Image

കുവൈത്ത് കെഎംസിസി ഇടപെടല്‍ ഫലം കണ്ടു; മുഹമ്മദ് നിസാര്‍ നാടണഞ്ഞു

Published on 24 May, 2020
കുവൈത്ത് കെഎംസിസി ഇടപെടല്‍ ഫലം കണ്ടു; മുഹമ്മദ് നിസാര്‍ നാടണഞ്ഞു

കുവൈത്ത് സിറ്റി: കുവൈത്തില്‍ കാറപകടത്തില്‍ ചികിത്സയിലായിരുന്ന താനൂര്‍ പെരിഞ്ചേരി സ്വദേശി മുഹമ്മദ് നിസാര്‍ നാട്ടിലെത്തി. ഈ മാസം തുടക്കത്തില്‍ കാണാതാവുകയും തുടര്‍ന്ന് താനൂര്‍ മണ്ഡലം കുവൈത്ത് കെഎംസിസിയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ കുവൈത്തില്‍ ഉണ്ടായ കാറപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് അദാന്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് കണ്ടെത്തുകയുമായിരുന്നു.

ഒടുവില്‍ വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി കണ്ണൂരിലേക്ക് യാത്ര തിരിച്ച നിസാര്‍, വിമാനം കണ്ണൂരിലിറങ്ങിയെങ്കിലും കാത്തുനിന്നവര്‍ക്ക് നിരാശയായിരുന്നു ഫലം.തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ സ്വബോധം നഷ്ടപ്പെട്ട നിസാറിനെ മറ്റൊരു ലോഞ്ചില്‍ കണ്ടെത്തുകയും ശേഷം കോട്ടക്കല്‍ ക്വാറന്റൈന്‍ സെന്ററിലെത്തിക്കുകയും പിന്നീട് അവിടെ നിന്ന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്യുകയുമാണുണ്ടായത്.

മുഹമ്മദ് നിസാറിനെ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് വീട്ടുകാര്‍.പ്രതികൂല സാഹചര്യത്തിലും നിസാറിനെ നാട്ടിലെത്താന്‍ സഹായിച്ച കുവൈത്ത് കെഎംസിസിക്ക് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക