Malabar Gold

ചര്‍ച്ച് ആക്ട് അഥവാ വേലിയേലിരിക്കുന്ന പാമ്പ്....

ഒരു ക്രിസ്ത്യാനി Published on 24 November, 2019
ചര്‍ച്ച് ആക്ട് അഥവാ വേലിയേലിരിക്കുന്ന പാമ്പ്....
ആമുഖമില്ലാതെ പറയട്ടെ, വേലിയേലിരിക്കുന്നതിനെ എടുത്ത് വേണ്ടാത്തിടത്ത് വയ്ക്കണമെന്നു വാദിക്കുന്നതിനു തുല്യമാണു ചര്‍ച്ച് ആക്ട് എന്നു പറഞ്ഞുള്ള ബഹളം.

കേരളത്തിലെ ക്രിസ്ത്യാനിക്കു അത്തരമൊരു നിയമം ഒന്നും വേണ്ട. ക്രൈസ്തവ വിരുദ്ധര്‍, മുന്‍ ക്രിസ്ത്യാനികള്‍, സഭക്കിട്ടു പാര വയ്ക്കാനാഗ്രഹിക്കുന്നവര്‍ തുടങ്ങിയവരാണു ഈ ഗോഗ്വാ വിളിക്കു പിന്നില്‍. 99 ശതമാനം ക്രിസ്ത്യാനിക്കും വേണ്ടാത്ത നിയമത്തിനു വേണ്ടിയാണു ഒരു പറ്റം പേര്‍ ചര്‍ച്ച് ആക്ട് എന്നു പറഞ്ഞു ഇറങ്ങിത്തിരിച്ചിരിക്കുന്നത്.

അവരുടെ കൂടെ യാക്കോബായ സഭയും ചേര്‍ന്നിരിക്കുന്നു. യാക്കോബായക്കാരുടെ പള്ളിയും സെമിത്തേരിയും തങ്ങളുടേതാണെന്നു പറഞ്ഞു കയ്യേറാന്‍ ശ്രമിക്കുന്ന ഓര്‍ത്തഡോക്‌സുകാര്‍ ചുവരെഴുത്തു മനസിലാക്കുന്നത് നല്ലതാണ്. അത് എല്ലാ ക്രിസ്ത്യാനിക്കും ഗുണം ചെയ്യും.

അന്തരിച്ച ജസ്റ്റീസ് വി.ആര്‍. ക്രുഷണയ്യരുടെ നേത്രുത്വത്തിലാണു ചര്‍ച്ച് ആക്ട് എന്ന പേരില്‍ കുറെ നിര്‍ദേശങ്ങള്‍ കൊണ്ടു വന്നത്. ജസ്റ്റീസ് കെ.ടി. തോമസും മറ്റും അതിനെ അനുകൂലിക്കുന്നു.

കേരളത്തിലെ മെത്രാന്മാരോ ബഹുഭൂരിപക്ഷം ക്രിസ്ത്യാനികളോ ആവശ്യപ്പെട്ടിട്ടല്ല അത്തരം നിര്‍ദേശം വച്ചത്.സഭകള്‍ക്കിട്ട്-പ്രത്യേകിച്ച് കത്തോലിക്കാ സഭക്കിട്ട്-ഒരു പാര ആകട്ടെ എന്ന നിലയിലാണു ആ നിര്‍ദേശങ്ങള്‍ വന്നത്.

കത്തോലിക്ക സഭയുടെ സ്വത്തുക്കള്‍ ഇപ്പോള്‍ ഭരിക്കുന്നതും (കയ്യിട്ടു വാരുന്നതും) മെത്രാനും വൈദികരുമാണ്. അല്‌മേനികളുടെ ജോലി പണം കൊടുക്കുക എന്നതാണ്. കണക്ക് ചോദിക്കാന്‍ പാടില്ല.

ചര്‍ച്ച് ആക്ട് പറയുന്നത് ഓരോ പള്ളികളും അതാത് ഇടവകക്കാരുടെ കമ്മിറ്റിയുടെ കീഴിലാകണം. തര്‍ക്കം വന്നാല്‍ പ്രത്യേക സംവിധാനം വേണം എന്നൊക്കെ.

ഭേഷ്. ഇപ്പോല്‍ ബിഷപ്പും കത്തനാരന്മാരും മാത്രമാണു കയ്യിട്ടു വാരുന്നത്. അതും ഒളിച്ചും മറഞ്ഞും. ഇടവക കമ്മിറ്റിക്കാകുമ്പോള്‍ പിന്നെ നാട്ടുകാര്‍ക്കൊക്കെ കയ്യിട്ടു വാരാം. നിരന്തരം കേസും വക്കാണവുമായി നടക്കാം. അതു വേണോ?

കൂടുതല്‍ ജനാധിപത്യമുള്ള സി.എസ്.ഐ. പോലുള്ള സഭകളുടെ സ്ഥിതി എന്താണ്? ആരൊക്കെയാണു അവിടെ കയ്യിട്ടു വാരുന്നതെന്ന് പത്ര വാര്‍ത്തകള്‍ കാണുമ്പോള്‍ മൂക്കത്തു വിരല്‍ വച്ചു പോകും. ഓര്‍ത്തഡോക്‌സ്-മാര്‍ത്തോമ്മാ സഭയിലും ജനാധിപത്യ സംവിധാനത്തിലാണുപണം കൈകാര്യം ചെയ്യുന്നത്. അവിടെ കാര്യങ്ങള്‍ വളരെ മെച്ചമാണോ?

അപ്പോള്‍ പിന്നെ നിയമം ലക്ഷ്യമിടുന്നത് കത്തോലിക്കാ സഭയെ തന്നെ. സഭയേ ദുര്‍ബലപ്പെടുത്തണം. മെത്രാന്മാരുടെ അധികാരം കുറക്കണം. പണം ഇല്ലാതാകുമ്പോള്‍ മിഷന്‍ പ്രവര്‍ത്തനങ്ങളൊക്കെ ഇല്ലാതാകുമല്ലൊ.

ദേവസ്വം ബോര്‍ഡും വഖഫ് ബോര്‍ഡും ഉള്ളതു പോലെ സഭാ സ്വത്ത് ഭരിക്കാനും സംവിധാനം വേണമെന്നാണു ആക്ടുകാര്‍ പറയുന്നത്.രാജാവില്‍ നിന്നു കിട്ടിയ ക്ഷേത്രങ്ങള്‍ മാത്രമാണു ദേവസ്വത്തിനു കീഴില്‍.സ്വകാര്യ-കുടുംബ ക്ഷേത്രമൊന്നും ബോര്‍ഡിനു കീഴില്‍ വരില്ല. വഖഫ് ബോര്‍ഡിന്റെ കീഴിലുള്ള സ്വത്തുക്കളും അങ്ങനെ എന്നാണു മനസിലാകുന്നത്.

നേരെ മറിച്ച്, ക്രിസ്ത്യാനിയുടെ സ്വത്ത് ക്രിസ്ത്യാനികള്‍ തലമുറകളായി സ്വരൂപിച്ചതാണ്. ഫലത്തില്‍ സ്വകാര്യ സ്വത്ത്. അത് സര്‍ക്കാര്‍ ഭരിക്കണോ?

സ്വത്ത് ഭരിക്കാന്‍ കാനോന്‍നിയമം ആണു ബാധകം. അത് വിദേശത്ത് ഉണ്ടാക്കിയതായതിനാല്‍ എന്തോ കുഴപ്പം ഉണ്ടെന്നും പറയുന്നു. അതിലെ ഏതെങ്കിലും വകുപ്പ് ഇന്ത്യന്‍ നിയമങ്ങള്‍ക്ക് എതിരാണെങ്കില്‍, അതിനു നില നില്പില്ല എന്നതാണു സത്യം.

കത്തോലിക്കാ സഭ ലോകമെങ്ങുമുണ്ട്. സഭക്കു ധാരാളം പണമുള്ള രാജ്യങ്ങളിലൊന്നും സര്‍ക്കാര്‍ സഭയെ നിയന്തിക്കുന്നതായി കാണുന്നില്ല. വൈദികര്‍ കാണിക്കുന്ന ചെറ്റത്തരത്തിനു നഷ്ടപരിഹാരം നല്കി രൂപതകള്‍ പാപ്പരാകുന്നത് മറക്കുന്നില്ല.

കേരളത്തില്‍ കാശുള്ള പള്ളികള്‍ എത്രയുണ്ട്? വളരെ കുറച്ചു മാത്രം. ആശുപത്രിയും കോളജും ഉള്ള പള്ളികള്‍ക്കാണു കാശുണ്ടാവുക. അല്ലെങ്കില്‍ തീര്‍ഥാടന കേന്ദ്രങ്ങള്‍ക്ക്. അവയൊക്കെ എത്രയുണ്ട്? അതില്ലാത്ത പള്ളികള്‍ ആണു ഭൂരിപക്ഷം. എങ്കിലും അവിടെയും വൈദികര്‍ക്ക് ദാരിദ്ര്യമൊന്നും ഇല്ലെന്നും അറിയാം.

പക്ഷെ ആരോടെങ്കിലുമുള്ള വിരോധം മൂലം നിയമങ്ങള്‍ കൊണ്ടു വരുന്നതും അടിച്ചേല്പ്പിക്കതും ഒട്ടും ആശാസ്യമല്ല. നിയമങ്ങള്‍ കുറക്കുകയാണു വേണ്ടത്. പകരം സ്വത്ത് കാര്യത്തില്‍ ബിഷപ്പുമാരും വൈദികരും സഭാംഗങ്ങള്‍ക്കു വിധേയരാകുന്ന സമ്പ്രദായമണു വരേണ്ടത്. സഭയില്‍ തന്നെ അതിനുള്ള നിര്‍ദേശങ്ങളും മാറ്റങ്ങളും വരണം. പുറത്തു നിന്നുള്ള ഇടപെടലല്ല വേണ്ടത്. അതിനായി സഭാംഗങ്ങള്‍ തന്നെ ശബ്ദമുയര്‍ത്തണം

ആക്ടും മറ്റും വരുമ്പോള്‍ പുറത്തുള്ളവര്‍ക്ക് സഭാ കാര്യങ്ങളില്‍ ഇടപെടാം എന്ന സ്ഥിതി വരും. അതു വേണോ? (ഞങ്ങളുടെ മെത്രാന്മാര്‍, ഞങ്ങടെ സ്വത്ത് മോഷ്ടിച്ചാല്‍ നാട്ടുകാര്‍ക്കെന്താ കാര്യം? !!)

ഇനി യാക്കോബായക്കാരുടെ കാര്യം. ഇടവകയുമായി ഒരു ബന്ധവുമില്ലാത്തവര്‍ വന്ന് അവരുടെ പള്ളിയും സ്ഥാപങ്ങളും എന്തിനു സെമിത്തേരി വരെ കൊണ്ടു പോകുന്ന സ്ഥിതി കുറച്ചു കഷ്ടമല്ലേ? സുപ്രീം കോടതി എന്തു വിധിച്ചാലും സത്യം എന്താണ്? രണ്ടും രണ്ടു സഭകളാണ്. അവ ഒന്നാകാന്‍ ഒരു സാധ്യതയും കാണുന്നില്ല. ആ സത്യം ഓര്‍ത്തഡോക്‌സുകാര്‍ അംഗീകരിക്കണം.അപ്പോള്‍ പിന്നെ അന്യന്റെ സ്വത്ത് ആഗ്രഹിക്കാതിരിക്കാനുള്ള ക്രൈസ്തവികത ഓര്‍ത്തഡോക്‌സ് വിഭാഗം കാണിക്കുന്നതല്ലെ നല്ലത്?

ഇടവക ഭരണം ഇടവകക്കാര്‍ക്ക് എന്ന് യാക്കോബായക്കാരെ കൊണ്ട് പറയിപ്പിക്കാന്‍ ഇട വന്നുവെങ്കില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിനു അതില്‍ ഉത്തരവാദിത്തമില്ലേ? ധാരാളം യാക്കോബായക്കര്‍ ചര്‍ച്ച് ആക്ടിനു പിന്തുണയുമായി വരുമ്പോള്‍, പൊതുജനത്തിനും അതിനോട് അനുഭാവം തോന്നി എന്നു വരും. അപ്പോള്‍ നിയമങ്ങളൊക്കെ വന്നാല്‍ എല്ലാവര്‍ക്കും ദോഷം. നിയമം വന്നാല്‍ അതു ഭേദഗതി ചെയ്യാം. കര്‍ക്കശമാക്കാം.

എന്തിനാണ് നമ്മുടെ സ്വത്ത് സര്‍ക്കാറിന്റെ നിയന്ത്രണത്തില്‍ കൊണ്ടു വരുന്നത്? ഇപ്പോഴുള്ളതിലും മെച്ചപ്പെട്ട സംവിധാനം അതു വഴി ഉണ്ടാവുമോ? ഇല്ല. വെറുതെ വേലിയേലിരിക്കുന്നതിനെ എടുത്ത് വേണ്ടാത്തിടത്തു വയ്ക്കണോ?

അതു പോലെ ചര്‍ച്ച് ആക്ടിനു മുറവിളി കൂട്ടുന്ന ക്രിസ്ത്യാനികളെയും തിരിച്ചറിയണം. പള്ളിയില്‍ പോകാത്തവര്‍, കുമ്പസാരവും കുര്‍ബാനയുമില്ലാത്തവര്‍, തരം കിട്ടുമ്പോഴയോക്കെ ക്രൈസ്തവ വിശ്വാസത്തെ തള്ളിപ്പറയുന്നവര്‍... അവരാണോ സഭയെ നയിക്കേണ്ടത്?
Christian 2019-11-25 10:46:35
വൈദികരോട് അസൂയ ശരിയാണോ? അവർ ജോലി ചെയ്യുന്നില്ലേ? കുർബാന ചൊല്ലുന്നത് നിസാര കാര്യമാണോ? ഒരു കുർബാനയിൽ പൂർണമായി പങ്കെടുക്കാൻ എത്ര പേർക്ക് കഴിയും?
വീടും ഭൗതിക സുഖങ്ങളും വിട്ട് ഒറ്റക്ക് ഇടവക കാര്യം നോക്കി നടത്തുന്നത് അത്ര നിസാരമാണോ? അത് ത്യാഗപൂർണമല്ലേ? അപ്പോൾ പിന്നെ വിയർക്കാതെ ജീവിക്കുന്നു എന്ന് പറയുന്നത് ശരിയാണോ?
അത് പോലെ മിക്ക പുരോഹിതരും ഉയർന്ന ജോലി നേടാൻ കഴിവുള്ളവരാണ്. അതിനു പോകാതെ പൗരോഹിത്യം തെരെഞ്ഞെടുക്കുന്നത് അവരുടെ മഹത്വം.
പിന്നെ ചില തരികിടകൾ എവിടെയും കാണുമല്ലോ.
Anthappan 2019-11-25 10:56:01
Paul was an Educated man but he worked a day job to support himself. You can learn further about him by reading the following 
"After this Paul left Athens and went to Corinth. And he found a Jew named Aquila, a native of Pontus, recently come from Italy with his wife Priscilla, because Claudius had commanded all the Jews to leave Rome. And he went to see them, and because he was of the same trade he stayed with them and worked, for they were tent makers by trade. And he reasoned in the synagogue every Sabbath, and tried to persuade Jews and Greeks. (18:1–4)"
So ask all your priest to go out and work hard and make preaching a partime job without any compensation.  
Chacko Kalarickal 2019-11-25 22:35:56
ഒരു ക്രിസ്ത്യാനിക്ക് പെരില്ലെ?
വിദ്യാധരൻ 2019-11-25 23:30:59
എന്ത് ക്രിസ്ത്യാനി?
നിന്റെ വാക്കിലുണ്ട് 
അടിമത്വത്തിൻ 
ചങ്ങല കിലുക്കം . 
പുരോഹിത വര്ഗ്ഗത്തിന്റെ 
ചെരുപ്പു നക്കികൾ 
ആ നല്ല മനുഷ്യൻ 
യേശുവിൻ  പേരുദ്ധരിക്കാൻ 
യോഗ്യതയില്ലാത്ത  ദുര്ബലർ 
നിന്റെ വാക്കിലും 
ഇരുപ്പിലും,  നടപ്പിലും 
നിന്റെ വളഞ്ഞു നട്ടെല്ലിലും  കാണാം 
വിധേയത്ത്വത്തിന്റ ശരീര ഭാഷ .
പൊട്ടിച്ചെറിയുക നിൻ 
കണങ്കാലിലെ ബന്ധനം 
പൊട്ടിച്ചെറിഞ്ഞ് 
തുള്ളി ചാടുക 
നുകരുക സ്വാതന്ത്ര്യത്തിന് 
മധു മതി വരുവോളം 


njaan Christian 2019-11-26 00:56:47
എന്തോന്നിത് വിദ്യാധരാ,
പുരോഹിതർ മറ്റുള്ളവരോട് അടിമകളാകാൻ പറയുന്നില്ല. ദൈവത്തിലാണ്  ഞങ്ങളുടെ വിശ്വാസം, പുരോഹിതരിലല്ല.  
പുരോഹിതർ മറ്റു  ജോലി ഒന്നും കിട്ടാതെ  നടക്കുന്നവർ അല്ല. മന്ദബുദ്ദികളുമല്ല. 
വിദ്യാധരൻ 2019-11-26 10:25:10
മനുഷ്യമനസ്സിലാ ദൈവമെന്നു 
മനനം ചെയ്‌താൽ മനസ്സിലാകും 
സ്നേഹമാണ് ദൈവ ഭാവമെങ്കിൽ 
സ്നേഹിത സ്നേഹിക്കു സർവ്വരേയും
'ഒരുവൻ വിശപ്പോടെ യാചിച്ചിടിൽ 
കരുതണം ആഹാരം കൊടുത്തവനേ 
ഒരുവൻ ദാഹിച്ചരികിൽ വന്നാൽ  
അരുമയോടെ പകരണം ദാഹജലം 
അഭയം യാചിച്ചിട്ടൊരുവൻ വന്നാൽ 
അഭയം അരുളേണം മടിച്ചിടാതെ 
തടവുകാർ, രോഗികൾ ഇവരെയെല്ലാം 
ഇടയ്‌ക്കൊക്കെ പോയി കണ്ടിടേണം'
മൊഴികൾ ഇതൊന്നും എന്റെയല്ല 
മൊഴിഞ്ഞതാണ് യേശു പണ്ടൊരിക്കൽ 
വേണോ മേൽച്ചൊന്നത് നടപ്പിലാക്കാൻ 
വേണോ ക്രിസ്ത്യാനി പുരോഹിതന്മാർ ?
ഉണ്ട് നിൻ വേദത്തിലൊരു കഥാപാത്രം 
ഉണ്ടവൻ പേരാണ് നിക്കധീമസ് 
പണ്ടവൻ  യേശുവിൻ അരുകിൽ ചെന്നു 
മണ്ടനായൊടുവിൽ മടങ്ങിപ്പോയി .
ആരാണ് നിന്റെ ആചാര്യനെ (യേശു )
ക്രൂരമായി ക്രൂശിന്മേൽ തൂക്കിയത് ?
മഹാപുരോഹിതൻ കയ്യാഫാസ് 
മഹാപാതകം ചെയ്തത് ഓർക്കുന്നില്ലേ ?
ഇന്നത്തെ പുരോഹിത വർഗ്ഗമൊക്കെ 
അന്നത്തെ പുരോഹിത പിന്മുറക്കാർ ! 
മന്ദബുദ്ധികളല്ല പുരോഹിതന്മാർ 
മന്ദബുദ്ധികൾ ചിന്താശൂന്യരത്രെ  
ഇല്ലാത്ത ദൈവത്തെ സൃഷ്‌ടിച്ചവർ 
കൊള്ളയടിക്കുന്നു വിഡ്ഢികളെ
ഉണരുക ഉണരുക സ്നേഹിത നീ 
പിണഞ്ഞു കിടക്കാതെ തമസ്സിനുള്ളിൽ .
നിന്നിൽ ജ്വലിക്കുന്ന ചെതന്യത്തെ 
ഒന്ന് തൊട്ടുണർത്തി പ്രബുദ്ധനാവൂ !
നിന്നെ ചുഴലുന്ന അന്ധകാരം 
എന്നേക്കുമായി മാഞ്ഞുപോവും. 
പുതിയൊരു ഭൂമിയും ആകാശവും 
പുതിയൊരു പുലരിയും കണ്ടിടാനായി,
ഉണരുക ഉണരുക സ്നേഹിത നീ 
പിണഞ്ഞു കിടക്കാതെ തമസ്സിനുള്ളിൽ .mk 2019-11-26 14:27:07
Supreme court's verdict came after thoroughly studying the church histories...There was only one church here- that is Orthodox church until they start relation with "Anthyokya". People who supported Patriarch formed their group only after that. Orthodox faction is trying to keep their churches, it doesn't belong to patriarch faction. Please don't write anything with limited knowledge.
കുമ്പസാരിക്കാന്‍ ഇത്ര വാശി 2019-11-26 14:36:42
എന്തിനാണ്  കുമ്പസാരിക്കണം എന്ന നിർബന്ധം? കുമ്പസരിക്കാൻ നിങ്ങൾ എന്ത് കുറ്റം ആണ് ചെയ്തത്? ആരെ എങ്കിലും സൂപ്പ് കുടിപ്പിച്ചോ, അതോ ഭർത്താവ് അറിയാതെ മറ്റു ലയിങ്ങിക ഇടപാടുകൾ ഉണ്ടോ? കുറ്റം/പാപം ചെയ്താൽ അത് കുമ്പസരിച്ചാൽ ഇല്ലാതെ ആകും എന്ന വിഡ്ഢിത്തരം ആദ്യം തിരുത്തുക. കുറ്റവും പാപവും ചെയ്യാതിരിക്കാൻ ആവുന്നതും ശ്രമിക്കുക. ഒരിക്കൽ ഇവ പ്രവർത്തിച്ചു കഴിഞ്ഞാൽ യാതൊരു മോചനവും ഇല്ല. നിങ്ങളെ എന്നും കൂട്ടിൽ ഇട്ടു വളർത്താൻ പുരോഹിതർ കണ്ടുപിടിച്ച തന്ത്രം ആണ് കുമ്പസാരം. തെറ്റ് പ്രവർത്തിച്ചു കഴിയുമ്പോൾ ഉള്ളിൽ ഉണ്ടാകുന്ന സമ്മർദ്ദം, അധവാ കുറ്റബോധം പുറത്തു കളയാൻ ആണ് എങ്കിൽ  ച്ചയിനക്കാർ ചെയ്യുന്നതുപോലെ ഒരു പോതു ഉള്ള മരത്തോടു പറയുക. കേരളത്തിൽ മരങ്ങൾ ഇല്ലാത്തതിനാൽ കുടം ഉപയോഗിക്കുക. ഒരു പുരോഹിതനോ കന്യാസ്ത്രിക്കോ നിങ്ങളുടെ പാപം മോചിക്കൻ സാധിക്കില്ല. കൊലപാതകം, മോഷണം  ഇങ്ങനെയുള്ള കുറ്റങ്ങൾ നിങ്ങൾ ചെയിതു എങ്കിൽ നിയമത്തിനു കിഴടങ്ങു!
  നിങ്ങൾക്ക് മറ്റു പുരുഷന്മാരും ആയി ബന്ധം ഉണ്ട് എന്ന് പുരോഹിതനോ കന്യാസ്ത്രിയോ അറിഞ്ഞാൽ അന്ന് മുതൽ നിങ്ങൾ അവരുടെ അടിമയായി മാറുന്നു.
No Sense article 2019-11-26 14:52:14

Why you are not putting your name here?

What is your source to say 99% of the Christians don’t want church act. Actually 99%; including you don’t know what is Church Act.

വിവരംകെട്ട ഒരു ക്രിസ്ത്യാനി 2019-11-26 15:27:53
JACOBITE :- the Malankara church was wrongly called by the Portuguese Catholic missionaries as ‘black Satire’. The PC missionaries tried to convert all Malankara Christians to Catholicism by torture & death & abolish the Malankara church itself. Some joined them in fear. Others maintained their freedom & for clear identification remained as ‘Malankara Saba. M S had sisterly relations with the other Eastern orthodox churches including the one in Syria. The Syrian Orthodox members were small in number in a Muslim Majority region and the Patriarch needed money to survive, so they always had an eye on Malankara church for money. The Syrian patriarch lost his residence and is a refugee in Germany. He has also acquired American Citizenship. Patriarch wants the Malankara people to stay divided and fight & he has monetary benefits from it. All the churches in India belonged to the Malankara Saba. When some people went to support the patriarch, they demanded the ownership of their parish churches too. Malankara Malapan /Metropolitan’s rights are acknowledged by the Supreme Court based on historical facts & the court is right. Even though all the churches are under the control of the Catholicos of the East ‘ the Kottayam Orthodox’ if both parties want peace it will be better to give some churches to the Puthenkurish group. The fight is just a power politics. Both groups has no difference in faith. The propaganda by the puthenkurish [ patriarch] group is false. They can all go to any church & participate peacefully. The officiating priest & vicar will be appointed by the ‘Idavaka Metran of the Orthodox group. The priests now in the puthenkurish group are mostly under-educated and paid large sum donations to be a priest or bishop. The K.Orthodox group has no obligation to accept these people.
John 2019-11-26 19:31:22
ശരിയാണ് പുരോഹിതർ മന്ദ ബുദ്ധികൾ അല്ല. കാഞ്ഞ ബുദ്ധിയുള്ളവരാണ് ബഹുഭൂരിപക്ഷവും. കുറെ പ്രാകൃത ഗോത്ര കഥകൾ ആയിരക്കണക്കിന് വര്ഷം മുൻപ് നടന്നത് എന്ന് പറഞ്ഞു ജനങ്ങളെ കൊതിപ്പിച്ചു പേടിപ്പിച്ചു അവന്റെ അദ്ധ്വാനത്തിന്റെ അംശം അടിച്ചുമാറ്റി ജീവിക്കണമെങ്കിൽ ബുധി മാത്രം പോരാ തൊലിക്കട്ടിയും വേണം. കൊറച്ചു നല്ല പുരോഹിതർ ഉണ്ട് അവരുടെ നന്മകളെ കാണാതെ അല്ല, തൊണ്ണൂറു ശതമാനവും ഒന്നാന്തരം ഉഡായിപ്പുകൾ ആണ് എല്ലാ മതത്തിലും. വ്യാജ പേരിൽ പുരോഹിതരെ ന്യായീകരിക്കുന്ന ആളും, സംശയിക്കണ്ട പുരോഹിതൻ തന്നെ ആണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക