ടീന്‍ പേരന്റിംഗ് ഒക്ടോബര്‍ 25 ന്

Published on 23 October, 2019
ടീന്‍ പേരന്റിംഗ് ഒക്ടോബര്‍ 25 ന്

ബ്രിസ്‌ബെയിന്‍: കൗമാരക്കാരുടെ മാതാപിതാക്കള്‍ക്കായി കേസി മലയാളി സംഘടിപ്പിക്കുന്ന സെമിനാര്‍ Teen parenting" ഒക്ടോബര്‍ 25ന് (വെള്ളി) വൈകുന്നേരം 6 ന് ranbourne Balla Ballaഹാളില്‍ നടക്കും.

കൗമാരക്കാരായ കുട്ടികളുമായി ആരോഗ്യകരമായ ബന്ധം എങ്ങനെ നിലനിര്‍ത്താം, കുട്ടികളുമായി ബന്ധങ്ങളിലെ പൊരുത്തക്കേട് എങ്ങനെ കൈകാര്യം ചെയ്യാം, കുട്ടികളുടെ വിഷമാവസ്ഥയില്‍ അവരെ എങ്ങനെ സഹായിക്കാം, അവരുടെ മാനസികവും ശാരീരികവുമായ ആരോഗ്യം എങ്ങനെ മെച്ചപ്പെടുത്താം, ബഹു ഭാഷത്വത്തിന്റെ നേട്ടങ്ങളും വെല്ലുവിളികളും എന്നീ വിഷയങ്ങളിലാണ് ക്ലാസ്. റോസി വോള്‍ട്ടനാണ് സെമിനാറിന് നേതൃത്വം നല്‍കുന്നത്.
പ്രവേശനം സൗജന്യമാണ്.

താല്പര്യമുള്ളവര്‍ Sent from Yahoo Mail for iPhone എന്ന ലിങ്കില്‍ RSVP ചെയ്യുക ലഘു ഭക്ഷണം ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഒരുക്കിയിട്ടുള്ളതായി സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക