കൊറോണ: ബല്ലാരറ്റിന് സഹായവുമായി ബല്ലാരറ്റ് മലയാളി അസോസിയേഷന്‍

Published on 27 May, 2020
കൊറോണ: ബല്ലാരറ്റിന് സഹായവുമായി ബല്ലാരറ്റ് മലയാളി അസോസിയേഷന്‍


ബല്ലാരറ്റ്: ഓസ്‌ട്രേലിയയിലെ ബല്ലാരറ്റില്‍ കോവിഡ് ബാധയെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ നേരിടുവാന്‍ ബല്ലാരറ്റ് സിറ്റി കൗണ്‍സില്‍ തുടങ്ങിയ 'ബീ കൈന്‍ഡ്' പദ്ധതിയിലേക്കു ബല്ലാരറ്റ് മലയാളി അസോസിയേഷന്‍ ഒരു ട്രക്ക് ഭക്ഷണ- നിത്യോപയോഗ സാധനങ്ങള്‍ സംഭാവനയായി നല്‍കി.

പ്രതിസന്ധിയിലായ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍, തൊഴില്‍ രഹിതര്‍, ഭവന രഹിതര്‍ എന്നിവര്‍ക്ക് നല്‍കുവാനും അടിയന്തര ഘട്ടത്തിലേക്കുള്ള കരുതല്‍ ശേഖരത്തിനുമായാണ് സിറ്റി കൗണ്‍സില്‍ ഈ പദ്ധതി തുടങ്ങിയത്. കൗണ്‍സിലിനുവേണ്ടി ബല്ലാരറ്റ് മേയര്‍ ബെന്‍ ടെയ് ലര്‍ സംഭാവന സ്വീകരിച്ചു.

ബിഎംഎ സെക്രട്ടറി ലിയോ ഫ്രാന്‍സിസ്, ട്രഷറര്‍ ആല്‍ഫിന്‍ സുരേന്ദ്രന്‍, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍മാരായ ഷേര്‍ലി സാജു, ലോകന്‍ രവി, എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ ഷാന്‍ രാജു, ബിബിന്‍ മാത്യു, സിജോ കാരിക്കല്‍ , ഡെന്നി ജോസ് എന്നിവരും ബിഎംഎ അംഗം ജൂബി ജോര്‍ജും മള്‍ട്ടി കള്‍ച്ചറല്‍ ഓഫീസര്‍മാരും ചടങ്ങില്‍ സംബന്ധിച്ചു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക