Image

ജര്‍മന്‍ മലയാളികള്‍ എം.കെ.അര്‍ജ്ജുനന്‍ മാസ്റ്ററെ ആദരിച്ചു

Published on 14 March, 2020
ജര്‍മന്‍ മലയാളികള്‍ എം.കെ.അര്‍ജ്ജുനന്‍ മാസ്റ്ററെ ആദരിച്ചു

കൊച്ചി : അഞ്ചുദശാബ്ദക്കാലം സംഗീതലോകത്ത് മലയാള സിനിമയ്ക്ക് അതുല്യ സംഭാവനകള്‍ നല്‍കിയ സംഗീത സംവിധായകന്‍ എം.കെ. അര്‍ജ്ജുനന്‍ മാസ്റ്ററെ അദ്ദേഹത്തിന്റെ 84ാം പിറന്നാള്‍ ദിനത്തില്‍ ജര്‍മന്‍ മലയാളികള്‍ ആദരിച്ചു. കൊച്ചി പള്ളുരുത്തിയിലുള്ള അര്‍ജ്ജുനന്‍ മാസ്റ്ററുടെ ഭവനത്തില്‍ എത്തിയാണ് ജര്‍മന്‍ മലയാളികള്‍ മാസ്റ്ററെ ആദരിച്ചത്.

കൊളോണ്‍ സംഗീതാ ആര്‍ട്‌സ് ക്‌ളബ് സ്ഥാപക ഡയറക്ടറും അനുഗ്രഹീത ഗായകനുമായ ജോണി ചക്കുപുരയ്ക്കല്‍ അര്‍ജ്ജുനന്‍ മാസ്റ്ററെ പൊന്നാടയണിയിച്ചു. സെന്‍ട്രല്‍ കമ്മറ്റി ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ ജര്‍മനിയുടെ ചെയര്‍മാന്‍ ജോസ് പുതുശേരി കാഷ് അവാര്‍ഡ് കൈമാറി. ജര്‍മനിയിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പോള്‍ ഗോപുരത്തിങ്കല്‍ (ചെയര്‍മാന്‍ ഗ്‌ളോബല്‍ മലയാളി ഫെഡറേഷന്‍), ജോളി എം.പടയാട്ടില്‍(പ്രസിഡന്റ്, വേള്‍ഡ് മലയാളി കൗണ്‍സില്‍, ജര്‍മന്‍ പ്രൊവിന്‍സ്), ജോര്‍ജ് കോട്ടേക്കുടി (ആര്‍ട്‌സ് സെന്റര്‍ നൊയസ്), മാത്യു ജോണ്‍ ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍), രാജന്‍ പരുമലയില്‍ എന്നിവര്‍ ജ·ദിനാശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു.

ജര്‍മന്‍ മലയാളികളുടെ സന്ദര്‍ശനം വളരെയധികം സന്തോഷം നല്‍കിയതായി അര്‍ജ്ജുനന്‍ മാസ്റ്റര്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.അതിഥികള്‍ക്ക് പാല്‍പ്പായസം നല്‍കിയാണ് മാസ്റ്ററും സഹധര്‍മ്മിണി ഭാരതിയും ചേര്‍ന്ന് സംഘത്തെ സ്വീകരിച്ചത്.

മന്ത്രിമാര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, ചലച്ചിത്ര മേഖലയില്‍ നിന്നുള്ളവര്‍ തുടങ്ങി ജീവിതത്തിന്റെ നാനാതുറകളില്‍ നിന്നും ഒട്ടനവധിയാളുകള്‍ മാസ്റ്റര്‍ക്ക് ജ·ദിനാശംസകള്‍ നേരാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ എത്തിയിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക