MediaAppUSA

ഫ്രാന്‍സിസ് തടത്തിലിന്റെ 'നാലാം തൂണിനപ്പുറം' കാലിക പ്രസക്തിയുള്ള ഗ്രന്ഥം: മന്ത്രി സുനില്‍ കുമാര്‍

അനില്‍ പെണ്ണുക്കര Published on 20 December, 2019
ഫ്രാന്‍സിസ് തടത്തിലിന്റെ 'നാലാം തൂണിനപ്പുറം' കാലിക പ്രസക്തിയുള്ള ഗ്രന്ഥം: മന്ത്രി സുനില്‍ കുമാര്‍
തൃശൂര്‍: മാധ്യമ പ്രവര്‍ത്തകന്‍ഫ്രാന്‍സിസ് തടത്തിലിന്റെ 'നാലാം തൂണിനപ്പുറം' സമകാലിക ഭാരതത്തില്‍ കാലിക പ്രസക്തിയുള്ള പുസ്തകമാണെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍.

പുസ്തകം തൃശൂര്‍ പ്രസ് ക്ലബ്ബില്‍ ടി.എന്‍ പ്രതാപന്‍ എം.പിക്കൊപ്പം പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്നത്തെ ദിവസം മാത്രമല്ല, ഭാരതത്തിന്റെ ഇന്നലെകളും സംഘര്‍ഷ ഭരിതമായിരുന്നു. പത്രപ്രവര്‍ത്തകര്‍ ഭരണകൂട ഭീകരതയുടെ പിടിയിലകപ്പെട്ട് ജയിലില്‍ പോകുന്നു. ഈ സാഹചര്യത്തില്‍ നാം ഓരോ ഭാരതീയരും വിവിധ മതവിശ്വാസികളും മതങ്ങളില്‍ അഭിരമിക്കുകയല്ല വേണ്ടത്. മറിച്ച് നമ്മുടെ ഭരണഘടന പുതു തലമുറയേയും വിശ്വാസികളേയും പഠിപ്പിക്കാന്‍ ശ്രമിക്കണം.

ഭാരതീയത എന്ന് പറഞ്ഞു നടക്കുന്നവരുടെ ഭാരതീയത നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന കാഴ്ച്ച നാമിപ്പോള്‍ കാണുന്നു. കാമ്പസുകളും, നഗരങ്ങളും, ഗ്രാമങ്ങളും ഒന്നായി നില്‍ക്കേണ്ട സമയമാണിത്. പത്രപ്രവര്‍ത്തകരുടെ പ്രാധാന്യം വര്‍ദ്ധിച്ചു വരുന്ന ഈ കാലയളവില്‍ ഫ്രാന്‍സിസ് തടത്തിലിന്റെ പുസ്തകത്തിന് വലിയ പ്രസക്തിയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മന്ത്രി സുനില്‍ കുമാര്‍, ടി.എന്‍. പ്രതാപന്‍ എന്നിവരില്‍ നിന്ന് തൃശൂര്‍ പ്രസ് ക്ലബ് പ്രസിഡന്റ് കെ.പ്രഭാത് പുസ്തകം സ്വീകരിച്ചു.

മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ മാത്രമല്ല, മികച്ച ഒരു സുഹൃത്തു കൂടിയാണ് ശ്രീ. ഫ്രാന്‍സിസ് തടത്തിലെന്ന് ടി. എന്‍ പ്രതാപന്‍ എം.പി പറഞ്ഞു. ഫ്രാന്‍സിസ് ഒരു അന്വേഷണാത്മക പത്രപ്രവര്‍ത്തകന്‍ മാത്രമല്ല, സമൂഹത്തോട് കടപ്പാടുള്ള സാമൂഹ്യ പ്രവര്‍ത്തകന്‍ കൂടിയാണ്.

ഭരണകൂടം മാധ്യമങ്ങള്‍ക്ക് നേരെ തിരിഞ്ഞിരിക്കുന്ന കാലഘട്ടമാണിത്. മാധ്യമങ്ങളെ ബോധപൂര്‍വ്വം ഇല്ലാതാക്കുന്ന ഒരു കാലം. ഇതു വരെ ഉണ്ടാകാത്ത ഈ കാലത്തില്‍ ഇത്തരത്തില്‍ ഒരു പുസ്തകത്തിന്റെ പ്രസക്തി വളരെ വലുതാണ്.

രാജ്യത്ത് ഇപ്പോള്‍ അടിയന്തിരാവസ്ഥയാണ് ഉള്ളത്. അപ്രഖ്യാപിത അടിയന്തിരാവസ്ഥ എന്ന് പറഞ്ഞ് കേട്ടിട്ടേ ഉള്ളു. ആ കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ഭരണകൂടം ആദ്യം പത്രങ്ങളെ വിലയ്ക്കെടുത്തു. പല വമ്പന്‍ പത്രങ്ങളും ഫാസിസത്തിന്റെ തൂണായി മാറിക്കൊണ്ടിരിക്കുന്നു. പക്ഷെ അതിനെയെല്ലാം അതിജീവിക്കുന്ന ഒരു പത്രപ്രവര്‍ത്തക സമൂഹം ഇവിടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗ്രന്ഥകര്‍ത്താവും ഗ്രന്ഥവും ഒന്നിക്കുന്ന അപൂര്‍വ്വ നിമിഷമാണ് നാലാംതൂണിനപ്പുറം എന്ന പുസ്തകം വായിച്ചപ്പോള്‍ തോന്നിയെന്ന്അദ്ധ്യക്ഷത വഹിച്ച തൃശൂര്‍ ജൂബിലി മിഷന്‍ ഡയറക്ടര്‍ ഡോ.ഫാ. ഫ്രാന്‍സിസ്ആലപ്പാട്ട് പറഞ്ഞു. പത്രപ്രവര്‍ത്തകരാകാന്‍ തയ്യാറെടുക്കുന്ന കുട്ടികള്‍ക്കും സമൂഹത്തിനും ഒരു പാഠ പുസ്തകം കൂടിയാണ് നാലാംതൂണിനപ്പുറം

ഫ്രാന്‍സിസ് തടത്തിലിന്റെ സഹപാഠിയും, ആക്ടിവിസ്റ്റും, പത്രപ്രവര്‍ത്തകയുമായ റീന വര്‍ഗ്ഗീസ് കണ്ണിമല പുസ്തകം പരിചയപ്പെടുത്തി. എങ്ങനെയാണ് ഒരു ജേര്‍ണലിസ്റ്റ് വളരുന്നത്, വളരേണ്ടത് എന്ന് കൃത്യമായി ഈ പുസ്തകത്തില്‍ പരിചയപ്പെടുത്തുന്നുവെന്ന് റീന കണ്ണിമല പറഞ്ഞു.

തന്റെ ഉറക്കമില്ലാത്ത രാത്രികളില്‍ പത്ര പ്രവര്‍ത്തക കാലം ഓര്‍ത്തെടുക്കാന്‍ നടത്തിയ ശ്രമമാണ് ഈ പുസ്തകമെന്ന് ഫ്രാന്‍സിസ് തടത്തില്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ഇ-മലയാളിയില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചു തുടങ്ങിയപ്പോള്‍ തന്നെ തന്റെ പരമ്പര ശ്രദ്ധിക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

മാധ്യമ പ്രവര്‍ത്തകന്‍ അലക്‌സാണ്ടര്‍ സാം, അഗസ്റ്റിന്‍ കണിയാമറ്റം, തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.

തൃശൂര്‍ പബ്ലിക് ലൈബ്രറി സെക്രട്ടറി പ്രൊഫ. ജോണ്‍ സിറിയക് സ്വാഗതവും ഫ്രാന്‍സിസ് തടത്തില്‍ നന്ദിയും അറിയിച്ച യോഗത്തില്‍ ഗ്രന്ഥകാരന്റെ ഭാര്യ നെസിയെ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചത് ചടങ്ങിന്റെ ധന്യ മുഹൂര്‍ത്തമായി മാറി.

അമേരിക്കയിലെ പത്രപ്രവര്‍ത്തകരുടെ വേദിയായ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക അവാര്‍ഡ് വേദിക്കു മുന്നില്‍ കമാനമുയര്‍ത്തി ഫ്രാന്‍സിസിനു ആശംസകള്‍ നേര്‍ന്നതും ശ്രദ്ധേമായി. ഫ്രാന്‍സിസിന്റെ നേട്ടത്തില്‍ അമേരിക്കന്‍മാധ്യമ ലോകവും അഭിമാനിക്കുന്നു
ഫ്രാന്‍സിസ് തടത്തിലിന്റെ 'നാലാം തൂണിനപ്പുറം' കാലിക പ്രസക്തിയുള്ള ഗ്രന്ഥം: മന്ത്രി സുനില്‍ കുമാര്‍ഫ്രാന്‍സിസ് തടത്തിലിന്റെ 'നാലാം തൂണിനപ്പുറം' കാലിക പ്രസക്തിയുള്ള ഗ്രന്ഥം: മന്ത്രി സുനില്‍ കുമാര്‍ഫ്രാന്‍സിസ് തടത്തിലിന്റെ 'നാലാം തൂണിനപ്പുറം' കാലിക പ്രസക്തിയുള്ള ഗ്രന്ഥം: മന്ത്രി സുനില്‍ കുമാര്‍ഫ്രാന്‍സിസ് തടത്തിലിന്റെ 'നാലാം തൂണിനപ്പുറം' കാലിക പ്രസക്തിയുള്ള ഗ്രന്ഥം: മന്ത്രി സുനില്‍ കുമാര്‍ഫ്രാന്‍സിസ് തടത്തിലിന്റെ 'നാലാം തൂണിനപ്പുറം' കാലിക പ്രസക്തിയുള്ള ഗ്രന്ഥം: മന്ത്രി സുനില്‍ കുമാര്‍ഫ്രാന്‍സിസ് തടത്തിലിന്റെ 'നാലാം തൂണിനപ്പുറം' കാലിക പ്രസക്തിയുള്ള ഗ്രന്ഥം: മന്ത്രി സുനില്‍ കുമാര്‍ഫ്രാന്‍സിസ് തടത്തിലിന്റെ 'നാലാം തൂണിനപ്പുറം' കാലിക പ്രസക്തിയുള്ള ഗ്രന്ഥം: മന്ത്രി സുനില്‍ കുമാര്‍ഫ്രാന്‍സിസ് തടത്തിലിന്റെ 'നാലാം തൂണിനപ്പുറം' കാലിക പ്രസക്തിയുള്ള ഗ്രന്ഥം: മന്ത്രി സുനില്‍ കുമാര്‍ഫ്രാന്‍സിസ് തടത്തിലിന്റെ 'നാലാം തൂണിനപ്പുറം' കാലിക പ്രസക്തിയുള്ള ഗ്രന്ഥം: മന്ത്രി സുനില്‍ കുമാര്‍ഫ്രാന്‍സിസ് തടത്തിലിന്റെ 'നാലാം തൂണിനപ്പുറം' കാലിക പ്രസക്തിയുള്ള ഗ്രന്ഥം: മന്ത്രി സുനില്‍ കുമാര്‍ഫ്രാന്‍സിസ് തടത്തിലിന്റെ 'നാലാം തൂണിനപ്പുറം' കാലിക പ്രസക്തിയുള്ള ഗ്രന്ഥം: മന്ത്രി സുനില്‍ കുമാര്‍ഫ്രാന്‍സിസ് തടത്തിലിന്റെ 'നാലാം തൂണിനപ്പുറം' കാലിക പ്രസക്തിയുള്ള ഗ്രന്ഥം: മന്ത്രി സുനില്‍ കുമാര്‍ഫ്രാന്‍സിസ് തടത്തിലിന്റെ 'നാലാം തൂണിനപ്പുറം' കാലിക പ്രസക്തിയുള്ള ഗ്രന്ഥം: മന്ത്രി സുനില്‍ കുമാര്‍ഫ്രാന്‍സിസ് തടത്തിലിന്റെ 'നാലാം തൂണിനപ്പുറം' കാലിക പ്രസക്തിയുള്ള ഗ്രന്ഥം: മന്ത്രി സുനില്‍ കുമാര്‍ഫ്രാന്‍സിസ് തടത്തിലിന്റെ 'നാലാം തൂണിനപ്പുറം' കാലിക പ്രസക്തിയുള്ള ഗ്രന്ഥം: മന്ത്രി സുനില്‍ കുമാര്‍ഫ്രാന്‍സിസ് തടത്തിലിന്റെ 'നാലാം തൂണിനപ്പുറം' കാലിക പ്രസക്തിയുള്ള ഗ്രന്ഥം: മന്ത്രി സുനില്‍ കുമാര്‍ഫ്രാന്‍സിസ് തടത്തിലിന്റെ 'നാലാം തൂണിനപ്പുറം' കാലിക പ്രസക്തിയുള്ള ഗ്രന്ഥം: മന്ത്രി സുനില്‍ കുമാര്‍ഫ്രാന്‍സിസ് തടത്തിലിന്റെ 'നാലാം തൂണിനപ്പുറം' കാലിക പ്രസക്തിയുള്ള ഗ്രന്ഥം: മന്ത്രി സുനില്‍ കുമാര്‍ഫ്രാന്‍സിസ് തടത്തിലിന്റെ 'നാലാം തൂണിനപ്പുറം' കാലിക പ്രസക്തിയുള്ള ഗ്രന്ഥം: മന്ത്രി സുനില്‍ കുമാര്‍ഫ്രാന്‍സിസ് തടത്തിലിന്റെ 'നാലാം തൂണിനപ്പുറം' കാലിക പ്രസക്തിയുള്ള ഗ്രന്ഥം: മന്ത്രി സുനില്‍ കുമാര്‍ഫ്രാന്‍സിസ് തടത്തിലിന്റെ 'നാലാം തൂണിനപ്പുറം' കാലിക പ്രസക്തിയുള്ള ഗ്രന്ഥം: മന്ത്രി സുനില്‍ കുമാര്‍ഫ്രാന്‍സിസ് തടത്തിലിന്റെ 'നാലാം തൂണിനപ്പുറം' കാലിക പ്രസക്തിയുള്ള ഗ്രന്ഥം: മന്ത്രി സുനില്‍ കുമാര്‍ഫ്രാന്‍സിസ് തടത്തിലിന്റെ 'നാലാം തൂണിനപ്പുറം' കാലിക പ്രസക്തിയുള്ള ഗ്രന്ഥം: മന്ത്രി സുനില്‍ കുമാര്‍ഫ്രാന്‍സിസ് തടത്തിലിന്റെ 'നാലാം തൂണിനപ്പുറം' കാലിക പ്രസക്തിയുള്ള ഗ്രന്ഥം: മന്ത്രി സുനില്‍ കുമാര്‍ഫ്രാന്‍സിസ് തടത്തിലിന്റെ 'നാലാം തൂണിനപ്പുറം' കാലിക പ്രസക്തിയുള്ള ഗ്രന്ഥം: മന്ത്രി സുനില്‍ കുമാര്‍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക