MediaAppUSA

മതവും രാഷ്ട്രീയവും 2019 അവസാനിക്കുബോള്‍ (തമ്പി ആന്റണി)

Published on 29 December, 2019
മതവും രാഷ്ട്രീയവും 2019 അവസാനിക്കുബോള്‍ (തമ്പി ആന്റണി)
പ്രാചീന കാലത്തു മതം ഒരാവശ്യമായിരുന്നു. മതത്തിലൂടെയാണ് എല്ലാ നിയമങ്ങളും കൊണ്ടുവന്നത് എന്നതും നിഷേധിക്കുന്നില്ല . അതൊക്കെ  പേടിപ്പിച്ചും  പീഡിപ്പിച്ചും അനുസരിപ്പിക്കാന്‍ കുറെ മതനേതാക്കന്മാരും ആള്‍ദൈവങ്ങളും കൂട്ടിനുണ്ടായിരുന്നു. കുടുബവും നാഗരികതയും ഒക്കെ മതത്തിലൂടെയാണ് വന്നതും . കാരണം അന്നൊന്നും ശക്തമായ നിയമങ്ങളും ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികളുമില്ലായിരുന്നു.

എന്നാല്‍ ഈ ആധുനിക യുഗത്തില്‍ മതേതരത്വം വന്നു. പഴെയ നിയമങ്ങള്‍ കാറ്റില്‍ പറത്തികൊണ്ടു പുതിയ നിയമങ്ങള്‍ ഉണ്ടായി. അത് നടപ്പിലാക്കാന്‍ ഭരിക്കുന്നവര്‍ ഉണ്ടായി . മതത്തെ പേടിക്കുന്ന കാലമൊക്കെ മണ്‍മറഞ്ഞു തുടങ്ങി. ഇപ്പോള്‍ പ്രത്യകിച്ചും ഇന്ത്യ ഉപ ഭൂമുഖണ്ഡത്തില്‍  മതങ്ങള്‍ എല്ലാം രാഷ്ട്രീയക്കാര്‍ക്കു കക്ഷിചേരാനും വഴക്കടിക്കാനുമുള്ള  സംഘടനകള്‍ മാത്രമായി അധഃപതിച്ചില്ലേ . വിദ്യാസഭ്യാസം ആര്‍ജിച്ച യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ ആരാധനാലയങ്ങള്‍  മിക്കവാറും അടച്ചുപൂട്ടുന്നു. എന്നിട്ടും കേരളംപോലെ സമ്പൂര്‍ണ സാക്ഷരതയുള്ള  ഒരു സ്ഥലത്തു ഇതൊക്കെ നിലനിര്‍ത്താനുള്ള പരാക്രമത്തിലാണ് മുതിര്‍ന്ന രാഷ്ട്രീയക്കാരും മതനേതാക്കളും . അതൊക്കെ അവഗണിച്ചുകൊണ്ട് ചെറുപ്പക്കാര്‍ കൂടുതലും ഇപ്പോള്‍ മതമുപേക്ഷിച്ചുതുടങ്ങി . അവര്‍ ജബ്ബാര്‍ മാഷിനെയും ജോസ് കണ്ടത്തിലിനെയും , കാരിശ്ശേരിമാഷിനെയും, രവീദ്രനെയും. റിച്ചാര്‍ഡ് ഡ്വാക്കിനിസിനെയും (Richard Dawkins ) സുനില്‍ പി ഇളയിടത്തിനെയുമൊക്കെ ശ്രദ്ധിച്ചു തുടങ്ങിയിരിക്കുന്നു.അതിനുള്ള തെളിവാണ് സോഷ്യല്‍ മീഡിയാകളില്‍ അവര്‍ക്കുണ്ടാകുന്ന അല്‍ഭുതകരമായ അംഗീകാരം. കേരളത്തില്‍ കൂടുതല്‍ യുവാക്കള്‍ യുക്തിവാദികള്‍ ആകുന്നു എന്നും പഠനങ്ങള്‍ പറയുന്നു.

മതമില്ലെങ്കില്‍ മതേതരവാതവും ദൈവമില്ലെങ്കില്‍ യുക്തിവാദവും നരകമില്ലെങ്കില്‍  സ്വര്‍ഗ്ഗവും അപ്രസക്തമാകുന്നു.  ഇതെല്ലാം ഭൂമിയില്‍ മാത്രമേയുള്ളു . എല്ലാം ഒരിക്കല്‍ ഇല്ലാതെയായാലും അനന്തമായ പ്രപഞ്ചമുണ്ടാക്കും അതിവിടെ ഉണ്ടായിരുന്നതാണ്. ഒരു ശക്തിയും ആര്‍ക്കും ഉണ്ടാക്കാനോ നശിപ്പിക്കാനോ പറ്റില്ല എന്നാണു ശാസ്ത്രം തെളിയിച്ചിരിക്കിന്നത് .( Energy cannot be created or destroyed, It will be there for ever in different form  ) അപ്പോള്‍പിന്നെ ആരോ സൃഷ്ടിച്ചതാണെന്നും അത് ഒരു ദൈവമാണെന്നുമൊക്കെ പറഞ്ഞു നടക്കുന്ന മതങ്ങള്‍ക്ക് എന്ത് പ്രസക്തി.

ലോകത്തില്‍ ഒരു ദൈവവും കള്ളം പറഞ്ഞെന്ന് നമ്മള്‍ പഠിച്ചിട്ടില്ല . എന്നാല്‍ കള്ളുകുടിക്കുന്നതായി പല വേദപുസ്തകങ്ങളിലും പറയുന്നുണ്ട് . വൈന്‍, സോമരസം അങ്ങനെ പലപേരുകളിലാണന്നുമാത്രം.  പക്ഷെ മനുഷ്യരങ്ങനെയല്ല ഒരുപാടു കള്ളം പറയും. നമ്മള്‍ ജനിച്ചു വീഴുബോള്‍ മുതല്‍ നമ്മളൊടു നമ്മുടെ അച്ഛനമ്മമാര്‍ ജാതിയുണ്ടെന്നും ദൈവമുണ്ടെന്നും പരലോകമുണ്ടെന്നും സ്വര്‍ഗ്ഗമുണ്ടെന്നും കള്ളക്കഥള്‍ പറഞ്ഞു വിശ്വസിപ്പിക്കുന്നു. അവോരോട് അവരുടെ മുതുമുത്തച്ഛന്മാര്‍ തൊട്ട് തുടങ്ങിയതാണ് ഈ കള്ളകഥകളുടെ പരമ്പര . അത് നമ്മള്‍ നമ്മുടെ മക്കളെയും അവര്‍ അവരുടെ മക്കളെയും പറഞ്ഞു വിശ്വസിപ്പിക്കുന്നു. അതിന്‍റെ പേരില്‍ ദൈവങ്ങളും മതങ്ങളുമുണ്ടാക്കി കൊല്ലും കൊലയും നടത്തിക്കൊണ്ടു തമ്മിലടിക്കുന്നു. ഇങ്ങനെ കുറെ കള്ളക്കഥകളും കെട്ടുകഥകളും കേട്ടു സ്വന്തം വര്‍ഗ്ഗത്തെ കൊല്ലുന്ന ഭൂമിയിലെ ഒരേയൊരു ജീവി മനുഷ്യരാണ്. മറ്റു ജീവജാലങ്ങള്‍ ഈ കോപ്രായങ്ങളൊക്കെ കണ്ട് പൊട്ടിച്ചിരിക്കുന്നുണ്ടാകണം.

എഴുത്തുകാരാണെങ്കില്‍ കള്ളങ്ങള്‍കൊണ്ട്  കഥകള്‍ ഉണ്ടാക്കും. പിന്നെ അത് കോര്‍ത്തു കോര്‍ത്തു നീണ്ടകഥകളും  നോവലുകളും വരെ എഴുതികൂട്ടും . ചിന്താശക്തിയില്ലാത്ത വായനക്കാര്‍ അത് സത്യമാണെന്നു വിശ്വസിക്കും. ഇപ്പോള്‍ നമ്മള്‍ അന്ധമായ വിശ്വസിക്കുന്ന വേദപുസ്തകങ്ങള്‍ വരെ അങ്ങനെയുള്ള സൃഷ്ടികളാണ്. കഥാപാത്രങ്ങളില്‍ അമാനുഷികഭാവം കൊടുത്തുകൊണ്ട് അവരെ ദൈവങ്ങളാക്കിയിട്ടുള്ളതും അതെ എഴുത്തുകാര്‍തന്നെയാണ് . പിന്നീട് അവരുടെ പേരില്‍ പല മതങ്ങളുണ്ടായി പല ദൈവങ്ങളുണ്ടായി . ആ ദൈവങ്ങളുടെ പേരില്‍ യുദ്ധങ്ങളുണ്ടായി, രക്തച്ചൊരിച്ചിലുകളുണ്ടായി. ഇന്നിപ്പോള്‍ എല്ലാ എഴുത്തുകാര്‍ക്കും അതൊക്കെ തിരുത്താനുള്ള പ്രതിബദ്ധതയുണ്ട് . പക്ഷെ അവര്‍ ആ കൃത്യം നിര്‍വഹിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട്.അതിനൊക്കെ ശ്രമിച്ച പ്രശസ്ത എഴുത്തുകാരെയെല്ലാം നാടുകടത്തികയോ ഇല്ലാതാക്കുകയോ ചെയ്യുന്നതും ഈ തീവ്ര മതവാദികളാണ് എന്നതും പകല്‍പോലെ സത്യമാണ്.

ചിന്തിക്കുക വളരുക . ഈ 2020 നമുക്കഭിമാനിക്കാവുന്ന ഒരു മതേതര പുതുവര്‍ഷമാകട്ടേ . എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍.

Thanks to Thampi Antony 2019-12-30 07:12:51

Beautiful, factual Narration.

Glad to see many in the young generation are leaning towards Secularism & no religion attitude. I was fortunate to have parents who did not impose their beliefs on me. My Mother believed in good deeds & kindness to fellow humans rather than going to church. My children are non- religious & humanitarians. I am associated with the young generation of Kerala & is very optimistic about them. Thanks to Google, Whats App & Free Thinkers. But at the same time, there are a large number of youngsters who are under the influence of quack religious leaders. We can see them in Hinduism, Islam & Christianity & some are really fanatics too. They are told & they believe that the news of death of religion in Europe is false news.

Hope; one day they too wake up and walk forward in the Sunshine of knowledge & reason and free themselves from the Slavery of religion.

Thanks to Thampi Antony for a beautiful presentation!

-andrew


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക