-->

Health

കോവിഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കാളിയായി മലയാളിയും

Published

on

ലോകജനത പ്രതീക്ഷയോടെ കാത്തിരിക്കുന്ന കോവിഡ് വാക്‌സിന്‍ ട്രയലില്‍ പങ്കാളിയായി ബ്രിട്ടനിലെ മലയാളിയും. ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയുടെ, കോവിഡിനെതിരായ പോരാട്ടത്തില്‍ പീറ്റര്‍ബറോയിലെ എബ്രഹാം കോവേലിന്റെ (റെജി) പേരും ഇടം പിടിച്ചു. ലക്ഷക്കണക്കിന് ജനങ്ങളെ കൊന്നൊടുക്കിയ മഹാമാരിക്ക് പ്രതിവിധിയായ വാക്‌സിന്റെ പരീക്ഷണത്തില്‍ അദ്ദേഹവും വോളന്റിയറാണ്. ഇന്നലെ കേംബ്രിഡ്ജില്‍ ആഡംബ്രൂക്കിലെ ട്രയല്‍ സെന്ററിലെത്തി അദ്ദേഹം വാക്‌സിന്‍ ഏറ്റുവാങ്ങി. കേംബ്രിജ് ആന്‍ഡ് പീറ്റര്‍ബറോ എന്‍എച്ച്എസ് ട്രസ്റ്റിന്റെ ഹണ്ടിങ്ടണ്‍ സൈറ്റിലാണ് തിരുവല്ല ഓതറ സ്വദേശിയായ റെജി ജോലി ചെയ്യുന്നത്. പീറ്റര്‍ബറോ സിറ്റി എന്‍എച്ച്എസ് ട്രസ്റ്റിലെ സ്റ്റാഫാണ് ഭാര്യ സൂസന്‍ വര്‍ഗീസ്. മൂത്ത മകള്‍ നിയാ സ്പാല്‍ഡിങ് ഗ്രാമര്‍ സ്കൂളില്‍ ഇയര്‍ 7 സ്റ്റുഡന്റാണ്. രണ്ടാമത്തെ മകള്‍ ഇലാനാ ലോംഗ്‌തോര്‍പ്പ് പ്രൈമറി സ്കൂളില്‍ പഠിക്കുന്നു. 2004 ലാണ് റെജിയും ഭാര്യയും യുകെയിലെത്തിയത്.

മനുഷ്യര്‍ മരിച്ചുവീഴുമ്പോള്‍ നിസ്സഹായമായി നോക്കി നില്‍ക്കേണ്ടി വരുന്ന ലോകത്തിന് തന്നാലാവുന്ന ചെറിയ സഹായമാണ് ചെയ്തതെന്ന് റെജി പറഞ്ഞു. ഗ്രൂപ്പ് 6 വിഭാഗത്തിലാണ് അദ്ദേഹം വാക്‌സിന്‍ സ്വീകരിച്ചത്. ഇതില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിഫലമില്ല. ബ്‌ളാക്ക് ആന്‍ഡ് ഏഷ്യന്‍ മൈനോറിറ്റി കമ്യൂണിറ്റിയില്‍ പെട്ടവരെ വാക്‌സിന്‍ ട്രയലിന് ആവശ്യമുണ്ടെങ്കിലും അതിനു മുന്നോട്ട് വരുന്നവര്‍ കുറവാണെന്നാണ് വിവരങ്ങള്‍ വ്യക്തമാക്കുന്നത്.

ജോലി ചെയ്യുന്ന എന്‍എച്ച്എസ് ട്രസ്റ്റില്‍ നിന്നാണ് വാക്‌സിന്‍ ട്രയലുമായി ബന്ധപ്പെട്ട് ഇ മെയില്‍ റെജിക്ക് ലഭിക്കുന്നത്. അദ്ദേഹം ഓണ്‍ലൈന്‍ ചോദ്യാവലി പൂര്‍ത്തിയാക്കി വാക്‌സിന്‍ ശരീരത്തില്‍ കുത്തിവയ്ക്കുന്നതിന് താത്പര്യം അറിയിച്ച് ട്രയല്‍ സെന്ററിലേക്കയച്ചു. കുടുംബത്തിന്റെ പൂര്‍ണ പിന്തുണ ഇക്കാര്യത്തില്‍ ഉണ്ടായതായി അദ്ദേഹം പറഞ്ഞു.

രണ്ടാഴ്ച മുമ്പ് റെജിക്ക് ട്രയല്‍ വാക്‌സിന് മുന്നോടിയായുള്ള രക്തപരിശോധന നടത്തിയിരുന്നു. കൂടാതെ ഇതു സംബന്ധമായ സമ്മതപത്രവും നല്‍കി. ഇതുവരെ കോവിഡ് ബാധിച്ചിട്ടില്ല എന്നു തെളിഞ്ഞതിനെ തുടര്‍ന്ന് ട്രയലിന് ക്വാളിഫൈ ചെയ്തതായി ക്ലിനിക്കല്‍ ടീം റെജിയെ അറിയിച്ചു.

റെജിയുമായി ബന്ധപ്പെട്ട മെഡിക്കല്‍ റെക്കോര്‍ഡുകള്‍ക്കായി ട്രയല്‍ ടീം ജി.പിയെ ബന്ധപ്പെട്ട് വിവരങ്ങള്‍ മുന്‍പേ തന്നെ ശേഖരിച്ചിരുന്നു. വാക്‌സിന് മുന്നോടിയായി ഇന്നലെ ട്രയല്‍ സെന്ററിലെത്തി വീണ്ടും രക്തപരിശോധന നടത്തി. ഇതുമായി ബന്ധപ്പെട്ട എല്ലാ മെഡിക്കല്‍ ചെക്കപ്പും പൂര്‍ത്തിയാക്കിയ ശേഷം ട്രയല്‍ വാക്‌സിന്‍ ഇന്‍ജക്ഷന്‍ അദ്ദേഹത്തിനു നല്‍കി. വാക്‌സിന്‍ സെഷന്‍ പൂര്‍ത്തിയാകാന്‍ രണ്ടു മണിക്കൂറോളം എടുത്തതായി റെജി പറഞ്ഞു. അതിനു ശേഷം അരമണിക്കൂറോളം അവിടെ വിശ്രമിക്കണമെന്ന നിര്‍ദ്ദേശവുമുണ്ട്. എന്തെങ്കിലും ശാരീരിക വ്യതിയാനങ്ങള്‍ ഉണ്ടാവുന്നുണ്ടോയെന്ന് ഇതിനിടെ മോണിട്ടര്‍ ചെയ്യപ്പെട്ടു. ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായാല്‍ ട്രയല്‍ സെന്ററിനെ എപ്പോള്‍ വേണമെങ്കിലും ബന്ധപ്പെടാം. പനിയോ വേദനയോ വാക്‌സിനെ തുടര്‍ന്ന് ഉണ്ടായാല്‍ പാരാസെറ്റമോള്‍ എടുക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. കൂടാതെ ദൈനംദിന കാര്യങ്ങള്‍ ഇഡയറിയില്‍ രേഖപ്പെടുത്തേണ്ടതുണ്ട്. ഇത് ട്രയല്‍ ടീം മോണിട്ടര്‍ ചെയ്യും

കൂടാതെ എല്ലാ ആഴ്ചയിലും സ്വാബുകള്‍ പരിശോധനയ്ക്കായി അയയ്ക്കണം. ഇതിനു പുറമേ അടുത്ത ഒരു വര്‍ഷത്തില്‍ ആറു തവണ ടെസ്റ്റിനായി രക്തം നല്‍കണം. വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ട്രയല്‍ ടീം റെജിയുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തും. ഈ ട്രയലില്‍ നിന്ന് എപ്പോള്‍ വേണമെങ്കിലും പിന്മാറാനും സ്വതന്ത്ര്യമുണ്ട്. രണ്ടു വാക്‌സിനുകളാണ് ട്രയലില്‍ പരീക്ഷിക്കുന്നത്. ഇവഅറഛഃ1 ിരീഢ  19 നും ലൈസന്‍സ്ഡ് വാക്‌സിന്‍ (ങലിഅഇണഥ) ആണ് വോളന്റിയേഴ്‌സിന് നല്‍കുന്നത്. ഇതില്‍ ഏതാണ് കുത്തിവയ്ക്കുന്നതെന്ന് വെളിപ്പെടുത്തുകയില്ല. ട്രയലിന്റെ അവസാനമേ ഇക്കാര്യം വോളന്റിയേഴ്‌സിനെ അറിയിക്കൂ.

ചിമ്പാന്‍സികളില്‍ ജലദോഷപ്പനി ഉണ്ടാക്കുന്ന അഡിനോ വൈറസിനുള്ളില്‍ കോവിഡ് 19 ജീനുകളെ ഉള്‍പ്പെടുത്തി ഉണ്ടാക്കിയെടുത്ത വൈറസുകള്‍ മനുഷ്യ ശരീരത്തില്‍ ജലദോഷപ്പനിയോ കോവിഡ് 19 പനിയോ ഉണ്ടാക്കാതെതന്നെ കോവിഡ് 19 നു എതിരായി ആന്റിബോഡികളെ ഉണ്ടാക്കാന്‍ പ്രാപ്തമാണെന്നാണ് അനുമാനിക്കപ്പെടുന്നത് . കോവിഡ് 19 ന് എതിരെ എത്രമാത്രം ആന്റിബോഡികള്‍ ഉണ്ടാവുന്നുണ്ട്, വിവിധ പ്രായക്കാരില്‍ ആന്റിബോഡി ഉണ്ടാകുന്നതില്‍ ഉള്ള വ്യത്യാസങ്ങള്‍, അതുപോലെ രോഗം പ്രതിരോധിക്കാന്‍ ഈ വാക്‌സിന്‍ എത്രമാത്രം ഫലപ്രദമാണ് എന്നെല്ലാമാണ് ഈ പരീക്ഷണങ്ങള്‍ വഴി കണ്ടെത്താന്‍ ശ്രമിക്കുന്നത്.

മുതിര്‍ന്നവരും കുട്ടികളും ഉള്‍പ്പെടെ 10,260 പേര്‍ ഓക്‌സ്ഫഡ് വാക്‌സിന്‍ ട്രയലില്‍ പങ്കാളികളാകുന്നുണ്ട്. 18 മുതല്‍ 55 വയസ്സു വരെയുള്ളവരാണ് ഗ്രൂപ്പ് 4,5,6 സ്റ്റഡികളില്‍ പങ്കെടുത്തത്. ഗ്രൂപ്പ് 6 ല്‍ ഫുള്‍ വാക്‌സിനാണ് വോളന്റിയേഴ്‌സിന് നല്‍കുന്നത്. ഇതാണ് റെജിയ്ക്ക് ലഭിച്ചിരിക്കുന്നത്. ഓക്‌സ്ഫഡ് വാക്‌സിനേഷന്‍ ട്രയല്‍ ഇന്ന് അവസാനിക്കും. ഈ ട്രയലില്‍ പങ്കെടുക്കുന്നതില്‍ ആശങ്കപ്പെടേണ്ട യാതൊരു കാര്യവുമില്ലെന്ന് റെജി പറഞ്ഞു.

ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ഫണ്ട് കണ്ടെത്താന്‍ ഭക്തി ഗാനങ്ങള്‍ രചിക്കുകയും ആല്‍ബങ്ങള്‍ നിര്‍മിക്കുകയും ചെയ്യാറുള്ള റെജി, പീറ്റര്‍ബറോ ആള്‍ സെയിന്റ്‌സ് മാര്‍ത്തോമ്മാ ഇടവകയില്‍ നിന്നുമുള്ള മാര്‍ത്തോമ്മാ പ്രതിനിധി മണ്ഡലാംഗവും കൂടിയാണ്. റെജിയുടെ ഇമെയില്‍ അഡ്രസ് akjacob07@gmail.com. 

റിപ്പോര്‍ട്ട്: ബിനോയ് ജോസഫ്, യു.കെ

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

രണ്ടു ഡോസും സ്വീകരിച്ചാല്‍ മരണവും ആശുപത്രിവാസവും ഒഴിവാക്കാമെന്ന് അധികൃതര്‍

വെയില്‍ കൊള്ളുന്നത് കോവിഡ്19 മരണ സാധ്യത കുറയ്ക്കുമെന്ന് പഠനം

18 വയസ് കഴിഞ്ഞവര്‍ക്കെല്ലാം വാക്‌സിന്‍ നല്‍കണമെന്ന് ഐ എം എ

വാക്‌സീന്‍: അസ്വസ്ഥതകളില്‍ ഭീതി വേണ്ട, 3 ദിവസംകൊണ്ട് മാറുമെന്ന് ഡോക്ടര്‍മാര്‍

ക്ഷയരോഗ നിവാരണത്തിന് കേരളത്തിന് കേന്ദ്ര അവാര്‍ഡ്

മരുന്നുകളെ ചെറുക്കുന്ന അതിമാരക ഫം​ഗസിനെ തെക്കന്‍ ആന്‍ഡമാന്‍ ദ്വീപുകളിലെ തീരത്ത് കണ്ടെത്തി

രക്തം കട്ടപിടിക്കുന്നു; ഓക്‌സ്ഫഡ് വാക്‌സീന്റെ ഉപയോഗം കൂടുതല്‍ രാജ്യങ്ങള്‍ നിര്‍ത്തുന്നു

കൊറോണ വൈറസ്ബാധ പ്രമേഹത്തിനു കാരണമാകുമെന്ന് കണ്ടെത്തല്‍

കോവിഡ് വാക്‌സിനെടുത്തവര്‍ക്ക് രോഗം വന്നാലും ഗുരുതരമാകില്ല

തിങ്കളാഴ്ച നല്ല ദിവസമല്ല, ഹാര്‍ട്ട് വരാന്‍ സാധ്യത കൂടിയ ദിവസമെന്ന് പഠനം

അമിതവണ്ണമുള്ളവരില്‍ കോവിഡ് വാക്‌സീന് ഫലപ്രാപ്തി കുറയുന്നുവെന്ന് പഠനം

കോവിഡ് മുക്തരിയില്‍ മുടികൊഴിച്ചിലും, ഉത്കണ്ഠയും

സ്ത്രീകള്‍ക്ക് കൊറോണ വൈറസിനെ കൂടുതല്‍ ചെറുക്കാനാകുമെന്ന് പഠനം

ആദ്യലക്ഷണം ഗന്ധവും രുചിയും നഷ്ടപ്പെടുക, മാരക വൈറസ് വേരിയന്റ് ലക്ഷണങ്ങള്‍ ഇവ

വീട്ടിലിരുന്നും കോവിഡ് പരിശോധിക്കാം, ടെസ്റ്റ് കിറ്റ് ഉടന്‍ യാഥാര്‍ഥ്യമാകും

കോവിഡ് പരത്തുന്നത് 20 മുതല്‍ 49 വയസ്സ് വരെ പ്രായമുള്ളവരെന്ന് പഠനം

ദീര്‍ഘകാല കോവിഡ് രോഗികളുടെ അവയവങ്ങള്‍ക്ക് കേടുപാടുകള്‍ തുടരും

കാന്‍സര്‍ രോഗികള്‍ക്കും കോവിഡ് വാക്സീന്‍ സ്വീകരിക്കാമെന്ന് വിദഗ്ധര്‍

കേരളത്തില്‍ പ്രതിവര്‍ഷം 60,000ത്തോളം പുതിയ കാന്‍സര്‍ രോഗികള്‍

കോവിഡ് മണത്തറിയും, ഇറ്റലി നായ്ക്കളുടെ സേവനം ലഭ്യമാക്കുന്നു

കോവിഡ് മുക്തരില്‍ പ്രതിരോധ സംവിധാനം 6 മാസത്തേക്കെങ്കിലും ഉണ്ടാകുമെന്ന്

പഴവര്‍ഗങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക, കോവിഡിനെ ചെറുക്കാം

അലര്‍ജിയുള്ളവര്‍ കോവിഡ് വാക്‌സീന്‍ ഉപയോഗിക്കരുതെന്ന് മാര്‍ഗനിര്‍ദേശം

വാക്‌സിന്‍ പാര്‍ശ്വഫലംമൂലം നോര്‍വേയില്‍ 23 പേര്‍ മരിച്ചു

ക്ഷീണം, ഉറക്കക്കുറവ്, ബലഹീനത; കോവിഡ് മുക്തരില്‍ ഇവയും

ശൈത്യകാലത്ത് കോവിഡ് പിടിപെട്ടാല്‍ ഹൃദയാഘാതവും പക്ഷാഘാതവും ഉണ്ടാകുമെന്ന്

ഡിസീസ് 10 വരുന്നു, കോവിഡിനേക്കാള്‍ മാരകം

കോവിഡിന്റെ 120 പുതിയ വകഭേദങ്ങള്‍ കണ്ടെത്തി, അതി ജാഗ്രത വേണമെന്ന്

കോവിഡ് കാലത്ത് ഉറക്കത്തിന്റെ പ്രധാന്യം മറക്കരുത്

കോവിഡിന്റെ പുതിയ വകഭേദം 56 ശതമാനം അധിക രോഗവ്യാപന ശേഷിയുള്ളത്

View More