കെ.ജെ ജോര്‍ജിന്റെ സംസ്‌കാരം ശനിയാഴ്ച പെര്‍ത്തില്‍

Published on 05 June, 2020
 കെ.ജെ ജോര്‍ജിന്റെ സംസ്‌കാരം ശനിയാഴ്ച പെര്‍ത്തില്‍


പെര്‍ത്ത്: പെര്‍ത്തിലെ സര്‍ ചാള്‍സ് ഗാര്‍ഡനെര്‍ ഹോസ്പിറ്റലില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞ കുമ്പളങ്ങി സെന്റ് പീറ്റേഴ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റിട്ട. പ്രിന്‍സിപ്പല്‍ കുമ്പളങ്ങി കോച്ചേരില്‍ കെ.ജെ ജോര്‍ജ്(തങ്കച്ചന്‍-69) സംസ്‌കാരം ശനിയാഴ്ച പെര്‍ത്തിലെ ഷെന്‍ണ്ടന്‍ പാര്‍ക്ക് സെന്റ് അലോഷ്യസ് പള്ളിയില്‍ നടക്കും. ( St. Aloysius Church, 84 Keightley Road West, Shenton park 6008 ) രാവിലെ 8.15ന് പൊതുദര്‍ശനവും ഒന്പതിന് വിശുദ്ധ കുര്‍ബാനയോടുകൂടി മൃത സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്ന് 10.30ന് കാരക്കാട്ടാ സെമിത്തേരി ചാപ്പലില്‍ ( Karrakatta Cemetery chapel Railway Rd, Karrakatta WA 6010 ) ശുശ്രൂഷകളോടെ സംസ്‌കരിക്കും.

പെര്‍ത്തിലെ സര്‍ ചാള്‍സ് ഗാര്ഡനെര്‍ ഹോസ്പിറ്റലില്‍ കഴിഞ്ഞ മേയ് 30നാണ് ഹൃദയാഘാതത്തെ തുടര്‍ന്ന്മരണമടഞ്ഞത് മൂന്ന് മാസത്തേക്ക് Joondalup Edith Cowan (ECU)യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിനിയായ മകള്‍ നിര്‍മ്മല നിബിന്റെ അടുത്തെത്തിയതായിരുന്നു. കോവിഡ് വ്യാപനംമൂലം തിരികെ നാട്ടിലേക്കു പോകാന്‍ സാധിക്കാതെ വരുകയായിരുന്നു. വളരെ ആരോഗ്യവനായിരുന്ന ഇദ്ദേഹം പെട്ടന്ന് ബ്ലഡ് പ്രഷര്‍ കൂടുകയും ഹൃദയാഘാതം ഉണ്ടാകുകയും മുന്നു ദിവസമായി ഐസിയുവില്‍ കഴിയവേയാണ് മരണം സംഭവിച്ചത്.

ഭാര്യ: പേരതയായ മേരി. മക്കള്‍: ഷാലിമ (ഒഎല്‍സിജിഎച്ച്എസ്, തോപ്പുംപടി), ഷാലിയ (മഞ്ജു) (കിറ്റ് കോ, എറണാകുളം), നിര്‍മല (പെര്‍ത്ത്) , ശ്വേത (സിഡ്‌നി). മരുമക്കള്‍: അരൂര്‍ കൈതവേലിക്കകത്ത് ഗില്‍ബര്‍ട്, ചുണങ്ങംവേലി കണിയോടിക്കല്‍ ലോയ്ഡ്, ഇടപ്പള്ളി മലമേല്‍ നിബിന്‍ (പെര്‍ത്ത്), ഇലഞ്ഞി പുത്തന്‍പറന്പില്‍ അനൂപ് (സിഡ്‌നി).

റിപ്പോര്‍ട്ട്: ബിജു നടുകാണി

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക