Image

സമീക്ഷ യുകെയുടെ ഇരുപത്തിനാലാം ബ്രാഞ്ച് സാലിസ്ബറിയില്‍

Published on 29 June, 2020
 സമീക്ഷ യുകെയുടെ ഇരുപത്തിനാലാം ബ്രാഞ്ച് സാലിസ്ബറിയില്‍


ലണ്ടന്‍: ഇടതുപക്ഷ സാംസ്്കാരിക സംഘടനായ സമീക്ഷ യുകെയുടെ പുതിയ ബ്രാഞ്ച് സാലിസ്ബറിയില്‍ നിലവില്‍ വന്നു. വളര്‍ച്ചയുടെ പടവുകള്‍താണ്ടി യുകെയിലെ ഏറ്റവും വലിയ ഇടതുപക്ഷ കലാ സാംസ്‌കാരിക സംഘടനായ സമീക്ഷയുടെ ഇരുപതിനാലാമത്തെ ബ്രാഞ്ചാണ് വില്ല്‍ട്‌ഷെയര്‍ കൗണ്ടിയിലെ പട്ടണമായ സാലിസ്ബറിയില്‍ ശനിയാഴ്ച ഉദ്ഘാടനം ചെയ്യപ്പെട്ടത്.

ലോക്ക്ഡൗണ്‍ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് സാലിസ്ബറിയിലെ ഇടതുപക്ഷ മനസുള്ള ഒരുകൂട്ടം ചെറുപ്പക്കാര്‍ ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ യോഗം ചേര്‍ന്നാണ് ബ്രാഞ്ച് രൂപീകരണം നടത്തിയത് .

രാജേഷ് സുധാകരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സമീക്ഷ ദേശിയ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി ബ്രാഞ്ചിന്റെ പ്രവര്‍ത്തനങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു . തുടര്‍ന്ന് സമീക്ഷ പ്രസിഡന്റ് സ്വപ്‌ന പ്രവീണ്‍, വൈസ് പ്രസിഡന്റ് പ്രസാദ് ഒഴാക്കല്‍ എന്നിവര്‍ സമീക്ഷയുടെ പ്രസക്തിയെക്കുറിച്ചും സമീക്ഷ പ്രവാസലോകത്തു നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും സംസാരിച്ചു.

തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ യോഗത്തില്‍ പങ്കെടുത്തവര്‍ സമീക്ഷ ബ്രാഞ്ച് ഏറ്റെടുക്കേണ്ട പ്രവര്‍ത്തനങ്ങളെ കുറിച്ച് തങ്ങളുടെ അഭിപ്രായങ്ങള്‍ അവതരിപ്പിച്ചു. ഭാവി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുവാനായി ബ്രാഞ്ച് കമ്മിറ്റിയെയും ഭാരവാഹികളെയും യോഗം തെരഞ്ഞെടുത്തു.

ഭാരവാഹികളായി രാജേഷ് സുധാകരന്‍(പ്രസിഡന്റ്), ബോബി ജോര്‍ജ്(വൈ : പ്രസിഡന്റ്),
ജിജു നായര്‍(സെക്രട്ടറി), നിധിന്‍ ചാക്കോ(ജോ. സെക്രട്ടറി), : ശ്യാം മോഹന്‍( ട്രഷറര്‍), കീത്ത് ജോര്‍ജ്(പിആര്‍ഒ) എന്നിവരെ തെരഞ്ഞെടുത്തു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക