EMALAYALEE SPECIAL

കേരളീയ സമൂഹത്തില്‍ ആഴത്തില്‍ വേരോടിയിരിക്കുന്ന സ്ത്രീ വിരുദ്ധത (വെള്ളാശേരി ജോസഫ്)

Published

on

കേരളത്തിലെ സ്ത്രീ മുന്നേറ്റങ്ങളുടേയും, ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടേയും അമരത്തിരിക്കുന്നവര്‍ക്ക് യാതൊരു ശൗര്യവുമില്ല. ഇപ്പോള്‍ ഹൈദരാബാദില്‍ നടന്ന കൂട്ട ബലാത്സംഗത്തിനെതിരെ രാജ്യം മുഴുവന്‍ അലയടിക്കുന്ന പ്രക്ഷോഭം കേരളത്തിലുള്ളവര്‍ ഒന്ന് കണ്ണ് തുറന്നു കാണേണ്ടതുണ്ട്. നേരത്തേ ഡല്‍ഹിയില്‍ നടന്ന കൂട്ട ബലാത്സംഗത്തിനെതിരേ നടന്ന പ്രക്ഷോഭത്തില്‍ പ്രകടനക്കാര്‍ രാഷ്ട്രപതി ഭവന്‍ വരെ കയ്യേറി. രാഷ്ട്രപതി ഇന്ത്യന്‍ സ്‌റ്റെയിറ്റിന്‍റ്റെ തലവന്‍ മാത്രമല്ലാ; ഇന്ത്യന്‍ സൈന്യത്തിന്‍റ്റെ 'സുപ്രീം കമാന്‍ഡര്‍' കൂടിയാണ്. അങ്ങനെയുള്ള രാഷ്ട്രപതി വസിക്കുന്ന ഭവനം കയ്യേറിയെന്ന് പറയുമ്പോള്‍ ആ പ്രതിഷേധത്തിന്‍റ്റെ ശൗര്യം സുബോധമുള്ളവര്‍ക്കൊക്കെ മനസിലാക്കാം. അന്ന് അതുകൊണ്ടു തന്നെ സോണിയാ ഗാന്ധിയും, ഡോക്റ്റര്‍ മന്‍മോഹന്‍ സിങ്ങും നേരിട്ട് ആ പ്രശ്‌നത്തില്‍ ഇടപെട്ടു; പ്രധാനമന്ത്രി ഡോക്റ്റര്‍ മന്‍മോഹന്‍ സിംഗ് 'നിര്‍ഭയ സംഭവത്തിന്‍റ്റെ' പേരില്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. കേരളത്തില്‍ എത്രയോ ബലാത്‌സംഗങ്ങള്‍ നടന്നിരിക്കുന്നൂ? സൗമ്യ വധമൊക്കെ ആരുടേയും മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഒന്നാണ്. പക്ഷെ ചാനല്‍ ചര്‍ച്ചകള്‍ക്കും, നാമമാത്രമായ പ്രതിഷേധങ്ങള്‍ക്കും അപ്പുറം കേരളത്തിലെ സ്ത്രീ മുന്നേറ്റങ്ങളും, ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളും എന്തെങ്കിലും പ്രതിഷേധം നടത്തിയിട്ടുണ്ടോ? മലയാളികള്‍ക്കിടയില്‍ ആഴത്തില്‍ വേരോടിയിരിക്കുന്ന   സ്ത്രീ വിരുദ്ധത തന്നെയാണ് ഈ പ്രതിഷേധമില്ലായ്മക്ക് കാരണം. ആരൊക്കെ നിഷേധിച്ചാലും ഈ അടിസ്ഥാനപരമായ വസ്തുത സുമനസുകള്‍ക്ക് കാണാതിരിക്കാന്‍ ആവില്ല.

മലയാളികള്‍ക്കിടയില്‍ ആഴത്തില്‍ വേരോടിയിരിക്കുന്ന   സ്ത്രീ വിരുദ്ധത തന്നെയാണ് ശബരിമല പ്രക്ഷോഭത്തിന്‍റ്റെ പിന്നിലുള്ള ചേതോവികാരം ആയി വര്‍ത്തിച്ചതും. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ശാസ്ത്ര യുഗത്തില്‍ അശുദ്ധരെന്ന് ഒരു വലിയ കൂട്ടം സ്ത്രീകള്‍ തെരുവുകളില്‍ കൂടി സ്വയം പ്രഖ്യാപിക്കുന്നു; വിദ്യാഭ്യാസമുള്ള സ്ത്രീകള്‍ പോലും 'റെഡി റ്റു വെയിറ്റ്' ക്യാമ്പയിന്‍ നയിക്കുന്നു. കേരളത്തിലെ സ്ത്രീകള്‍ അങ്ങനെ പ്രതികരിച്ചില്ലെങ്കിലാണ് അത്ഭുതം. "പെണ്‍ചൊല്ല് കേള്‍ക്കുന്നവന്‍ പെരുവഴി" എന്ന് തുടങ്ങി അനേകം സ്ത്രീ വിരുദ്ധമായ ചൊല്ലുകള്‍ മലയാളത്തിലുണ്ട്.
"നാരികള്‍ നാരികള്‍ വിശ്വ വിപത്തിന്‍റ്റെ
നാരായ വേരുകള്‍; നാരകീയാഗ്‌നികള്‍"  എന്നാണല്ലോ മലയാളത്തിലെ പ്രസിദ്ധ റൊമാന്‍റ്റിക്ക് കവിയായ ചങ്ങമ്പുഴ കൃഷ്ണപിള്ള പാടിയിട്ടുള്ളത്. സ്ത്രീ വിരുദ്ധമായ ചൊല്ലുകളും, കവിതകളും ഏറ്റുപിടിക്കുന്നവര്‍ ഭൂമി മലയാളത്തില്‍ അനേകരുണ്ട്. ഇതൊക്കെ ചെറുപ്പത്തിലേ ചെവിയില്‍ പതിഞ്ഞ പെണ്‍കുട്ടികള്‍ ഋതുമതിയാകുമ്പോള്‍ സ്വയം അശുദ്ധരാണെന്ന് സങ്കല്‍പ്പിക്കുകയാണെങ്കില്‍ അതില്‍ ഒരതിശയവും ഇല്ലാ.

“പെണ്ണായി തീര്‍ന്നാല്‍ മണ്ണായി തീരും വരെ കണ്ണീരു കുടിക്കണം”  എന്നൊക്കെയായിരുന്നു കേരളത്തിലെ പഴയ ഫ്യൂഡല്‍ സങ്കല്‍പ്പങ്ങള്‍. മലയാളിയുടെ വീര ശൂര പരാക്രമി ആയിരുന്ന തച്ചോളി ഒതേനന്‍ പറയുന്നതായ വടക്കന്‍ പാട്ട് ഒന്ന് ശ്രദ്ധിക്കുക:
“ആണിന്നടങ്ങാത്ത പെണ്ണുണ്ടിന്ന്
അങ്ങനെയൊരു പെണ്ണുണ്ടെങ്കില്‍
ഓളെ ഞാന്‍ നന്നാക്കിക്കൊണ്ട്വരല്ലോ…
ഒന്നിങ്ങു കേള്‍ക്കണം പെറ്റോരമ്മേ
ഞാനിന്നടക്കാത്ത പെണ്ണുമില്ല
ഞാനിന്നു കേറാത്ത വീടുമില്ല” – ഇതാണ് തച്ചോളി ഒതേനന്‍റ്റെ വീര വാദം. മാടമ്പിത്തരത്തിന്‍റ്റേയും ആണഹന്തയുടേയും അങ്ങേയറ്റമാണ് ഈ വാക്കുകളില്‍ മുഴങ്ങുന്നത്. ഇതുപോലുള്ള വടക്കന്‍ പാട്ടുകള്‍ കേട്ട മലയാളി ഉണ്ടാക്കുന്ന സിനിമാ ഗാനങ്ങളിലും, സാഹിത്യത്തിലും സ്ത്രീ വിരുദ്ധത അങ്ങേയറ്റമുണ്ട്.

"നീയടക്കമുള്ള പെണ്‍വര്‍ഗം മറ്റാരും കാണാത്തത് കാണും. നിങ്ങള്‍ ശപിച്ചുകൊണ്ട് കൊഞ്ചും. ചിരിച്ചുകൊണ്ട് കരയും. മോഹിച്ചുകൊണ്ട് വെറുക്കും."  'ഒരു വടക്കന്‍ വീരഗാഥയിലെ' ഈ ഡയലോഗ് മലയാള പ്രേക്ഷകരുടെ കയ്യടി നേടിയ ഒന്നാണല്ലോ. എം.ടി. വാസുദേവന്‍ നായര്‍ കഥാസന്ദര്‍ഭത്തിന്‍റ്റെ ഭാഗമാണെന്ന് പറഞ്ഞാണ് ഈ ഡയലോഗിനെ പിന്നീട് ന്യായീകരിച്ചത്. പക്ഷെ സുബോധമുള്ളവര്‍ക്ക് ഇതിലെ സ്ത്രീ വിരുദ്ധത കാണാതിരിക്കാന്‍ ആവില്ല.  'ഒരു വടക്കന്‍ വീരഗാഥ' എന്ന സിനിമ സൂപ്പര്‍ ഹിറ്റായി മാറിയത് ഇത്തരത്തിലുള്ള 'കിടിലന്‍' ഡയലോഗുകള്‍ മൂലമായിരുന്നല്ലോ.

ഇത്തരം രൂഢമൂലമായ സ്ത്രീ വിരുദ്ധത കേരളത്തില്‍ നിലനില്‍ക്കുന്നതുകൊണ്ടായിരിക്കണം മീന്‍ വില്‍പ്പനക്കാരിയായ സ്ത്രീകള്‍ക്ക് സാക്ഷര കേരളം ഇന്നും പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കാത്തത്. വലിയ അലുമിനിയം ചട്ടി ഒക്കെ തലയില്‍ വെച്ച് വെയിലത്ത് കിലോമീറ്ററുകളോളം നടക്കുന്ന അവരുടെ ബുദ്ധിമുട്ടുകളെ  കുറിച്ചോ, വലിയ അലുമിനിയം ചട്ടി ചുമക്കുമ്പോള്‍ ഉള്ള ഭാരത്തെ കുറിച്ചോ സാക്ഷര കേരളം ചിന്തിക്കുന്നില്ല. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ മീന്‍ വില്‍പ്പനക്കാരായ സ്ത്രീകള്‍ക്ക് ഇലക്ട്രിക് റിക്ഷയോ, ഗിയറില്ലാത്ത സ്കൂട്ടറോ ഒക്കെ എളുപ്പത്തില്‍ കൊടുക്കാവുന്നതാണ്. നമ്മുടെ മല്‍സ്യ ഫെഡ്ഡും, കേരളാ സര്‍ക്കാരും ഒന്നും ആ വഴിക്കു ചിന്തിക്കുന്നില്ല. മീന്‍ വിറ്റതിന് ശേഷവും അവര്‍ക്ക് കുട്ടികളുടെ പരിപാലനവും, വീട്ടിലെ ജോലികളും കൂടി ചെയ്യേണ്ടതായി വരും. ഈയിടെ 6 മക്കളുള്ള പുറമ്പോക്കില്‍ ഷെഡ്ഡ് കെട്ടി താമസിക്കുന്ന മാതാവിനെ കുറിച്ചുള്ള വാര്‍ത്തയില്‍ പറഞ്ഞിരിക്കുന്നതുപോലെ കള്ളുകുടിച്ചു വരുന്ന ഭര്‍ത്താക്കന്മാരുടെ ചവിട്ടും തൊഴിയും ഏല്‍ക്കേണ്ടി കൂടി വരുന്ന സന്ദര്‍ഭങ്ങള്‍ പല മീന്‍ വില്‍പ്പനക്കാരികള്‍ക്കും ഉണ്ട്. ഇതിനെക്കുറിച്ചൊന്നും ഭൂമി മലയാളം ചിന്തിക്കുന്നത് പോലുമില്ലാ.

മഹാരാഷ്ട്രയിലെ ശനി ഷിഗ്‌നാപൂരിലും, ഹാജി അലി ദര്‍ഗ്ഗയിലും സ്ത്രീകള്‍ കയറിയപ്പോള്‍ ആരും പ്രതിഷേധിച്ചു കണ്ടില്ല. അവിടെയൊക്കെ സ്ത്രീ പ്രവേശനം അനുവദിച്ച കോടതി തന്നെയാണ് ശബരിമലയിലും യുവതീ പ്രവേശനം അനുവദിച്ചത്. പുരോഗമന സമൂഹം എന്ന് അഭിമാനിക്കുന്ന മലയാളികള്‍ പക്ഷെ നെയ്‌തേങ്ങാ വെച്ച് തലക്ക് എറിയുന്നു; 'അടിച്ചു കൊല്ലടാ അവളെ' എന്ന് ആക്രോശിക്കുന്നു; സ്ത്രീകളുടെ വീട് കേറി ആക്രമിക്കുന്നു. വിശ്വാസം കൊണ്ടല്ലാ; ഗുണ്ടായിസവും തെറി വിളിയും കൊണ്ടാണ് ബി.ജെ.പി.  യും, സംഘ പരിവാറുകാരും കേരളത്തില്‍ രാഷ്ട്രീയ മുന്നേറ്റം ഉണ്ടാക്കാന്‍ നോക്കുന്നത് എന്ന് ഇതിനെ ഒക്കെ സപ്പോര്‍ട്ട് ചെയ്യുന്ന അവരുടെ ആറ്റിറ്റിയൂഡില്‍ നിന്ന് വ്യക്തമാണ്. ഈ ആക്രമണങ്ങളേയും, ഗുണ്ടായിസങ്ങളേയും ബി.ജെ.പി. അപലപിക്കാത്തതും അതുകൊണ്ടാണ്. ശബരിമല ഭക്തരെ മറയാക്കി ബി.ജെ.പി. രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ നോക്കുകയായിരുന്നു. ഹിന്ദു മതവും, സംഘപരിവാറും തമ്മില്‍ കടലും കടലയും പോലുള്ള വ്യത്യാസമുണ്ട്. ഹിന്ദു വിശ്വാസത്തിനപ്പുറം അധികാരം എങ്ങനെയും കരസ്ഥമാക്കുവാന്‍ എല്ലാ കുല്‍സിത ശ്രമങ്ങളും നടത്തുന്നതിന്‍റ്റെ ഭാഗമായാണ് ബി.ജെ.പി.  യും, സംഘ പരിവാറുകാരും കേരളത്തില്‍ ശബരിമല വിഷയം ഏറ്റെടുത്തത്. അതിന്‍റ്റെ ഭാഗമായി അവരുടെ വോട്ട് ശതമാനം വര്‍ധിക്കുകയും ചെയ്തു.

ഈ ഗുണ്ടായിസത്തേയും, ആക്രമണങ്ങളേയും മലയാളികള്‍ എന്തുകൊണ്ട് സപ്പോര്‍ട്ട് ചെയ്യുന്നൂ എന്ന് ചോദിക്കുമ്പോഴാണ് കേരളീയ സമൂഹത്തില്‍ ആഴത്തില്‍ വേരോടിയിരിക്കുന്ന സ്ത്രീ വിരുദ്ധത വെളിപ്പെടുന്നത്. അതുകൊണ്ടാണ് ബിന്ദു അമ്മിണിക്ക് നേരേ പകല്‍ വെളിച്ചത്തില്‍ 'കെമിക്കല്‍ സ്‌പ്രേ' അടിച്ചയാള്‍ വീര പുരുഷനാകുന്നത്; തൃപ്തി ദേശായിക്ക് ഇന്ത്യയില്‍ മറ്റൊരിടത്തും നേരിടേണ്ടി വന്നിട്ടില്ലാത്ത പ്രതിഷേധം കേരളത്തില്‍ നേരിടേണ്ടി വന്നതും അതുകൊണ്ടു തന്നെ.

കേരളത്തിലെ സ്ത്രീ മുന്നേറ്റങ്ങളും, ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളും ഇടതുപക്ഷ രാഷ്ട്രീയത്തോട് അടുത്ത് നില്‍ക്കുന്നതുകൊണ്ട് അവരുടെ 'വോട്ടുബാങ്ക് പൊളിറ്റിക്‌സിന്' അനുകൂലമായ തീരുമാനങ്ങള്‍ എടുക്കാന്‍ ഈ പ്രസ്ഥാനങ്ങളൊക്കെ നിര്‍ബന്ധിക്കപ്പെടുന്നു. കഴിഞ്ഞ മകരവിളക്കിന് ആദ്യം വിശ്വാസിയായ ആന്ധ്രാക്കാരി യുവതിയും കുടുംബവും എത്തിയപ്പോള്‍ ഭക്തരെന്ന് അവകാശപ്പെടുന്ന ഗുണ്ടകള്‍ അവരെ വിരട്ടിയോടിച്ചു. ഇപ്രാവശ്യം സുപ്രീം കോടതിയുടെ വിധിയുടെ 'സ്പിരിറ്റിനും ലെറ്ററിനും' വിരുദ്ധമായി ആ ദൗത്യം കേരളാ പോലീസാണ് ഏറ്റെടുത്തിരിക്കുകയാണ്. ഇതൊക്കെ കണ്ടിട്ട് 'വനിതാ മതില്‍' പാടിത്തുയര്‍ത്തിയവര്‍ മിണ്ടാതിരിക്കുന്നത് എന്തുകൊണ്ടാണ്? ശബരിമലയില്‍ സുപ്രീം കോടതിയുടെ വിധിയുടെ 'സ്പിരിറ്റിന്' എതിരായ പോലീസ് പരിശോധനയോടും, തൃപ്തി ദേശായിക്ക് മറുപടി കൊടുക്കാന്‍ തയാറാകാതിരുന്ന കേരളാ പോലീസിനോടും പ്രതിഷേധിക്കാനാവാതെ കേരളത്തിലെ സ്ത്രീ മുന്നേറ്റങ്ങള്‍ കുഴങ്ങുന്നത് ഇടതുപക്ഷ 'വോട്ടുബാങ്ക്' രാഷ്ട്രീയത്തോട് അടുത്തുനില്‍ക്കുന്നത് കൊണ്ട് മാത്രമാണ്.

പണ്ട് പ്രമോദ് മുതാലിക്കിന്‍റ്റെ നേത്ര്വത്ത്വത്തിലുള്ള 'ശ്രീ രാം സേന' മാന്‍ഗ്ലൂരിലെ പബ്ബില്‍ കയറിയ സ്ത്രീകള്‍ക്കെതിരെ ആക്രമണം അഴിച്ചുവിട്ടു. കേന്ദ്രത്തില്‍ എല്‍.കെ. അദ്വാനി അടക്കം പല പ്രമുഖരും ഈ ആക്രമണങ്ങളോടും ഗുണ്ടായിസത്തോടും വിയോജിച്ചു. പക്ഷെ  'ശ്രീ രാം സേന' ആക്രമണങ്ങള്‍ നിറുത്തിയില്ല. അവസാനം സ്ത്രീകള്‍ തന്നെ  പ്രമോദ് മുതാലിക്കിനേയും, ശ്രീ രാം സേനക്കാരേയും ഒരു പാഠം പഠിപ്പിക്കുവാന്‍ മുന്നിട്ടെറങ്ങി. പ്രമോദ് മുതാലിക്കിന് സ്ത്രീകള്‍ 'പാന്‍റ്റീസ്' പോസ്റ്റിലും, ക്യൂരിയറിലും അയക്കാന്‍ തുടങ്ങി. സ്ത്രീകളുടെ 'പാന്‍റ്റീസ്' കെട്ടുകെട്ടായി പ്രമോദ് മുതാലിക്കിന്‍റ്റെ വീട്ടുപടിക്കല്‍ എത്തിയപ്പോള്‍ ശ്രീ രാം സേനക്കാരും, പ്രമോദ് മുതാലിക്കും പത്തി മടക്കി. ജനാധിപത്യത്തില്‍ സഭ്യമായ പ്രതിഷേധ മാര്‍ഗങ്ങളാണ് അവലംബിക്കേണ്ടത്. ഇതെഴുതുന്നയാള്‍ അത്തരം പ്രതിഷേധ മാര്‍ഗങ്ങളെ മാത്രമേ അനുകൂലിക്കുന്നുള്ളൂ. പക്ഷെ ശുദ്ധമായ ഗുണ്ടായിസവും, അക്രമവും കാണിക്കുന്നവരുടെ അടുത്ത് സഭ്യമായ പ്രതിഷേധ മാര്‍ഗങ്ങള്‍ ഒന്നും ഫലം കാണില്ല എന്നുള്ളത് കൂടി കേരളത്തിലെ സ്ത്രീ മുന്നേറ്റങ്ങള്‍ക്കും, ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കും നെത്ര്വത്ത്വം നല്‍കുന്നവര്‍ ഓര്‍ക്കേണ്ടതുണ്ട്.

(ലേഖകന്‍ ഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിറ്റിയുട്ട് ഓഫ് ലേബര്‍ ഇക്കനോമിക്ക്‌സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്‍റ്റിലെ അസിസ്റ്റന്‍റ്റ് ഡയറക്ടറാണ്.  ആനുകാലികങ്ങളില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)

Facebook Comments

Comments

1. BREAK THE CHAINS

2019-12-06 15:19:37

Keralites are more educated compared to the rest of the Indian population. The fundamental goal of education is to make humans civilized. Unfortunately; education became more job & money-oriented and the uncouth, uncultured barbarian remained as such. Academic degrees did not make the human a moral model. When the rest of Kerala population was less literate, Kerala brahmins were literate but they are the ones who introduced the inferiority of women of Kerala & rest of India. Native Kerala women where powerful & was the head of the family before Brahminism, Christianity & Islam came.<o:p></o:p>

The brahmins regarded women as just a commodity or something to just satisfy their sexual lust. The brahmins were notorious for the worst evil under the Sun, regarding some humans as un-touchable. The hypocrisy of untouchable was only when the Sun was shining. After sunset, they had no problem to mate with un-touchable women. Thanks to Communists in Kerala for pulling down the mask of the brahmins. I don’t think the Natives of Kerala ever regarded as inferior sub-humans as the brahmins did. <o:p></o:p>

As per our current knowledge, the brahmins came from the areas of Caspian & Black sea. They travelled and settled in ancient Persia and Babylon areas before reaching North East regions of the Indus river. Now, let us look at the priests of ancient Israel who wrote the Hebrew bible. Those bible priests too were in Babylon. The bible literature & brahmin literature has striking/stunning similarities in the rituals, sacrifices & treatment of women. <o:p></o:p>

Biblical literature gave birth to 3 major religions; Judaism, Christianity & Islam. Brahmin literature gave birth to the temple religion of Hinduism. These 4 religions engulf the majority of the population of Earth. We have a strange mix in Kerala population. Kerala has Hindus, Christians & Muslims. These 3 religions regard women as inferior to men. So, religion is the root cause of regarding women as inferior, slaves to men. Religion as itself is abstract but it is controlled & dominated by men. Egocentric, selfish men lead the church; for them Women are there to satisfy their sexual hunger, bear children and cook & clean for men. Any & every woman who stand against & question men are treated as criminals & harlots. <o:p></o:p>

Women’s population is more or less equal to men. Women should throw away the old myth that men are the savior & protector of women. Women need to unite rationally & politically; run for political power, change the Civil & Criminal laws fabricated by men. Then only you will get Justice. Women can change this society to a law-abiding civilized society. Women should have the freedom & safety to dress any way they want, walk naked if they want, walk anywhere at whatever time they want. Anyone who hurt, rape or even touches women without their permission should be punished severely. Men who rape women must be given capital punishment & not just a long life in prison. <o:p></o:p>

Women of the world! Unite, fight to make laws for your safety & protection. No religion, no god will come to save you. religion & god are products of men with ‘alpha male syndrome. Women of the world, break your chains & come out of the prisons.- andrew

Leave a Reply

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

നിങ്ങളുടെ കുട്ടികള്‍ ആരാവണമെങ്കില്‍? -അവസാനഭാഗം: പ്രൊഫ(കേണല്‍)ഡോ.കാവുമ്പായി ജനാര്‍ദ്ദനന്‍

എത്ര പറഞ്ഞാലും തീരാത്ത കഥകൾ (മിന്നാമിന്നികൾ - 5: അംബിക മേനോൻ)

ഓർമപൊട്ടുകൾ; ചെറുപ്രായത്തിൽ നഷ്ടപ്പെട്ട അച്ഛനെ കുറിച്ച് ജോൺ ബ്രിട്ടാസ് എം പി

അണ്ഡകടാഹങ്ങൾ ചിറകടിച്ചുണരുമ്പോൾ (രമ പ്രസന്ന പിഷാരടി)

ഈ പിതൃദിനത്തിലെന്‍ സ്മൃതികള്‍ (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)

അച്ഛന് പകരം അച്ചൻ മാത്രം (ശ്രീകുമാർ ഉണ്ണിത്താൻ)

അച്ഛനാണ് എന്റെ മാതൃകാപുരുഷൻ (ഗിരിജ ഉദയൻ)

ഹാപ്പി ഫാദേഴ്‌സ് ഡേ (ജി. പുത്തന്‍കുരിശ്)

കൃഷ്ണകിരീടത്തിൽ മയിൽപ്പീലിക്കണ്ണായി....(നീലീശ്വരം സദാശിവൻകുഞ്ഞി)

ലൈംഗികതയെ നശിപ്പിച്ച കോവിഡ് (ജോര്‍ജ് തുമ്പയില്‍)

നിങ്ങളുടെ കുട്ടികള്‍ ആരാവണമെങ്കില്‍? (ഭാഗം:2)- പ്രൊഫ.(കേണല്‍) ഡോ.കാവുമ്പായി ജനാര്‍ദ്ദനന്‍)

കൊടുത്തു ഞാനവനെനിക്കിട്ടു രണ്ട് : ആൻസി സാജൻ

കേശവിശേഷം കേൾക്കേണ്ടേ ? (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക് 13: ജിഷ.യു.സി)

അക്ഷരം മറന്നവരുടെ വായനാവാരം (സാംസി കൊടുമണ്‍)

ദൈവത്തിനോട് വാശി പിടിച്ചു നേടുന്നത്.... (മൃദുല രാമചന്ദ്രൻ, മൃദുമൊഴി-13)

ഇസ്ലാമിക് സ്റ്റേറ്റിലെ യുവവിധവകൾ (എഴുതാപ്പുറങ്ങൾ -84: ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ)

ബര്‍ക് മാന്‍സിനു നൂറു വയസ്-- എന്തുകൊണ്ട് യൂണിവേഴ്സിറ്റി ആയിക്കൂടാ? (കുര്യന്‍ പാമ്പാടി)

ആ വിരൽത്തുമ്പൊന്നു നീട്ടുമോ..? : രാരിമ ശങ്കരൻകുട്ടി

പി.ടി. തോമസ്സ് ലോട്ടറിയെടുത്തു; ഫലപ്രഖ്യാപനം ഉടനെ (സാം നിലമ്പള്ളി)

കന്നഡ ഭാഷയും ഒരു ഇഞ്ചിക്കഥയും (രമ്യ മനോജ് ,അറ്റ്ലാന്റാ)

നിങ്ങളുടെ കുട്ടികള്‍ ആരാവണമെങ്കില്‍? (ഭാഗം :1)- പ്രൊഫ (കേണല്‍) ഡോ. കാവുമ്പായി ജനാര്‍ദ്ദനന്‍

എന്റെ മണ്ണും നാടും (ജെയിംസ് കുരീക്കാട്ടിൽ)

സോണിയയുടെ കോണ്‍ഗ്രസ് അതിജീവിക്കുമോ? (ദല്‍ഹികത്ത് : പി.വി.തോമസ്)

ഓൺലൈൻ ക്ലാസ്സ്  (ഇന്ദുഭായ്.ബി)

കോശി തോമസ് വാതിൽക്കലുണ്ട്; നമ്മുടെ ആളുകൾ എവിടെ? (ജോർജ്ജ് എബ്രഹാം)

ശബരി എയര്‍പോര്‍ട്ട്; എരുമേലിയില്‍ വികസനത്തിന്റെ ചിറകടി (ഡോണല്‍ ജോസഫ്)

വികസനമല്ല ലക്ഷ്യം അവിടുത്തെ മനുഷ്യരാണ് (ലക്ഷദ്വീപിന് രക്ഷ വേണം) - ജോബി ബേബി ,നഴ്‌സ്‌, കുവൈറ്റ്

കരുണ അര്‍ഹിക്കാത്ത ഒരമ്മ (സാം നിലമ്പള്ളില്‍)

ജോയിച്ചന്‍ പുതുക്കുളം - ഒരു തിരിഞ്ഞുനോട്ടം (തോമസ് കൂവള്ളൂര്‍)

ഓൺലൈൻ പഠനത്തിന് പുതിയ ചുവടുവയ്പുമായി ഡോ. റോസമ്മ ഫിലിപ്പ് : സിൽജി.ജെ. ടോം

View More