StateFarm

യൂണിയന്‍ അഡ്രസ്സിന് ശേഷം ട്രംമ്പിന്റെ റേറ്റിംഗില്‍ വന്‍ വര്‍ദ്ധന- അഭിനന്ദിച്ചു ഒബാമയുടെ മുന്‍ ഉപദേശകന്‍

പി പി ചെറിയാന്‍ Published on 07 February, 2020
യൂണിയന്‍ അഡ്രസ്സിന് ശേഷം ട്രംമ്പിന്റെ റേറ്റിംഗില്‍ വന്‍ വര്‍ദ്ധന- അഭിനന്ദിച്ചു ഒബാമയുടെ മുന്‍ ഉപദേശകന്‍
വാഷിംഗ്ടണ്‍ ഡി സി: ഫെബ്രുവരി 5 ബുധനാഴ്ച യു എസ് കോണ്‍ഗ്രസ്സിനെ അഭിസംബോധന ചെയ്ത് രാഷ്ട്രത്തോടായി പ്രസിഡന്റ് ട്രംമ്പ് നടത്തിയ ഒന്നരമണിക്കൂര്‍ നീണ്ടുനിന്ന പ്രസംഗത്തിന് ശേഷം ട്രംമ്പിന്റെ റേറ്റിംഗ് വന്‍ വര്‍ദ്ധന ട്രംമ്പ് പ്രസിഡന്റായതിന് ശേഷം ഇതുവരെ നടത്തിയ പ്രസംഗങ്ങളെ വിലയിരുത്തുമ്പോള്‍ ലഭിച്ച അംഗീകാരത്തേക്കാള്‍ വര്‍ദ്ധിച്ച റേറ്റിംഗാണ് (49%) ട്രംമ്പിന് ഇത്തവണ ലഭിച്ചത്. കഴിഞ്ഞ വര്‍ഷങ്ങളിലെ യൂണിയന്‍ അഡ്രസ്സിംഗിന് ലഭിച്ച ടെലിവിഷന്‍ കാഴ്ചക്കാര്‍ ഈ വര്‍ഷം ഇല്ലായിരുന്നുവെന്നതും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ഈ പ്രസംഗത്തോടെ അടുത്ത നിരഞ്ഞെടുപ്പില്‍ വൈറ്റ് ഹൗസിലേക്കുള്ള ട്രംമ്പിന്റെ പ്രവേശനത്തിന് സാധ്യതകള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച രാത്രി ട്രംമ്പ് നടത്തിയ പ്രസംഗം വളരെ കാര്യക്ഷമവും അതിവിദഗ്ദമായി തയ്യാറാക്കിയതുമായിരുന്നുവെന്നാണ് ഒബാമയുടെ മുന്‍ ടോപ് ഉപദേഷ്ഠാവ് ഡേവിഡ് അലക്‌സിലോര്‍ഡ് അഭിപ്രായപ്പെട്ടത്.

പ്രസംഗത്തില്‍ പരാമര്‍ശിച്ച എല്ലാ വിഷയങ്ങളും അടുത്ത് നടക്കുന്ന പൊതു തിരഞ്ഞെടുപ്പിന് ലക്ഷ്യം വച്ചായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പൂനല്‍കിയപ്പോള്‍തന്നെ, സ്ത്രീകള്‍ക്കിടയില്‍ നിലവിലുള്ള ചെറിയ ആശങ്കകളും, സംശയങ്ങളും ദൂരീകരിക്കുന്നതിനുള്ള നടപടികള്‍ കൂടി സ്വീകരിക്കുവാന്‍ തയ്യാറായാല്‍ ട്രംമ്പിന്റെ യശസ്സ് ഉയരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ മുന്നോടിയായ അയോവായില്‍ ട്രംമ്പ് വന്‍ വിജയം ആഘോഷിച്ചപ്പോള്‍, അയോവ ഡമോക്രാറ്റിക് കോക്കസില്‍ ഉടലെടുത്ത വോട്ടിങ്ങ് ന്യൂനത പൊതു ജനമദ്ധ്യത്തില്‍ ഡമോക്രാറ്റിക് പാര്‍ട്ടിക്കേറ്റ വലിയൊരു പരാജയമായിട്ടാണ് കണക്കാക്കുന്നത്.
Boby Varghese 2020-02-07 07:06:46
The disaster in the Democrat caucus is orchestrated by Putin. Blame it on Putin.
Independent Polling 2020-02-07 07:51:09
98 % ഇവാഞ്ചലിക്കൽ ക്രിസ്ത്യൻസ്, പെന്തിക്കോസ്തു , ബ്രദർ , യാക്കോബായ , മാർത്തോമാ ക്കാര് വിശ്വാസിക്കുന്നത് ഇയാൾ യേശു ആണെന്നും, സ്റ്റോർമി ഡാനിയേൽ , മാഗ്‌നലക്കാരി മറിയയാണെന്നുമാണ്
truth and justice 2020-02-07 08:13:33
One thing I am positive,Mr Trump was and is a businessman and whatever dealing he has done so far is for the good of the country and the Democratic party members including our malayalee friends have to put note on it Mr trump will will next election victoriously and he will be our President for ever. The deal he made with all countries is for the benefit of this country and I appreciate that for Republican party.
He is the chosen one 2020-02-07 11:25:06
ya; he can save you from all the sins you have done because he has gone through all of it and knows how to get out of it. He carries all your sin in him there is salvation. നിന്റെ പാപത്തിന്റ കറ നിന്റ അണ്ടർവെയറിലോ പാന്റ്സിലോ ഉണ്ടെങ്കിൽ അവൻ അത് ഹിമം പോലെ വെളുപ്പിച്ചു തരും
69 % thinks trump is criminal 2020-02-07 12:26:39
Graham has received a lot of cash from Russia over the last couple of years. You can read the entire report here: https://www.documentcloud.org/documents/4953225-REPORT-Evidence-Outlining-Senator-Lindsey-Graham.html 69% of Americans now believe trump is a criminal & must be brought to Justice, where did this guy get his Numbers. Many republicans took russian money, they are afraid to stand aganist russia & trump
JACOB 2020-02-07 14:58:10
Democrats are having a good fight with Trump. So far, the score is 0-4. Russia hoax, Kavanaugh confirmation, Ukraine, Impeachment. Don't lose heart. Try your stunt again.
Romney is praised by GOP 2020-02-07 16:23:10
GOP Group Releases Ad Thanking Romney For Convicting Trump And ‘Standing Up For The Rule Of Law’ LTC Vindman escorted from WH, per his lawyer David Pressman: “He followed orders, he obeyed his oath, and he served his country... And for that, the most powerful man in the world - buoyed by the silent, the pliable, and the complicit - has decided to exact revenge.”
OurInnocent trump 2020-02-07 19:49:11
Our trump is innocent. that is why he stopped the witnesses from testifying. He is innocent that he refused to testify too. He also fired all those who testified against him. Next is Pelosi Shumer & shiff. he will throw all the dirt on them. & dum people like us still support him
Jose 2020-02-07 22:36:09
DUM PEOPLE?
കള്ളം പറയരുത് എന്നുകൂടി 2020-02-08 07:32:43
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല ഇതിന്‍റെ കൂടെ കള്ളം എഴുതരുത് എന്ന് കൂടി ചേര്‍ക്കണം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക