Image

സര്‍ദാര്‍ജി ഫലിതങ്ങള്‍ (7) പരിഭാഷ, സമാഹരണം: സര്‍ദാര്‍ സുധീര്‍ സിംഗ്‌

Published on 26 May, 2012
സര്‍ദാര്‍ജി ഫലിതങ്ങള്‍ (7) പരിഭാഷ, സമാഹരണം: സര്‍ദാര്‍ സുധീര്‍ സിംഗ്‌
കച്ചവടത്തിന്‌ ചന്തയിലേക്ക്‌ പോകുകയായിരുന്ന ഒരു സര്‍ദാര്‍ജി വഴിയില്‍ കണ്ട മറ്റൊരു സര്‍ദാര്‍ജിയോട്‌: എന്റെ കൊട്ടയില്‍ എന്താണെന്നു പറഞ്ഞാല്‍ അതിലുള്ള എല്ലാ മുട്ടയും ഞാന്‍ നിങ്ങള്‍ക്ക്‌ തരാം.

സര്‍ദാര്‍ജി: ആലോചിച്ചുകൊണ്ട്‌ നിന്നു.

വീണ്ടും കച്ചവടക്കാരന്‍ സര്‍ദാര്‍ജി: കൊട്ടയില്‍ എത്ര മുട്ടകള്‍ ഉണ്ടെന്ന്‌ പറഞ്ഞാല്‍ അതിലുള്ള ഏഴു മുട്ടയും ഞാന്‍ നിങ്ങള്‍ക്ക്‌ താരം.

സര്‍ദാര്‍ജിഃ ഗൗരവമായി ഉത്തരം തേടുകയാണ്‌.

കച്ചവടക്കാരന്‍ഃ ശരി, ഏത്‌ പക്ഷിയുടെ മുട്ടയാണെന്നു പറഞ്ഞാല്‍, ആ കോഴിയേയും നിങ്ങള്‍ക്ക്‌ തരാം

സര്‍ദാര്‍ജിഃ ആലോചിച്ച്‌ വിഷമിച്ച്‌ പറഞ്ഞു. നിങ്ങളുടെ ചോദ്യങ്ങള്‍ വളരെ സങ്കീര്‍ണ്ണവും, ബുദ്ധിമുട്ടിക്കുന്നതുമാണ്‌. ഉത്തരം അറിയില്ല.

***************

ജോലി സ്‌ഥലത്ത്‌ നില്‍ക്കയായിരുന്ന സര്‍ദാര്‍ജിയോട്‌ അയല്‍ക്കാരന്‍ ചെന്ന്‌ പറഞ്ഞു: നിങ്ങളുടെ സ്‌നേഹിതനും നിങ്ങളുടെ ഭാര്യയും ചുംബിച്ച്‌ നില്‍ക്കുന്നു. സര്‍ദാര്‍ജി ഉടനെ വീട്ടിലേക്ക്‌ ഓടി അതെപോലെ തിരിച്ചുവന്നു മേല്‍പറഞ്ഞ വിവരമറിയിച്ചയാളുടെ കരണക്കുറ്റി നോക്കി ഒന്ന്‌ പൊട്ടിച്ചു. എന്നിട്ട്‌ ഒരു കിതപ്പോടെ പറഞ്ഞു. അയാള്‍ എന്റെ സ്‌നേഹിതനല്ല, നീ നുണ പറയുന്നോ?

********

മ്യൂസിയത്തില്‍ വച്ച്‌ കണ്ടുമുട്ടിയ ഒരു പരിചയക്കാരന്‍ സര്‍ദാര്‍ജിയോട്‌: ആ കാണുന്ന പെയിന്റിങ്ങ്‌ 500 വര്‍ഷവും 20 ദിവസവും പഴക്കമുള്ളതാണ്‌.
സര്‍ദാര്‍ജി: ഇത്ര ക്രുത്യമായി എങ്ങനെ അറിയാം.
ഞാന്‍ ഇരുപത്‌ ദിവസം മുമ്പ്‌ ഇവിടെ വന്നപ്പോള്‍ ഒരു ഗൈഡ്‌ പറഞ്ഞതാണ്‌.

********
സര്‍ദാര്‍ജി ഏതൊ വിരുന്നു സല്‍കാരത്തിനു ഒരുങ്ങി പോകുകയായിരുന്നു. അപ്പോഴാണ്‌ ഒരു കാക്ക കാഷ്‌ഠിച്ച്‌ ഷര്‍ട്ട്‌ വ്രുത്തികേടാക്കിയത്‌. അത്‌ വൃത്തിയാക്കുമ്പോള്‍ അടുത്ത്‌ നിന്ന പശുവിനെ നോക്കി സര്‍ദാര്‍ജി പറഞ്ഞു- നീയൊക്കെ പറക്കാത്തത്‌ ഭാഗ്യം.

******
സര്‍ദാര്‍ജി സ്‌ഥലത്തെ പോലിസ്‌ സ്‌റ്റേഷനില്‍ പോയി ഒരു പോലിസ്‌കാരനോട്‌ ചോദിച്ചു. `എന്റെ ഭാര്യക്ക്‌ എന്തെങ്കിലും അവിഹിത ബന്ധമുള്ളതായി അറിയുമോ. പോലിസുകാരന്‍ ഇല്ലെന്നു പറഞ്ഞപ്പോള്‍ സര്‍ദാര്‍ജി ഒരു നെടുവീര്‍പ്പിട്ട്‌ സമാധാനിച്ച്‌. അങ്ങനെ ഉണ്ടെങ്കില്‍ അതറിയുന്ന അവസാനത്തെ ആള്‍ ഞാന്‍ മാത്രമായിരിക്കയില്ല.

********
സര്‍ദാര്‍ജി ഭാര്യയുടെ പിറന്നാളിനു കേക്ക്‌ വാങ്ങാന്‍ ചെന്നപ്പോള്‍ കടക്കാരന്‍ ചോദിച്ചു `കേക്കില്‍ എന്താണു എഴുതേണ്ടത്‌` സര്‍ദാര്‍ജി ഒരു നിമിഷം ആലോചിച്ച്‌ ഃYou are not getting older but you are getting better?.
എങ്ങനെയെഴുതണമെന്ന കടക്കാരന്റെ ചോദ്യത്തിനു സര്‍ദാര്‍ജിഃ
You are not getting older മുകളിലും you are getting better എന്നു ചുവട്ടിലും എഴുതുക.

കടക്കാരനും സര്‍ദാര്‍ജിയായിരുന്നു എന്ന്‌ വായനകാര്‍ ഓര്‍മ്മിക്കുക.

വീട്ടില്‍ കൊണ്ട്‌ വന്നു കേക്ക്‌ പൊതിയഴിച്ചപ്പോള്‍ഃ

You are not getting older at the top, you are getting better at the bottom.

*********
അസുഖത്തിനുള്ള ഗുളിക കഴിച്ചതിനു ശേഷം സര്‍ദാര്‍ജി ഭാര്യയോട്‌ഃ ശാന്തിയെ വിളിക്കൂ.
ഭാര്യഃ എന്തിന്‌.
സര്‍ദാര്‍ജിഃ ഗുളിക കഴിച്ചതിനു ശേഷം ശാന്തിയോടുകൂടി ഉറങ്ങാന്‍ ഡോക്‌ടര്‍ പറഞ്ഞിട്ടുണ്ട്‌.

********
വേനല്‍ക്കാലത്ത്‌ വറ്റിപോയ നദിയുടെ മദ്ധ്യത്തിലൂടെ ഒരു വള്ളം വലിച്ച്‌ നടക്കുന്ന സര്‍ദാര്‍ജിയെ കണ്ട്‌ കരയിലൂടെ നടന്നു പോയിരുന്ന രണ്ട്‌ സര്‍ദാര്‍ജിമാരില്‍ ഒരാള്‍; ഇവനെപോലുള്ളവരാണ്‌ സര്‍ദാര്‍ജിമാരുടെ മാനം കളയുന്നത്‌. അപ്പോള്‍ മറ്റേ സര്‍ദാര്‍ജിഃ എനിക്ക്‌ നീന്താന്‍ അറിയുമായിരുന്നെങ്കില്‍ ഞാന്‍ അവിടെ ചെന്നു അവനു നല്ല രണ്ടു അടി കൊടുത്തേനെ.

********
രാത്രി കിടക്കുമ്പോള്‍ മിക്ക ദിവസങ്ങളിലും സര്‍ദാര്‍നി സര്‍ദാര്‍ജിയോട്‌ പറയും; എന്തോ ശബ്‌ദം കേള്‍ക്കുന്നു. പോയി നോക്കൂ, കള്ളന്മാരായിരിക്കും. ഇരുപത്‌ വര്‍ഷമായി സര്‍ദാര്‍ജി മുടങ്ങാതെ ഇത്‌ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. എന്നാല്‍ സര്‍ദാര്‍ജി അനങ്ങാറില്ല. അന്നു സര്‍ദാര്‍ജിക്ക്‌ കലശലായി ദ്വേഷ്യം വന്നത്‌ കൊണ്ട്‌ ഏണീറ്റുപോയി നോക്കി. അപ്പോള്‍ ഒരു കള്ളന്‍ തോക്കുമായി വീടിനുള്ളില്‍ കയറിയിരുന്നു. സര്‍ദാര്‍ജി പേടിച്ചു നിന്നു. കള്ളന്‍ വേണ്ട സാധനങ്ങള്‍ എടുത്ത്‌ മടങ്ങാന്‍ തുടങ്ങിയപ്പോള്‍ സര്‍ദാര്‍ജി ഃ നിങ്ങള്‍ പോകുന്നതിനു മുമ്പ്‌ എന്റെ ഭാര്യയെ പോയി കാണുക.
കള്ളന്‍ഃ ഞാന്‍ എന്തിനു നിങ്ങളുടെ ഭാര്യയെ കാണണം.
സര്‍ദാര്‍ജിഃ അവള്‍ ഇരുപത്‌ വര്‍ഷമായി നിങ്ങളുടെ വരവും കാത്തിരിക്കുന്നു.

******
സര്‍ദാര്‍ജി നായയുടെ വാലില്‍ ഒരു കുഴലിടുകയായിരുന്നു. അത്‌ കണ്ടൊരാള്‍ഃ ഏയ്‌ സര്‍ദാര്‍ജി പട്ടിയുടെ വാല്‍ എത്ര കാലം കുഴലിലിട്ടാലും നിവരുകയില്ല. സര്‍ദര്‍ജി ; ഞാന്‍ കുഴല്‍ വളക്കാന്‍ നോക്കുകയാണ്‌.

*******
മുട്ടിനു വേദനയുമായി ഡോക്‌ടറെ കാണാന്‍ പോയ വയസ്സന്‍ സര്‍ദാര്‍ജിയോട്‌ ഡോക്‌ടര്‍ ഃ എത്ര വയസ്സായി. സര്‍ദര്‍ജിഃ 98
ഡോക്‌ടര്‍ കുറച്ചുനേരം കൂടി സര്‍ദാര്‍ജി നോക്കിയതിനു ശേഷംഃ നിങ്ങള്‍ക്ക്‌ നൂറു വയസ്സോളമായി. ഈ പ്രായത്തില്‍ നിങ്ങള്‍ പിന്നെ എന്തു പ്രതീക്ഷിക്കുന്നു.
സര്‍ദാര്‍ജിഃ എന്റെ മറ്റേ മുട്ടിനും 98 വയസ്സായി അതിനു വേദനയില്ല.

******
ഒരു സുന്ദരി പെണ്ണു സര്‍ദാര്‍ജിയോട്‌ അവളെ കല്യാണം കഴിക്കാമോ എന്നു ചോദിച്ചപ്പോള്‍ സര്‍ദര്‍ജിഃ ഞങ്ങള്‍ സ്വന്തക്കാരെ മാത്രമെ കല്യാണം കഴിക്കൂ, എന്റെ അഛന്‍ എന്റെ അമ്മയെ, എന്റെ സഹോദരന്‍ എന്റെ ചേട്ടത്തിയെ, എന്റെ അമ്മാവന്‍ എന്റെ അമ്മായിയെ. അങ്ങനെയാണു ഞങ്ങളുടെ രീതി. അതു കൊണ്ട്‌ എന്നോട്‌ ക്ഷമിക്കുക.

******
സര്‍ദാര്‍ജിയും ഭാര്യയും വിവാഹമോചനത്തിനു അപേക്ഷ കൊടുക്കാന്‍ പോയി. ജഡ്‌ജ്‌ ചോദിച്ചു. നിങ്ങള്‍ക്ക്‌ മൂന്നു കുട്ടികളല്ലേ? അവരെ എങ്ങനെ ഭാഗം വക്കാന്‍ പോകുന്നു. സര്‍ദാര്‍ജി ഉടനെ മറുപടി നല്‍കിഃ ഞങ്ങള്‍ അടുത്ത കൊല്ലം വരാം.

******

അദ്ധ്യാപകന്‍ സര്‍ദാര്‍ജി കുട്ടിയോട്‌ ഃ നിന്റെ ഏറ്റവും നല്ല കൂട്ടുകാരന്റെ പേര്‌ ഇംഗ്ലീഷില്‍ എഴുതുക.
കുട്ടിഃ Beautiful Red underwear
അഃ എന്താണിത്‌.
അവന്റെ പേരു സുന്ദര്‍ ലാല്‍ ക്ലഡ്‌ഡി എന്നാണ്‌.

*****
ജോലിക്ക്‌ വേണ്ടിയുള്ള കൂടികാഴ്‌ച്ചയില്‍ മാനേജര്‍ ചോദിച്ചു. `നിങ്ങള്‍ ഒരു കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയില്‍ ആണെന്നു ഭാവന ചെയ്യുക. അന്നേരം അവിടെ തീ പിടിച്ചാല്‍ നിങ്ങള്‍ എങ്ങനെ രക്ഷപ്പെടും. സര്‍ദാര്‍ജി. വളരെ എളുപ്പം. ഞാന്‍ ഭാവന ചെയ്യുന്നത്‌ നിര്‍ത്തും.

*********
ഡോക്‌ടര്‍ പരിശോധനക്ക്‌ ശേഷം സര്‍ദാര്‍ജിയോട്‌ ഃ നിങ്ങള്‍ രണ്ടു മണികൂറിനുള്ളില്‍ മരിക്കും. മരിക്കുന്നതിനുമുമ്പ്‌ നിങ്ങള്‍ക്ക്‌ ആരെയെങ്കിലും കാണാന്‍ ആഗ്രഹമുണ്ടോ?
സര്‍ദാര്‍ജിഃ ഉണ്ട്‌, വേറൊരു ഡോക്‌ടറെ.

എന്തുകൊണ്ടാണു നമുക്ക്‌ പോസ്റ്റുമാന്മാര്‍ മാത്രം, പോസ്‌റ്റ്‌വുമന്മാരില്ലാത്തത്‌.
സര്‍ദാര്‍ജിഃ പോസ്‌റ്റ്‌വുമന്മാര്‍ ഡെലിവറിക്ക്‌ ഒമ്പത്‌ മാസം എടുക്കുന്നത്‌ കൊണ്ട്‌.

തുടരും....
സര്‍ദാര്‍ജി ഫലിതങ്ങള്‍ (7) പരിഭാഷ, സമാഹരണം: സര്‍ദാര്‍ സുധീര്‍ സിംഗ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക