-->

Health

കോവിഡ്: മനുഷ്യരിലെ വാക്‌സിന്‍ പരീക്ഷണം വിജയമെന്ന് അമേരിക്കന്‍ കമ്പനി

Published

on

ന്യൂയോര്‍ക്ക്: ലോകത്തിന് പ്രതീക്ഷയേകി കോവിഡ് വാക്‌സിന്‍  പരീക്ഷണത്തില്‍ ശുഭസൂചന. അമേരിക്കയില്‍ മനുഷ്യരില്‍ നടത്തിയ പരീക്ഷണത്തിലാണ് വാക്‌സിന്‍ സുരക്ഷിതവും കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതുമാണെന്ന് കണ്ടെത്തിയത്. മാര്‍ച്ച് മുതല്‍ രണ്ട് ഡോസ് വാക്‌സിന്‍ വീതം സ്വീകരിച്ച എട്ട് പേരുടെ ഫലമാണ് അനുകൂലമായതെന്ന് വാക്‌സിന്‍ നിര്‍മാതാക്കളായ അമേരിക്കന്‍ കമ്പനി ‘മോഡേണ’ അവകാശപ്പെട്ടു. 

വാക്‌സിന്‍ പരീക്ഷണത്തിന് സന്നദ്ധരായവരുടെ  ആന്‍റിബോഡി(പ്രതിരോധ ഘടകം) കോവിഡ് ബാധിത മനുഷ്യ കോശത്തില്‍ പരീക്ഷിച്ചപ്പോള്‍ വൈറസിന്‍െറ പകര്‍പ്പുണ്ടാകുന്നില്ലെന്നാണ് കണ്ടെത്തിയത്. വാക്‌സിന്‍ ഫലപ്രദമാണോ എന്ന് തീരുമാനിക്കുന്നതില്‍ നിര്‍ണായക പ്രാധാന്യമാണ് ഈ ഘട്ടത്തിനുള്ളത്. രോഗം അതിജീവിച്ചവരുടെ ശരീരത്തിലെ ആന്‍റിബോഡിയും വാക്‌സിന്‍ സ്വീകരിച്ചവരുടെ ആന്‍റിബോഡിയും സമാനമാണെന്ന് കണ്ടെത്തിയതായും കമ്പനി പറഞ്ഞു. അടുത്തഘട്ടത്തില്‍ 600 പേരിലാണ് പരീക്ഷണം. ജൂലൈയില്‍ മൂന്നാംഘട്ടം തുടങ്ങും. ഇതില്‍ ആരോഗ്യവാന്‍മാരായ ആയിരക്കണക്കിനാളുകളെ ഉള്‍പ്പെടുത്തും.

അമേരിക്കയിലെ ഫുഡ് ആന്‍ഡ്് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്.ഡി.എ) രണ്ടാംഘട്ട പരീക്ഷണത്തിന് മോഡേണക്ക് അനുമതി നല്‍കി. എല്ലാ പരീക്ഷണങ്ങളും വിജയമായാല്‍ ഈ വര്‍ഷം അവസാനമോ അല്ലെങ്കില്‍ അടുത്ത വര്‍ഷം തുടക്കത്തിലോ വാക്‌സിന്‍ ലഭ്യമാകുമെന്ന് കമ്പനിയുടെ മുഖ്യ മെഡിക്കല്‍ ഓഫിസര്‍ താല്‍ സക്‌സ് പറഞ്ഞു. കുറഞ്ഞ അളവില്‍, മിതമായി, ഉയര്‍ന്ന അളവില്‍ എന്നിങ്ങനെ വാക്‌സിന്‍ നല്‍കിയായിരുന്നു പരീക്ഷണം. ഇതില്‍ ആദ്യ രണ്ടു രീതിയില്‍ വാക്‌സിന്‍ നല്‍കിയതിന്‍െറ ഫലമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. വാക്‌സിന്‍ എടുത്ത ഒരാളുടെ കൈയില്‍ ചുവന്ന് തടിപ്പുണ്ടായത് മാത്രമാണ് പാര്‍ശ്വഫലം. എന്നാല്‍, ഉയര്‍ന്ന അളവില്‍ വാക്‌സിന്‍ കൊടുത്ത  മൂന്നുപേര്‍ക്ക് പനി, പേശീവേദന, തലവേദന എന്നിവയുണ്ടായി. ഒരു ദിവസത്തിനുശേഷം ഇത് ഇല്ലാതായെന്നും സക്‌സ് പറഞ്ഞു.


Facebook Comments

Comments

  1. Anurag Johnson. UK

    2020-05-21 14:54:38

    INDEPENDENT. UK Reports:- Trump to lose 2020 election in a landslide defeat, model predicts. A national election model has predicted that Donald Trump will suffer a “historic defeat” in November’s election due to the coronavirus economic recession. The model by Oxford Economics uses unemployment, disposable income and inflation to forecast election results to predict the elections outcome. According to the model, Mr Trump will lose in a landslide, capturing just 35 per cent of the popular vote, acco What is the first thing you'll do after hearing that Trump has lost the election?

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

രണ്ടു ഡോസും സ്വീകരിച്ചാല്‍ മരണവും ആശുപത്രിവാസവും ഒഴിവാക്കാമെന്ന് അധികൃതര്‍

വെയില്‍ കൊള്ളുന്നത് കോവിഡ്19 മരണ സാധ്യത കുറയ്ക്കുമെന്ന് പഠനം

18 വയസ് കഴിഞ്ഞവര്‍ക്കെല്ലാം വാക്‌സിന്‍ നല്‍കണമെന്ന് ഐ എം എ

വാക്‌സീന്‍: അസ്വസ്ഥതകളില്‍ ഭീതി വേണ്ട, 3 ദിവസംകൊണ്ട് മാറുമെന്ന് ഡോക്ടര്‍മാര്‍

ക്ഷയരോഗ നിവാരണത്തിന് കേരളത്തിന് കേന്ദ്ര അവാര്‍ഡ്

മരുന്നുകളെ ചെറുക്കുന്ന അതിമാരക ഫം​ഗസിനെ തെക്കന്‍ ആന്‍ഡമാന്‍ ദ്വീപുകളിലെ തീരത്ത് കണ്ടെത്തി

രക്തം കട്ടപിടിക്കുന്നു; ഓക്‌സ്ഫഡ് വാക്‌സീന്റെ ഉപയോഗം കൂടുതല്‍ രാജ്യങ്ങള്‍ നിര്‍ത്തുന്നു

കൊറോണ വൈറസ്ബാധ പ്രമേഹത്തിനു കാരണമാകുമെന്ന് കണ്ടെത്തല്‍

കോവിഡ് വാക്‌സിനെടുത്തവര്‍ക്ക് രോഗം വന്നാലും ഗുരുതരമാകില്ല

തിങ്കളാഴ്ച നല്ല ദിവസമല്ല, ഹാര്‍ട്ട് വരാന്‍ സാധ്യത കൂടിയ ദിവസമെന്ന് പഠനം

അമിതവണ്ണമുള്ളവരില്‍ കോവിഡ് വാക്‌സീന് ഫലപ്രാപ്തി കുറയുന്നുവെന്ന് പഠനം

കോവിഡ് മുക്തരിയില്‍ മുടികൊഴിച്ചിലും, ഉത്കണ്ഠയും

സ്ത്രീകള്‍ക്ക് കൊറോണ വൈറസിനെ കൂടുതല്‍ ചെറുക്കാനാകുമെന്ന് പഠനം

ആദ്യലക്ഷണം ഗന്ധവും രുചിയും നഷ്ടപ്പെടുക, മാരക വൈറസ് വേരിയന്റ് ലക്ഷണങ്ങള്‍ ഇവ

വീട്ടിലിരുന്നും കോവിഡ് പരിശോധിക്കാം, ടെസ്റ്റ് കിറ്റ് ഉടന്‍ യാഥാര്‍ഥ്യമാകും

കോവിഡ് പരത്തുന്നത് 20 മുതല്‍ 49 വയസ്സ് വരെ പ്രായമുള്ളവരെന്ന് പഠനം

ദീര്‍ഘകാല കോവിഡ് രോഗികളുടെ അവയവങ്ങള്‍ക്ക് കേടുപാടുകള്‍ തുടരും

കാന്‍സര്‍ രോഗികള്‍ക്കും കോവിഡ് വാക്സീന്‍ സ്വീകരിക്കാമെന്ന് വിദഗ്ധര്‍

കേരളത്തില്‍ പ്രതിവര്‍ഷം 60,000ത്തോളം പുതിയ കാന്‍സര്‍ രോഗികള്‍

കോവിഡ് മണത്തറിയും, ഇറ്റലി നായ്ക്കളുടെ സേവനം ലഭ്യമാക്കുന്നു

കോവിഡ് മുക്തരില്‍ പ്രതിരോധ സംവിധാനം 6 മാസത്തേക്കെങ്കിലും ഉണ്ടാകുമെന്ന്

പഴവര്‍ഗങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക, കോവിഡിനെ ചെറുക്കാം

അലര്‍ജിയുള്ളവര്‍ കോവിഡ് വാക്‌സീന്‍ ഉപയോഗിക്കരുതെന്ന് മാര്‍ഗനിര്‍ദേശം

വാക്‌സിന്‍ പാര്‍ശ്വഫലംമൂലം നോര്‍വേയില്‍ 23 പേര്‍ മരിച്ചു

ക്ഷീണം, ഉറക്കക്കുറവ്, ബലഹീനത; കോവിഡ് മുക്തരില്‍ ഇവയും

ശൈത്യകാലത്ത് കോവിഡ് പിടിപെട്ടാല്‍ ഹൃദയാഘാതവും പക്ഷാഘാതവും ഉണ്ടാകുമെന്ന്

ഡിസീസ് 10 വരുന്നു, കോവിഡിനേക്കാള്‍ മാരകം

കോവിഡിന്റെ 120 പുതിയ വകഭേദങ്ങള്‍ കണ്ടെത്തി, അതി ജാഗ്രത വേണമെന്ന്

കോവിഡ് കാലത്ത് ഉറക്കത്തിന്റെ പ്രധാന്യം മറക്കരുത്

കോവിഡിന്റെ പുതിയ വകഭേദം 56 ശതമാനം അധിക രോഗവ്യാപന ശേഷിയുള്ളത്

View More