'ഗ്ലോറിയ 2019' മെല്‍ബണില്‍ നവംബര്‍ 16 ന്

Published on 07 November, 2019
'ഗ്ലോറിയ 2019' മെല്‍ബണില്‍ നവംബര്‍ 16 ന്


മെല്‍ബണ്‍: സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും നടത്തിവരുന്ന എക്യുമെനിക്കല്‍ ക്രിസ്മസ് വര്‍ഷിപ്പ് 'ഗ്ലോറിയ' നവംബര്‍ 16 ന് (ശനി) വൈകുന്നേരം നാലിന് കണക്റ്റ് ക്രിസ്ത്യന്‍ ചര്‍ച്ച് ഹാളില്‍ നടക്കും.

മെല്‍ബണിലെ എല്ലാ മലയാള ക്രിസ്തീയ സഭകളിലേയും ക്വയറുകള്‍ക്കു പുറമെ ഇഗ്ലീഷ്,സുറിയാനി,സമോവന്‍,കോപ്റ്റിക്ക് തുടങ്ങി വിവിധ ഭാഷകളിലുള്ള സഭകളുടെ ക്വയറുകളും വര്‍ഷിപ്പില്‍ പങ്കെടുക്കും.

പ്രവേശനം സൗജന്യമായ പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ജോര്‍ജ് വയലിപറമ്പില്‍ അറിയിച്ചു.

വിലാസം: ഫ്രാങ്ക്‌സ്ട്ടണ്‍ സൗത്ത് ,135 ,ഗോള്‍ഫ് ലിങ്ക് റോഡ്, കണക്റ്റ് ക്രിസ്ത്യന്‍ ചര്‍ച്ച് ഹാള്‍.

വിവരങ്ങള്‍ക്ക്: എല്‍ദോ വര്‍ഗീസ് (സെക്രട്ടറി) 0425428595, മാത്യു കുര്യാക്കോസ് 0466 378 717മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക