Image

ജ്യൂസ് കുടിച്ച് പ്രതിരോധശക്തി കൂട്ടാം; കൊറോണയെ നേരിടാം

Published on 13 May, 2020
ജ്യൂസ് കുടിച്ച് പ്രതിരോധശക്തി കൂട്ടാം; കൊറോണയെ നേരിടാം
കൊറോണ വൈറസ് എന്ന മഹാമാരിയുടെ പിടിയില്‍ ലോകം അമരുമ്പോള്‍ നാം ഓരോരുത്തരും രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തേണ്ടതാണ്. ആരോഗ്യം ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കണ്ട സമയമാണിത്. ആരോഗ്യത്തോടെയിരിക്കാന്‍ വിറ്റാമിനുകളും, ധാതുക്കളും എല്ലാം ശരീരത്തിന് ആവശ്യമാണ്. രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്ന പാനീയങ്ങളും ഈ സമയത്തു തീര്‍ച്ചയായും കുടിക്കണം. രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കുന്ന ചില പാനീയങ്ങളെ  പരിചയപ്പെടാം.

1. ആപ്പിള്‍, കാരറ്റ്, ഓറഞ്ച് ജ്യൂസ്

വിറ്റാമിന്‍ എ, സി  ഇവ ധാരാളം അടങ്ങിയതിനാല്‍ ആപ്പിള്‍, ഓറഞ്ച്, കാരറ്റ് ജ്യൂസുകള്‍ രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കും. പൊട്ടാസ്യവും ഇവയില്‍ ഉണ്ട്. ദിവസം ഒരുനേരം ഈ ജ്യൂസ് കുടിക്കുന്നത് ആരോഗ്യകരവും ഫലപ്രദവുമാണ് .

2. ഓറഞ്ച്, ഗ്രേപ്പ് ഫ്രൂട്ട് ജ്യൂസ്

ഈ രണ്ടു പഴങ്ങള്‍ ചേര്‍ത്ത് ജ്യൂസ് ആക്കാം. വിറ്റമിന്‍ എ, സി ഇവയാല്‍ സമ്പുഷ്ടമാണിത്. വിറ്റമിന്‍ സിയില്‍ ആന്റി ഓക്‌സിഡന്റുകള്‍ ഉണ്ട്. ഇവ ഉപദ്രവകരമായ വസ്തുക്കളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നു. വിറ്റമിന്‍ സിയുടെ അഭാവം മൂലം ശരീരത്തിന് അണുബാധകളെ പ്രതിരോധിക്കാന്‍ കഴിയാതെ വരും. കൂടാതെ രോഗപ്രതിരോധ സംവിധാനത്തെയും ഇത് നശിപ്പിക്കും ഓറഞ്ചും ഗ്രേപ്പ്ഫ്രൂട്ടും ചേര്‍ന്ന ജ്യൂസ് ശരീരത്തില്‍ വിറ്റമിന്‍ സിയുടെ അളവ് കൂട്ടും രോഗപ്രീതിരോധ സംവിധാനം ശക്തിപ്പെടുത്തും.

3.തക്കാളി ജ്യൂസ്

വിറ്റാമിന്‍ എ,സി, അയണ്‍  ഇവ ധാരാളം ഉള്ള തക്കാളി  ജ്യൂസ്  ശരീരത്തെ അണുബാധകളില്‍ നിന്നും സംരക്ഷിക്കുന്നു. ഫോളേറ്റും ഇതില്‍ ധാരാളമുണ്ട്  വീട്ടില്‍ വളരെ എളുപ്പം തയാറാക്കുന്ന ഒരു ജ്യൂസ് കൂടിയാണിത്.

4.തണ്ണിമത്തന്‍ ജ്യൂസ്

തണ്ണിമത്തനില്‍ ജലാംശം ഉണ്ട്. ഇതു ശരീരത്തിലെ ജലാംശം നില നിര്‍ത്തുന്നു. വിറ്റമിന്‍ എ,സി ഇവ ധാരാളം ഉള്ളതിനാല്‍ പേശി വേദനക്ക് ആശ്വാസമേകും. മഗ്‌നീഷ്യം, സിങ്ക് ഇവയും ധാരാളമുണ്ട്. രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കാന്‍ ദിവസം രണ്ടു നേരം തണ്ണിമത്തന്‍ ജ്യൂസ് കുടിക്കാം.

5.ബീറ്റ്‌റൂട്ട്, കാരറ്റ്, ഇഞ്ചി, മഞ്ഞള്‍ ജ്യൂസ്

രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കാന്‍ മികച്ച ഒന്നാണിത്. വിറ്റമിന്‍ എ, സി, ഇ എന്നിവ ധാരാളം ഉള്ളതിനാല്‍ ഇന്‍ഫ്‌ലമേഷന്‍ കുറക്കുന്നു. അയണ്‍, കാല്‍സ്യം, എന്നിവയും ഈ ജ്യൂസില്‍ ധാരാളമുണ്ട്. മഞ്ഞളിനും, ഇഞ്ചിക്കും, ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ ഉണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക