റാഫിള്‍ ടിക്കറ്റ് സമ്മാനങ്ങള്‍ വിതരണം ചെയ്തു

Published on 18 February, 2020
റാഫിള്‍ ടിക്കറ്റ് സമ്മാനങ്ങള്‍ വിതരണം ചെയ്തു
മെല്‍ബണ്‍: സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ കത്തീഡ്രല്‍ നിര്‍മ്മാണത്തിന്റെ ധനശേഖരാര്‍ത്ഥം സംഘടിപ്പിച്ച റാഫിള്‍ ടിക്കറ്റിന്റെ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഒന്നാം സമ്മാനമായ ടൊയോട്ട പ്രാഡോ കാറിനര്‍ഹനായ ജോണ്‍ വിനോദ് പുന്നയ്ക്കലിന് ഐഎച്ച്എന്‍എ ഉടമ ബിജൊ കാറിന്റെ കീ കൈമാറി.

സമ്മാനര്‍ഹമായ ടിക്കറ്റ് വിതരണം ചെയ്ത അജേഷ് എബ്രഹാമിനുള്ള 500 ഡോളര്‍ ട്രാവല്‍ വൗച്ചര്‍ ഫ്‌ളൈവേള്‍ഡ് ട്രാവല്‍സ് പിആര്‍ഒ അഭിലാഷ് ജോര്‍ജ് നല്‍കി. രണ്ടാം സമ്മാനമായ ഇന്‍ഡ്യയിലേക്കുള്ള 2 എയര്‍ ടിക്കറ്റുകള്‍ ലഭിച്ച ഷെപ്പാര്‍ട്ടണ്‍ സ്വദേശി ലെനിന്‍ സ്റ്റീഫന് ഫ്‌ളൈവേള്‍ഡ് ട്രാവല്‍സ് സെയില്‍സ് ഡയറക്ടര്‍ ജോസ് ജോര്‍ജ് ടിക്കറ്റുകള്‍ കൈമാറി.

മൂന്നാം സമ്മാനം സെലിബ്രേഷന്‍സ് ഇന്ത്യന്‍ റെസ്റ്റോററ്റ് സ്‌പോണ്‍സര്‍ ചെയ്ത 1000 ഡോളറിന്റെ ഗിഫ്റ്റ് കാര്‍ഡിന്റെ വിജയി ജോവിന ജോര്‍ജിക്കുള്ള സമ്മാനം കൈക്കാരന്‍ ആന്േറാ തോമസ് വിതരണം ചെയ്തു. നാലാം സമ്മാനമായ 500 ഡോളറിന്റെ ട്രാവല്‍ വൗച്ചര്‍ വിജയികളായ സിഡ്‌നിയിലെ സിജി പോളും അഡ്‌ലയ്ഡിലെ ജോണ്‍സണ്‍ ജേക്കബും തങ്ങളുടെ വൗച്ചറുകള്‍ കത്തീഡ്രല്‍ ബില്‍ഡിംഗ് ഫണ്ടിലേക്ക് സംഭാവന ചെയ്തു. അഞ്ചാം സമ്മാനത്തിനര്‍ഹരായ എയ്ബല്‍ ആഗസ്റ്റിന്‍, ബെര്‍ഹാന്‍ ഗോ , എലിസബത്ത് പൗലോസ്, ആല്‍ഫ്രഡ് അജിത്ത്, കെല്‍വിന്‍ തോമസ് എന്നിവര്‍ക്ക് കോക്കനട്ട് ലഗൂണ്‍ ഇന്‍ഡ്യന്‍ റെസ്റ്റോറന്റ് മാനേജിങ്ങ് ഡയറക്ടര്‍ മനോജ് മാത്യു സമ്മാനങ്ങള്‍ വിതരണം ചെയ്തു.

റാഫിള്‍ ടിക്കറ്റിലൂടെയും സ്‌പോണ്‍സര്‍ഷിപ്പിലുടെയും 1,91,128 ഡോളറാണ് കത്തീഡ്രല്‍ ബില്‍ഡിംഗ് ഫണ്ടിലേക്ക് സമാഹരിക്കാന്‍ കഴിഞ്ഞത്. റാഫിള്‍ ടിക്കറ്റുമായി സഹകരിച്ച എല്ലാവര്‍ക്കും കത്തീഡ്രല്‍ ഇടവക വികാരി ഫാദര്‍ മാത്യു കൊച്ചുപുരയ്ക്കല്‍, റാഫിള്‍/ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ ഡോ.ജോണ്‍സണ്‍ ജോര്‍ജ് എന്നിവര്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക