Image

ബ്രിട്ടനില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ റേഞ്ച് കുറയ്ക്കുന്നു

Published on 20 March, 2020
 ബ്രിട്ടനില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ റേഞ്ച് കുറയ്ക്കുന്നു


ലണ്ടന്‍: യൂറോപ്പിലെ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകള്‍ അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാനുള്ള ശ്രമത്തില്‍ ഉത്പന്നങ്ങളുടെ ശ്രേണിയില്‍ കുറവു വരുത്തി. അവശ്യസാധനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടാത്ത പല ഉത്പന്നങ്ങളുടെയും ഉത്പാദനം നിര്‍ത്തിവച്ച് അവശ്യ വസ്തുക്കളുടെ ഉത്പാദനം വര്‍ധിപ്പിക്കാനും നിര്‍മാതാക്കളോട് പല സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലകളും ആവശ്യപ്പെട്ടിട്ടുണ്ട്.

പാക്കറ്റുകളുടെ വലുപ്പത്തില്‍ മാറ്റം വരുത്തുന്നതിനോ, ഫ്‌ളേവര്‍ മാറ്റുന്നതിനോ ഉത്പാദനത്തിന്റെ സമയം പാഴാക്കരുത്. ബേക്കറി ഉത്പന്നങ്ങള്‍ കുറയ്ക്കാം. എന്നാല്‍, അവശ്യ വസ്തുക്കളുടെ സ്റ്റോക്ക് കുറയാന്‍ പാടില്ല.

വിഭവശേഷികള്‍ പരമാവധി ഉപയോഗപ്പെടുത്തുന്നതിന് സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് കോമ്പറ്റീഷന്‍ നിയമത്തില്‍ ഇളവ് നല്‍കാനും സര്‍ക്കാരും തീരുമാനിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക