Image

വിദ്യാര്‍ത്ഥികളും യുവാക്കളും ദേഷ്യംകൊണ്ട് പൊട്ടിത്തെറിക്കും; തൊഴിലില്ലായ്മ രൂക്ഷമായതോടെ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച്‌ ചിദംബരം

Published on 14 January, 2020
വിദ്യാര്‍ത്ഥികളും യുവാക്കളും ദേഷ്യംകൊണ്ട് പൊട്ടിത്തെറിക്കും; തൊഴിലില്ലായ്മ രൂക്ഷമായതോടെ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച്‌ ചിദംബരം

ന്യൂഡല്‍ഹി: സാമ്ബത്തിക മേഖലയിലെ തകര്‍ച്ചയും തൊഴിലില്ലായ്മയും രൂക്ഷമായി കൊണ്ടിരിക്കെ മോഡി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച്‌ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. തൊഴിലില്ലായ്മ ഇനിയും വര്‍ധിക്കുകയാണെങ്കില്‍ യുവാക്കള്‍ രോഷം കൊണ്ട് പൊട്ടിത്തെറിക്കുമെന്നും യുവാക്കള്‍ അപകടകാരികളാകുമെന്നും കേന്ദ്രത്തിന് പി ചിദംബരം മുന്നറിയിപ്പ് നല്‍കി.


തകര്‍ന്നടിയുന്ന സമ്ബദ് വ്യവസ്ഥ രാജ്യത്തിന് വലിയ വെല്ലുവിളിയാണ്. പണപെരുപ്പം കൂടുന്നത് ജനങ്ങളെ ആഴത്തിലുള്ള പ്രതിസന്ധിയിലേക്ക് തള്ളിവിടാന്‍ ഇടയാക്കുമെന്നും മുന്‍ ധനകാര്യ മന്ത്രി കൂടിയായ പി ചിദംബരം വിശദീകരിച്ചു. 2020 സാമ്ബത്തിക വര്‍ഷം ഇന്ത്യയില്‍ 16 ലക്ഷം തൊഴില്‍ അവസരങ്ങള്‍ കുറയുമെന്ന് എസ്ബിഐ പുറത്തുവിട്ട പഠന റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. സമ്ബദ് വ്യവസ്ഥ നേരിടുന്ന തകര്‍ച്ച തൊഴില്‍ അവസരങ്ങളെ പ്രകടമായി ബാധിക്കുമെന്നും ശമ്ബള വര്‍ധനവ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രതിസന്ധി രൂക്ഷമാകുമെന്നുമായിരുന്നു പഠനം വ്യക്തമാക്കിയത്.


രാജ്യത്തെ തന്നെ ഏറ്റവും മോശം അവസ്ഥയിലാണ് സാമ്ബത്തിക രംഗമെന്നാണ് സൂചനകള്‍. പണപ്പെരുപ്പ നിരക്ക് കുത്തനെ ഉയരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.ഡിസംബറില്‍ 5.54 ശതമാനത്തില്‍നിന്നും 7.35 ശതമാനമായാണ് പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്. 2014 ജൂലായ്ക്ക് ശേഷമുണ്ടായ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പമാണിത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക