ബൈബിള്‍ കണ്‍വന്‍ഷനും വാര്‍ഷികാഘോഷവും

Published on 30 October, 2019
ബൈബിള്‍ കണ്‍വന്‍ഷനും വാര്‍ഷികാഘോഷവും

മെല്‍ബണ്‍: മില്‍പാര്‍ക്ക് സെന്റ് ഫ്രാന്‍സിസ് അസീസി ദേവാലയത്തില്‍ വി. അന്തോണീസിന്റെ നൊവേന ആരംഭിച്ചതിന്റെ ആറാം വാര്‍ഷികവും സകല വിശുദ്ധരുടെയും തിരുനാളും നവംബര്‍ 3 ഞായറാഴ്ച മുതല്‍ 5 ചൊവ്വാഴ്ച വരെ ആഘോഷിക്കുന്നു.

വാര്‍ഷികത്തോടനുബന്ധിച്ച് നവംബര്‍ 3, 4, 5 തീയതികളില്‍ പ്രശസ്ത സംഗീത സംവിധായകനും ഗാനരചയിതാവും വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാനുമായ ബ്രദര്‍ സണ്ണി സ്റ്റീഫന്‍ നയിക്കുന്ന ബൈബിള്‍ കണ്‍വന്‍ഷനും ഒരുക്കിയിട്ടുണ്ട്. നവംബര്‍ 3, 4 ദിവസങ്ങളില്‍ വൈകീട്ട് അഞ്ചിന് ദിവ്യബലിയും തുടര്‍ന്ന് 9 വരെ വചനപ്രഘോഷണവും ഉണ്ടായിരിക്കും.

നവംബര്‍ 5 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് വചനപ്രഘോഷണത്തോടെ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് വൈകീട്ട് 5.30നു നടക്കുന്ന ആഘോഷമായ സമൂഹബലിയില്‍ ഫാ.വര്‍ഗീസ് കാട്ടികാട് മുഖ്യകാര്‍മ്മികത്വം വഹിക്കും. ദിവ്യബലിയ്ക്കുശേഷം വി. അന്തോണീസിന്റെ നൊവേനയും ദിവ്യകാരുണ്യ ആശീര്‍വാദവും ഉണ്ടായിരിക്കും. തിരുക്കര്‍മ്മങ്ങളെ തുടര്‍ന്ന് സ്‌കൂള്‍ ഹാളില്‍ സ്‌നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്.

വാര്‍ഷികാഘോഷങ്ങളിലും ബൈബിള്‍ കണ്‍വെന്‍ഷനിലും പങ്കെടുക്കാന്‍ ഏവരെയും ക്ഷണിക്കുന്നതായി സെന്റ് ഫ്രാന്‍സീസ് അസീസി ദേവാലയത്തിലെ അസിസ്റ്റന്റ് വികാരി ഫാ. ആന്റണി ക്രൂസ് അറിയിച്ചു.

വിലാസം:

സെന്റ് ഫ്രാന്‍സിസ് അസീസി ചര്‍ച്ച്
290 ചൈല്‍ഡ്‌സ് റോഡ്, മില്‍പാര്‍ക്ക്

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക