Image

കോവിഡിന് പുതിയ ലക്ഷണങ്ങള്‍; വിറയലും കുളിരും പേശിവേദനയും

Published on 28 April, 2020
കോവിഡിന്  പുതിയ ലക്ഷണങ്ങള്‍;  വിറയലും കുളിരും  പേശിവേദനയും
വാഷിങ്ടണ്‍: ലോകത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തിയ കോവിഡ്19നു പുതിയ രണ്ട് ലക്ഷണങ്ങള്‍ കൂടി യു.എസ് മെഡിക്കല്‍ വിദഗ്ധര്‍ കണ്ടെത്തി. ഇടവിട്ടുള്ള വിറയല്‍, കുളിര്, പേശിവേദന, തലവേദന, മണവും രുചിയും നഷ്ടപ്പെടല്‍ എന്നിവയാണ് പുതുതായി തിരിച്ചറിഞ്ഞ രോഗലക്ഷണങ്ങള്‍.

യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്‍േറഴ്‌സ്  ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍റ് പ്രിവന്‍ഷന്‍ ആണ് (സി.ഡി.സി) കോവിഡിന്‍െറ പുതിയ ലക്ഷണങ്ങള്‍ കണ്ടുപിടിച്ചത്. വൈറസ് ശരീരത്തിനകത്തെത്തി രണ്ടു മുതല്‍ 14 ദിവസത്തിനകം ഈ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമെന്ന് ഡി.സി.സിയുടെ വെബ്‌സൈറ്റില്‍ പറയുന്നു.

അസുഖം ബാധിച്ചവര്‍ക്ക് മിതമായും കഠിനമായും ഈ ലക്ഷണങ്ങള്‍ അനുഭവപ്പെടാം. എന്നാല്‍, ലോകാരോഗ്യ സംഘടനയുടെ വെബ്‌സൈറ്റില്‍ പുതിയ ലക്ഷണങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

പനി, ചുമ, ക്ഷീണം, വേദന, തൊണ്ടവേദന, വയറിളക്കം, മൂക്കൊലിപ്പ് എന്നിവയാണ് കോവിഡിന്‍െറ ലക്ഷണങ്ങളായി ലോകാരോഗ്യ സംഘടന പറയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക