fomaa

ന്യൂയോര്‍ക്ക് എംപയര്‍ റീജിയണ്‍ 'ഫോമ 2020 സ്ഥാനാര്‍ഥി സംഗമം' മേയ് 9ന്

ഷോളി കുമ്പിളുവേലി

Published

on

ന്യൂയോര്‍ക്ക്:  എംപയര്‍ റീജിയണിന്റെ കണ്‍വെന്‍ഷനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 'ഫോമാ 2020 സ്ഥാനാര്‍ഥി സംഗമവും സംവാദവും' മേയ് ഒന്‍പതിന് ശനിയാഴ്ച നാലിന് റോക് ലാന്‍ഡിലുള്ള സിത്താര്‍ പാലസ് റസ്റ്ററന്റില്‍ നടക്കുമെന്ന് കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ജോണ്‍ സി. വര്‍ഗീസും (സലീം), വൈസ് ചെയര്‍മാന്‍ തോമസ് കോശിയും അറിയിച്ചു. ഫോമ എക്‌സിക്യൂട്ടിവ് കമ്മറ്റിയിലേക്ക് മല്‍സരിക്കുന്ന എല്ലാ സ്ഥാനാര്‍ഥികളേയും പ്രസ്തുത സംഗമത്തില്‍ പങ്കെടുപ്പിക്കാന്‍ ശ്രമിക്കുമെന്ന് റീജിയണല്‍ വൈസ് പ്രസിഡന്റ് ഗോപിനാഥ കുറുപ്പ് പറഞ്ഞു.

ജൂലൈ ആറു മുതല്‍ 10 വരെ റോയല്‍ കരീബിയന്‍ ക്രൂസില്‍ വച്ച് നടക്കുന്ന ഫോമാ രാജ്യാന്തര കണ്‍വെന്‍ഷനില്‍ വച്ചാണ് 2020-22 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്. ഫോമാ രാജ്യാന്തര കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്ന വിവിധ റീജിയണുകളില്‍ നിന്നുള്ള പ്രതിനിധികളും എംപയര്‍ റീജിയണ്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കും. അവര്‍ക്ക് സ്ഥാനാര്‍ഥികളോട് സംവദിക്കുന്നതിനും മല്‍സരാര്‍ഥികള്‍ക്ക് തങ്ങളുടെ ഭാഗം വിശദീകരിക്കുന്നതിനുമുള്ള അവസരം 'ഫോമ ഡെലിഗേറ്റ് മീറ്റ് ആന്‍ഡ് ഡിബേറ്റ്' എന്നു നാമകരണം ചെയ്തിട്ടുള്ള ഈ സമ്മേളനത്തില്‍ ഉണ്ടാകും.

ദൂരെ നിന്നും വരുന്നവര്‍ക്കുള്ള താമസ സൗകര്യം അടുത്തുള്ള ഹോട്ടലുകളില്‍ ഒരുക്കുന്നതാണ്. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കും. റീജിയണല്‍ കണ്‍വെന്‍ഷന്റേയും സ്ഥാര്‍ഥി സംഗമത്തിന്റെയും വിജയത്തിനായി ഫോമ നാഷനല്‍ ട്രഷറര്‍ ഷിനു ജോസഫ്, കണ്‍വെന്‍ഷന്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പ്രദീപ് നായര്‍, നാഷനല്‍ കമ്മറ്റി അംഗങ്ങളായ സുരേഷ് നായര്‍, ഷോളി കുമ്പിളുവേലി, യൂത്ത് പ്രതിനിധി ആശിഷ് ജോസഫ്, റീജിയണല്‍ സെക്രട്ടറി ഷോബി ഐസക്, ട്രഷറര്‍ അഭിലാഷ് ജോര്‍ജ്, യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോഫ്രിന്‍ ജോസ്, ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡന്റ് ജോസ് മലയില്‍, ഫോമാ നേതാക്കളായ ജെ. മാത്യൂസ്, സണ്ണി പൗലോസ്, സണ്ണി കല്ലൂപ്പാറ, അനിയന്‍ യോങ്കേഴ്‌സ്, തോമസ് പി. മാത്യു എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.

എംപയര്‍ റീജിയണ്‍ സംഘടിപ്പിക്കുന്ന സ്ഥാനാര്‍ഥി സംഗമത്തിലേക്ക് എല്ലാ ഫോമ അംഗസംഘടനകളുടെ നേതാക്കളെയും സ്ഥാനാര്‍ഥികളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണ്‍ സി. വര്‍ഗീസ്: 914 643 3700, തോമസ് കോശി: 914 310 2242, ഷിനു ജോസഫ്: 914 330 3341.

Facebook Comments

Comments

  1. ഈ പരിപാടിയുടെ പേരിൽ പാവം സ്ഥാനാർഥികളെ പിഴിയുന്നത് ഒരു പാരമ്പര്യമാണ്. ഇത്തവണ പല സ്ഥാനങ്ങളിലേക്കും മത്സരങ്ങൾ ഇല്ലാത്തത് കാരണം ഫണ്ട് വരവ് കുറവായിരിക്കും. സംഭാവനകൾ കൂമ്പാരമാകുമ്പോൾ ആണല്ലോ, പരിപാടി ഗംഭീരമാകുന്നത്. ആശംസകൾ

  2. truman

    2020-02-21 18:02:27

    ഈ പേരും പറഞ്ഞു ക്യാഷ് പിരിക്കാൻ വന്നാൽ നടക്കില്ല മക്കളെ. എല്ലാം അതുക്കും മേലെ. കട്ടപ്പുക.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫോമാ ന്യൂ ഇംഗ്ലണ്ട് മേഖലാ സമ്മേളനം പ്രൗഢഗംഭീരമായി

ഫോമാ മിഡ് അറ്റ്ലാന്റിക്  മേഖല സമ്മേളനത്തിനു ഗംഭീര പരിസമാപ്തി

ഫോമാ ജൂനിയർ യൂത്ത് ഫോറം രൂപം കൊള്ളുന്നു

ഫോമാ ഹെല്പിങ് ഹാൻഡ് കോട്ടയം ജില്ലയിലെ രണ്ടു സ്‌കൂളുകളിൽ ഫോണുകൾ വിതരണം ചെയ്തു

ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ മീറ്റ് & ഗ്രീറ്റ് പ്രോഗ്രാം നാളെ (ഞായറാഴ്ച) ന്യൂജേഴ്‌സിയിൽ

കിറ്റെക്സ് പ്രശ്നം: പ്രവാസി സമൂഹവും ഫോമയും സത്യാവസ്ഥ തേടി നടത്തിയ ചർച്ച

ഫോമയുടെ നേതൃത്വത്തില്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ അനുസ്മരണ സമ്മേളനം ജൂലൈ 19 ന്

ഫോമാ വനിതാ വേദിയുടെ  മയൂഖം മേഖലാ മത്സരങ്ങൾക്ക് തിരശ്ശീല ഉയരുന്നു

ഫോമാ പൊളിറ്റിക്കൽ ഫോറം ചർച്ച ഇന്ന്; കിറ്റെക്സ് സാബു ജേക്കബ് പങ്കെടുക്കുന്നു 

ഫോമാ യുവജന ഫോറത്തിന്റെ ഐസ്ബ്രേക്കർ ഇവന്റ് ശ്രദ്ധേയമായി

ഫോമാ സാംസ്കാരിക കമ്മറ്റി ചെണ്ടമേള മത്സരവും, തിരുവാതിരകളി മത്സരവും സംഘടിപ്പിക്കുന്നു

ഫോമ നേതാക്കൾ കേന്ദ്രമന്ത്രി മുരളീധരനെ സന്ദർശിച്ചു 

ഫോമാ ന്യൂ ഇംഗ്ലണ്ട് മേഖലാ സമ്മേളനം ജൂലൈ 11 ന് കണക്റ്റികട്ട്  ഹാർട്ട്ഫോഡിൽ  നടക്കും

ഫോമയുടെ പത്തനാപുരം പാര്‍പ്പിട പദ്ധതിക്കുള്ള നിര്‍ദ്ദിഷ്ട സ്ഥലം ഫോമാ പ്രതിനിധികള്‍ സന്ദര്‍ശിച്ചു

ഫോമാ യുവജന വിഭാഗം പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നു

കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാകണം: ഫോമ

ഫോമയുടെ അംഗസംഘടനകള്‍ കൈത്തറി ഉല്പന്നങ്ങള്‍ വാങ്ങും; കേരളത്തിലെ അനാഥാലയങ്ങള്‍ക്ക് ഓണ സമ്മാനം നല്‍കും.

കൈത്തറി വ്യവസായത്തെ സംരക്ഷിക്കാന്‍ കൈകോര്‍ക്കുക: കേന്ദ്ര മന്ത്രി വി മുരളീധരന്‍ ഇന്ന് (ജൂലൈ ഒന്ന് )വൈകിട്ട് (വ്യാഴം) 9 മണിക്ക് ഫോമാ യോഗത്തില്‍ സംസാരിക്കുന്നു

വിദ്യാര്‍ത്ഥികള്‍ക്ക് ഫോമായുടെ സഹായം: കുമ്പളങ്ങി സെന്റ് പീറ്റേഴ്‌സ് എല്‍.പി. സ്‌കൂളിന് ഫോണുകള്‍ നല്‍കും.

ഫോമയ്‌ക്ക് ആരോഗ്യ വകുപ്പ് മന്ത്രിയുടെ അഭിനന്ദനം

ഫോമാ തിരുവനന്തപുരം ജില്ലക്ക് നൽകിയ വെന്റിലേറ്റർ മന്ത്രി ആന്റണി രാജു ഏറ്റുവാങ്ങി

കൈത്തറി: കേന്ദ്ര മന്ത്രി വി മുരളീധരൻ ഇന്ന് വൈകിട്ട് (വ്യാഴം) 9 മണിക്ക് സൂം യോഗത്തിൽ

ഫോമയുടെ ഭരണഘടനയും ചട്ടങ്ങളും കാലാനുസൃതമായി ഭേദഗതി ചെയ്യുന്നു

ഫോമാ കള്‍ച്ചറല്‍ കമ്മിറ്റിയ്ക്ക് നവ നേതൃത്വം : പൗലോസ് കുയിലാടന്‍ ചെയര്‍മാന്‍

ഫോമ നേഴ്‌സസ് ഫോറം ഉദ്ഘാടനം ചെയ്തു

പഴയ ഞാനല്ല, പുതിയ ഞാൻ: ബീന കണ്ണൻ; കരണത്ത്   അടിച്ച ഓർമ്മയുമായി വാസുകി ഐ.എ.എസ് 

മികവിന്റെ പാരമ്പര്യവുമായി ഫോമാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വിനോദ് കൊണ്ടൂർ സ്ഥാനാർഥി

ഫോമാ വനിതാസമിതി സ്ത്രീ ശാക്തീകരണത്തെ കുറിച്ച് സെമിനാര്‍ ജൂണ്‍ 15 ചൊവ്വാഴ്ച സഃഘടിപ്പിക്കുന്നു

ഫോമാ നല്‍കിയ വെന്റിലേറ്റര്‍, കായംകുളം താലൂക്ക് ആശുപത്രിക്ക് കൈമാറി

ആർദ്ര ഗാനങ്ങളുമായി ദലീമ ജോജോ എം എൽ എ; ഫോമ നഴ്സസ് ഫോറം അരൂരിൽ പഠനോപകരണങ്ങൾ എത്തിക്കും

View More