Image

രജനികാന്തിന്റെ 168ാം മത്തെ ചിത്രത്തില്‍ നായിക കീര്‍ത്തി സുരേഷ്

Published on 09 December, 2019
രജനികാന്തിന്റെ 168ാം മത്തെ ചിത്രത്തില്‍ നായിക കീര്‍ത്തി സുരേഷ്


ശിവയുടെ സംവിധാനത്തില്‍ രജനീകാന്ത് കേന്ദ്രകഥാപാത്രത്തിലെത്തുന്ന ചിത്രത്തില്‍ നായികയാകുന്നത് കീര്‍ത്തി സുരേഷ്. രജനീകാന്തിന്റെ കരിയറില്‍ 168ാംമത്തെ ചിത്രമായ ഈ പ്രോജക്ടില്‍ നായികയാകാന്‍ സാധ്യതയുള്ളവരുടെ ലിസ്റ്റില്‍ കീര്‍ത്തുയുടെ പേര് നേരത്തേ പറഞ്ഞിരുന്നു. കീര്‍ത്തി സുരേഷിന്റെ പേരിനൊപ്പം ജ്യോതിക, മഞ്ജു വാര്യര്‍, മീന എന്നിവരുടെ പേരുകളും ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

കീര്‍ത്തി സുരേഷ് ആദ്യമായി സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനൊപ്പം അഭിനയിക്കുന്ന വിവരം അനൗണ്‍സ് ചെയ്യാന്‍ ഞങ്ങള്‍ക്ക് ഏറെ സന്തോഷമുണ്ട്. സണ്‍ പിക്‌ചേഴ്‌സിന്റെ ട്വിറ്ററില്‍ എത്തിയ പ്രഖ്യാപനം ഇങ്ങനെ. ഇത് തന്റെ കരിയറിലെ നാഴികക്കല്ലാണെന്നും എക്കാലത്തേയും ഓര്‍മ്മയില്‍ സൂക്ഷിക്കാവുന്ന അനുഭവമാണെന്നും കീര്‍ത്തി സുരേഷ് ട്വിറ്ററില്‍ കുറിച്ചു. 

ശിവ കാര്‍ത്തികേയന്‍ നായകനായ 2016ലെ ചിത്രം രജനി മുരുകനിലൂടെയായിരുന്നു കീര്‍ത്തി സുരേഷിന്റെ തമിഴ് അരങ്ങേറ്റം. പിന്നീട് ധനുഷ്, വിജയ്, സൂര്യ, വിക്രം എന്നിവര്‍ക്കൊപ്പമെല്ലാം കീര്‍ത്തി അഭിനയിച്ചു. അതേസമയം സണ്‍ പിക്‌ചേഴ്‌സ് നിര്‍മ്മക്കുന്ന രജനി ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഡി ഇമ്മനാണ്. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. അടുത്ത ദീപാവലി റിലീസ് ആയാവും ചിത്രം തീയറ്ററുകളില്‍ എത്തുക

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക