Image

നേഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് പദ്ധതിയൊരുക്കി ഫോമാ വിമന്‍സ് ഫോറം

Published on 11 February, 2020
നേഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് പദ്ധതിയൊരുക്കി ഫോമാ വിമന്‍സ് ഫോറം
ന്യൂജേഴ്സി: കാരുണ്യത്തിന്റെയും കനിവിന്റെയും മാലാഖാമാരാകാന്‍ തയാറെടുക്കുന്ന കേരളത്തിലെ നേഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൊളാഷിപ് പദ്ധതിയൊരുക്കി ഫോമാ വനിതാ ഫോറം .നാളത്തെ ആതുര ശ്രുഷകരെ സൃഷ്ടിക്കാന്‍ ഫോമാ വനിതാ ഫോറം തുടങ്ങി വച്ച ഫോമാ നേഴ്‌സിങ് സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ ഫണ്ട് റൈസിംഗ് പ്രോഗ്രാമും മിഡ് അറ്റ്‌ലാന്റിക് വിമന്‍സ് ഫോറം ഉദ്ഘാടനവും ന്യൂജഴ്‌സിയിലുള്ള ഗുരു പാലസ് സ്റ്റോറില്‍ വെച്ച് നടത്തി. 

ഫോമാ വിമന്‍സ് ഫോറത്തിന് നേതൃത്വത്തില്‍ കേരളത്തിലെ നിര്‍ധനരായ നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് പഠന സകാര്യത്തിനു പണം ഒരു തടസ്സമാകരുത് എന്ന ചിന്തയില്‍ നിന്നാണ് ഈ മഹത്തായ പദ്ധതിക്ക് തുടക്കമാകുന്നത് .അതിനുള്ള മികച്ച തുടക്കമായിരുന്നു ന്യൂജേഴ്സിയില്‍ നടന്ന നേഴ്‌സിങ് സ്‌കോളര്‍ഷിപ്പനു ഉള്ള ഫണ്ട് റൈസിംഗ് പ്രോഗ്രാം. വിജയകരമായി നടപ്പിലാക്കി മിഡ് അറ്റ്‌ലാന്റിക് റീജിയണിലെ നിരവധി അസോസിയേഷനുകളും നിരവധി വ്യക്തികളും ഈ പദ്ധതിയിലേക്ക് വളരെയധികം സംഭാവനകള്‍ നല്‍കി ഈ മഹത്തായ പദ്ധതിയുടെ ഭാഗമായിക്കഴിഞ്ഞു .

മാപ്പ് .കാന്‍ജ്,മാസ്‌കോണ്‍ തുടങ്ങിയ സംഘടകളും സുജനന്‍,അനിയന്‍ ജോര്‍ജ്,ആണ് സ്‌കറിയ,ശാലു പുന്നൂസ് ,ശ്രീജിത്ത് കോണത്,ആബിദ ജോസ് ,തോമസ് ചാണ്ടി ,ബിനു ജോസഫ് ,ഗിരീഷ് ഒഹായോ സുധീപ് നായര്‍ എക്സ്റ്റന്‍ തുടങ്ങിയവരാണ് പ്രാഥമിക സഭയുമായി രംഗത്തു വന്നത് .

ഫോമാ ജനറല്‍ സെക്രട്ടറി ജോസ് എബ്രഹാമിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ നാഷണല്‍ വിമന്‍സ് ഫോറം ചെയര്‍ പേഴ്‌സണ്‍ രേഖ നായര്‍ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ വുമണ്‍ 'സ് ഫോറം ചെയര്‍പേഴ്‌സണ്‍ രേഖ ഫിലിപ്പ് ,മറ്റു ഭാരവാഹികളും ചേര്‍ന്നു നിലവിളക്കു കൊളുത്തി പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. വിമന്‍സ് ഫോറം വൈസ് ചെയര്‍പേഴ്‌സന്‍ ആബിദ ജോസ് , നാഷണല്‍ കമ്മിറ്റി അംഗങ്ങളായ ജയ്മോള്‍ ശ്രീധര്‍, ആഞ്ചെലാ സുരേഷ് , വുമണ്‍ 'സ് ഫോറം അംഗം അനിത നായര്‍ , ഫോമാ മുന്‍ സെക്രട്ടറിമാരായ അനിയന്‍ ജോര്‍ജ് , ഷാജി എഡ്വേഡ് , കാന്‍ജ് പ്രസിഡന്റ് ദീപ്തി നായര്‍ , മാപ്പ് പ്രസിഡന്റ് ശാലു പുന്നൂസ് , തുടങ്ങിയ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ ഈ ചടങ്ങില്‍ പങ്കെടുത്തു.

ഫോമ വിമന്‍സ് ഫോറം തുടങ്ങി വയ്ക്കുന്ന നേഴ്‌സിങ് സ്‌കോളര്‍ഷിപ് പദ്ധതിക്ക് അമേരിക്കന്‍ മലയാളികളുടെ പിന്തുണയുണ്ടാകണമെന്നു ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ ,ജനറല്‍ സെക്രട്ടറി ജോസ് എബ്രഹാം ,ട്രഷറര്‍ ഷിനു ജോസഫ് , വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു ,ജോയിന്റ് സെക്രട്ടറി സജു ജോസഫ് ,ജോ .ട്രഷറര്‍ ജെയിന്‍ കണ്ണച്ചാന്‍ പറമ്പില്‍ തുടങ്ങിയവര്‍ അറിയിച്ചു .
നേഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് പദ്ധതിയൊരുക്കി ഫോമാ വിമന്‍സ് ഫോറംനേഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് പദ്ധതിയൊരുക്കി ഫോമാ വിമന്‍സ് ഫോറംനേഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് പദ്ധതിയൊരുക്കി ഫോമാ വിമന്‍സ് ഫോറം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക