മെല്‍ബണില്‍ ഏത്തപ്പഴത്തിന്റേയും ചക്കപ്പഴത്തിന്റേയും വസന്തോല്‍സവം

Published on 19 November, 2019
മെല്‍ബണില്‍ ഏത്തപ്പഴത്തിന്റേയും ചക്കപ്പഴത്തിന്റേയും വസന്തോല്‍സവം


മെല്‍ബണ്‍: മെല്‍ബണിലെ പ്രവാസി മലയാളികള്‍ക്ക് ആദ്യമായി ഏത്തപ്പഴത്തിന്റേയും ചക്കപ്പഴത്തിന്റേയും കൊതിയൂറും ദിനങ്ങള്‍ സമ്മാനിച്ചുകൊണ്ട് പ്രവാസി മലയാളി ബോബീഷിന്റെ ഉടമസ്ഥതയില്‍ ഉള്ള ആകൂറാട്ട്  എന്ന സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചു.

ഓസ്‌ട്രേലിയായിലെ ക്യൂന്‍സ്‌ലാന്‍ഡ് സംസ്ഥാനത്ത് ചക്കയും മാങ്ങയും ഒക്കെ സുലഭമായി കിട്ടുമെങ്കിലും മെല്‍ബണ്‍ മലയാളികള്‍ക്ക് ആ ഭാഗ്യം ലഭിച്ചിരുന്നില്ല. എന്നാല്‍ ബോബീഷിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നും വിഷ രഹിതമായ പച്ചക്കറികള്‍ മെല്‍ബണ്‍ എത്തിച്ചിരുന്നു. എന്നാല്‍ ആദ്യമായാണ് വിഷരഹിതമായ ഏത്തപ്പഴവും ചക്കപ്പഴവും ഇവര്‍ മെല്‍ബണില്‍ എത്തിച്ച് വില്‍പന നടത്തുന്നത്.

മെല്‍ബണിനടുത്തുള്ള ബെറിക്കിലെ കെസി ഹോസ്പിറ്റലില്‍ തിയേറ്റര്‍ ടെക്‌നിഷ്യന്‍ ആയി ജോലി ചെയ്യുന്നതോടൊപ്പം മലയാളികള്‍ക്ക് ആവശ്യമായ വിഷരഹിത പച്ചക്കറികളും ഗ്രോസറി ഐറ്റംസും വിതരണം ചെയ്യുന്നു. മലയാളികള്‍ക്ക് വീട്ടില്‍ ഇരുന്ന് ഓണ്‍ലൈന്‍ വഴി ഏത് സാധനവും ഓര്‍ഡര്‍ ചെയ്താല്‍ വീട്ടില്‍ എത്തിക്കുന്ന സംവിധാനവും ഇവിടെ ലഭ്യമാണ്. സീസന്‍ അനുസരിച്ച് ചേമ്പ്, വെള്ളരിക്കാ, പടവലങ്ങാ, പാവക്ക എന്നിവയും ഇവിടെ ലഭ്യമാണ്. ക്രിസ്മസ് സീസണ്‍ ആഘോഷമാക്കാന്‍ ക്രിസ്മസ് ട്രീ, കേക്ക്, നക്ഷത്രങ്ങള്‍ എന്നിവയും ഉടന്‍ വില്‍പന ആരംഭിക്കുമെന്നും ഡയറക്ടര്‍ ബോബീഷ് അറിയിച്ചു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക