല്ലു സി.എച്ച് )

ആത്മാനുരാഗം (കവിത: രേഖാ ഷാജി)

കല്ല് (കവിത: സന്ധ്യ എം)

അശ്രാന്തം (കവിത: മഞ്ജുള ശിവദാസ്‌)

THE EMPTY TOMB ECHOES ETERNITY (Philp Eapen)

പാമ്പും കോണിയും - നിർമ്മല - നോവൽ - 41

രാഷ്ട്രീയക്കാർ (ബാബു പാറയ്ക്കൽ)

സ്ത്രീയാണ് കൂടുതല്‍ വലിയ മനുഷ്യന്‍ (ബുക്ക് റിവ്യൂ: കബനി ആര്‍)

കോർപ്പറേറ്റ് ഗോഡസ്സ് - പുഷ്പമ്മ ചാണ്ടി - ഭാഗം - 5

മനുഷ്യ ജിഹാദ്..! (സോയ ഫിലാഡല്‍ഫിയ)

ഇര (കവിത: അരുൺ.വി.സജീവ്)

പൂരപ്പറമ്പിലെ ഗന്ധങ്ങള്‍ (ശങ്കര്‍ ഒറ്റപ്പാലം)

എങ്കിലും എന്റെ ശോശാമ്മേ.. (നർമ്മകഥ: നൈന മണ്ണഞ്ചേരി)

സെൻപങ്കുവെപ്പ് (കവിത: വേണുനമ്പ്യാർ)

വെയിലിനു വിലപേശുന്നവര്‍ (ബിന്ദു)

ഒരു കഥ പുനര്‍ജ്ജനിക്കുന്നു (കവിത: ആറ്റുമാലി)

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -8: കാരൂര്‍ സോമന്‍)

പ്രണയിക്കരുത് (കവിത:സുജാത.കെ. പിള്ള)

വാഹിനിയാവുന്നില്ല ഞാൻ ( കവിത : ഷീബ കദീജ തെരേസ )

തീർപ്പ് (കവിത: സന്ധ്യ എം)

ഒറ്റിക്കൊടുത്തവന്റെ അമ്മ (കവിത: മാര്‍ഗരറ്റ് ജോസഫ്)

പാമ്പും കോണിയും - നിർമ്മല - നോവൽ - 40

മലബാര്‍ സെന്‍ മാന്വല്‍ (കവിത: വേണുനമ്പ്യാര്‍)

വിഷുപ്പുലരി(കവിത: ദീപ ബിബീഷ് നായര്‍ (അമ്മു))

കോർപ്പറേറ്റ് ഗോഡസ്സ് : പുഷ്പമ്മ ചാണ്ടി (നോവൽ - ഭാഗം-4)

ഇസ്രായേലിൻ്റെ ശീലോ ; എൻ്റെ യേശു : സൂസൻ പാലാത്ര

ഈ നീലനിശീഥിനി (മായ കൃഷ്ണന്‍)

View More