സ്വരാക്ഷരങ്ങൾ -- സന റബ്സിന്റെ കഥാസമാഹാരം

Published on 30 June, 2020
സ്വരാക്ഷരങ്ങൾ --  സന റബ്സിന്റെ  കഥാസമാഹാരം

കഠിന സ്വരങ്ങളിലൂടെയെന്നപോലെ  സ്വരങ്ങളില്ലാതെ പറയാനും  വർണ്ണങ്ങളും രേഖകളുമില്ലാതെ ചിത്രമെഴുതാനും കഴിയുന്ന അസാധാരണ സിദ്ധിവിശേഷങ്ങളുടെ കഥാകാരിയാണ് സന റബ്‌സ്. 
ലോകസാഹചര്യങ്ങളും സാമൂഹിക പരിസരങ്ങളുമെന്നപോലെ  ജീവിത ബന്ധങ്ങളും  മാനസിക പാരസ്പര്യങ്ങളും സനയുടെ കഥയിലെ സ്ഥൂലസൂക്ഷ്മതകളാണ്. 
ഓരോ ജീവിതവും കഥകളുടെ   സമാഹാരമാണെന്നു  കഥാകാരി തിരിച്ചറിയുന്നു. സാധാരണ ജീവിതങ്ങളിലെ അസാധാരണ  നിമിഷങ്ങൾ കണ്ടെത്തി നമ്മുടെ ലോകവും ജീവിതവും  എത്രമാത്രം അമൂല്യവും വിചിത്രവുമാണെന്നു  ഈ കഥാകാരി   നമ്മെ ഓർമ്മപ്പെടുത്തുന്നു. 
സാമൂഹികതയുടെയോ ധാർമ്മികതയുടെയോ  പേരിൽ പഴകിപ്പതിഞ്ഞ  നിയമങ്ങളുടെയും ചട്ടങ്ങളുടെയും ചില്ലുകൂടുകൾ ഇവിടെ  തകർന്നു വീഴുന്നു. 
ഇവിടെ കഥാപാത്രങ്ങൾ സ്വതന്ത്രരാകുന്നു.  അവരുടെ ഇഷ്ടങ്ങൾക്കനുസരിച്ചു  പുതിയ നിയമങ്ങളും ജീവിതശൈലികളും  വാർന്നുവീഴുന്നു. 
 രീതീഭേദങ്ങളോടെ ഒരേ ലക്ഷ്യത്തിലേക്കു സഞ്ചരിക്കുന്ന നല്ലച്ഛനെയും പാർവതിയെയും പോലുള്ള കഥാപാത്രങ്ങൾ (വാരിയെല്ലുകൾ പകുത്തെടുത്തവർ ) എന്ന കഥയിൽ ഉറന്നു വരുന്നു.
സ്വരാക്ഷരങ്ങളുടെ  അവതാരികയിൽ ഡോ എസ് രാജശേഖരൻസ്വരാക്ഷരങ്ങൾ --  സന റബ്സിന്റെ  കഥാസമാഹാരം 

കോപ്പികൾ VPP  ആയി ലഭിക്കുന്നു  വില: 160 രൂപ.പോസ്റ്റേജ് 30 രൂപ.... 
പുസ്തകം  VPP ആയി ലഭിക്കാൻ  പേര് /അഡ്രസ്‌ /മൊബൈൽ നമ്പർ / എന്നിവ ഇമെയിൽ അയക്കുക... 
sanatinbartyjinet@gmail.com
വാട്സ്ആപ്പ് 9633988587
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക