ഹൊബാര്‍ട്ടില്‍ മലയാളികൂട്ടായ്മക്ക് യുവ നേതൃത്വം

Published on 18 January, 2020
ഹൊബാര്‍ട്ടില്‍ മലയാളികൂട്ടായ്മക്ക് യുവ നേതൃത്വം
ഹൊബാര്‍ട്ട് : ടാസ്മാനിയയുടെ തലസ്ഥാന നഗരി ആയ ഹൊബാര്‍ട്ടിലെ മലയാളികളുടെ സംഘടന ആയ ഹൊബാര്‍ട്ട് മലയാളി അസോസിയേഷന്( H M A) പുതിയ നേതൃത്വം നിലവില്‍ വന്നു.

യുവജനങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പുതിയ ഭരണ സമിതിയില്‍  ജെനോ ജേക്കബ് ആണ് പ്രസിഡന്റ്. അമല്‍ ചന്ദ്രന്‍ സെക്രെട്ടറിയും ഹെന്റി നിക്കോളാസ് ട്രഷററും ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ടോമി ജോസഫ്, ബീന റോയ്, സോജന്‍ ജോസഫ്, ജിബി ആന്റണി, പ്രകാശ് മത്തായി, ഡിക്സണ്‍ ജോസ് എന്നിവരാണ് എക്‌സികുട്ടീവ് കമ്മറ്റി യിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍. 
റൂബന്‍ ആന്റണിയും ഇതിഹാസ് മോഹനും കമ്മറ്റി മെമ്പര്‍മാരായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.  വിദ്യാര്‍ത്ഥികള്‍ മുതല്‍ മുതിര്‍ന്ന പൗരന്മാര്‍ വരെ ഉള്ളവര്‍ക്ക് തുല്ല്യ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള കമ്മറ്റി പൊതു മിനിമം ഒരു  പരിപാടിയുടെ വെളിച്ചത്തിലാണ് പ്രവര്‍ത്തിക്കുന്നത്.മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക