Image

അതിജീവനം......(കവിത: ദീപ ബിബീഷ് നായര്‍)

ദീപ ബിബീഷ് നായര്‍ Published on 17 March, 2020
അതിജീവനം......(കവിത: ദീപ ബിബീഷ് നായര്‍)
ഞാനല്ല, നീയല്ല നമ്മളൊന്ന്
കാലം പറയുന്നനുക്രമത്തില്‍
പാരില്‍ പ്രളയം, പകര്‍ച്ചവ്യാധി
പ്രകൃതിയുണര്‍ത്തുന്നു നമ്മെ വീണ്ടും !!!

കൊണ്ടും കൊടുത്തും പകവീട്ടിയും
എന്തുനേടാനിവിടിന്നുവീണ്ടും 
സന്തതമായി സഹജരുമായി
സ്വസ്ഥമായ് വാഴുക ഊഴിയിലും !!!

അശ്വ വേഗത്തില്‍ കുതിക്കുമാവൈറസും
നിഷ്പ്രഭമാകട്ടെ ഇന്നീ ജഗത്തിലും
ഒന്നായിരുന്നുനാമിന്നു തുരത്തുക
മാരകരോഗത്തിന്‍ കോമാളിയെ!!!

ആര്‍ത്തലച്ചെത്തും സുനാമിത്തിരയിലും
ചേര്‍ത്തണച്ചില്ലേ നാം കേരളമക്കളെ
നിപ്പയും പിന്‍വാങ്ങി പോയതല്ലേ
നമ്മളൊന്നായി നിന്നു പൊരുതിയില്ലേ !!!

കാലദൂതന്മാര്‍ കയറുമായ് പായുമ്പോള്‍
കാലചക്രത്തില്‍ മരണം മണക്കാതെ
കര്‍മ്മനിരതരായൊന്നായി നിന്നിടാം
കരുതലോടൊരോചുവടുവക്കാം....


ഞാനല്ല, നീയല്ല നമ്മളൊന്ന്
കാലം പറയുന്നനുക്രമത്തില്‍
പാരില്‍ പ്രളയം, പകര്‍ച്ചവ്യാധി
പ്രകൃതിയുണര്‍ത്തുന്നു നമ്മെ വീണ്ടും !!!

കൊണ്ടും കൊടുത്തും പകവീട്ടിയും
എന്തുനേടാനിവിടിന്നുവീണ്ടും 
സന്തതമായി സഹജരുമായി
സ്വസ്ഥമായ് വാഴുക ഊഴിയിലും !!!

അശ്വ വേഗത്തില്‍ കുതിക്കുമാവൈറസും
നിഷ്പ്രഭമാകട്ടെ ഇന്നീ ജഗത്തിലും
ഒന്നായിരുന്നുനാമിന്നു തുരത്തുക
മാരകരോഗത്തിന്‍ കോമാളിയെ!!!

ആര്‍ത്തലച്ചെത്തും സുനാമിത്തിരയിലും
ചേര്‍ത്തണച്ചില്ലേ നാം കേരളമക്കളെ
നിപ്പയും പിന്‍വാങ്ങി പോയതല്ലേ
നമ്മളൊന്നായി നിന്നു പൊരുതിയില്ലേ !!!

കാലദൂതന്മാര്‍ കയറുമായ് പായുമ്പോള്‍
കാലചക്രത്തില്‍ മരണം മണക്കാതെ
കര്‍മ്മനിരതരായൊന്നായി നിന്നിടാം
കരുതലോടൊരോചുവടുവക്കാം....

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക