കൊറോണയുടെ വഴിയും ഗതിയും? (ബി. ജോൺ കുന്തറ)

Published on 30 June, 2020
കൊറോണയുടെ വഴിയും ഗതിയും? (ബി. ജോൺ കുന്തറ)
നിരത്തുകളിലെ പ്രകടനങ്ങളും, കൊള്ളിവൈപ്പുകളും തൽക്കാലം അടങ്ങി എന്നു തോന്നുന്നു എന്നാലിനി നമുക്ക് വീണ്ടും കോവിഡ് 19 ലേയ്ക്ക് ശ്രദ്ധ തിരിച്ചുവിടാം .
അമേരിക്കയിൽ ഇതിനോടകം 30 മില്ല്യൺ ജനതക്കടുത്തു കോവിഡ് പരിശോധനക്ക് വിധേയരായിരിക്കുന്നു അതിൽ രണ്ടര മില്ല്യണിലേറെ പോസിറ്റിവ് എട്ടര ലക്ഷത്തോളം സുഖം പ്രാപിച്ചിരിക്കുന്നു എന്നാൽ ഒരുലക്ഷത്തി ഇരുപത്തെണ്ണായിരത്തോളം മരണപ്പെട്ടിരിക്കുന്നു. ഇവിടെ ഒരാശ്വാസമുള്ളത് മരണനിരക്ക് നല്ലരീതിയിൽ കുറയുന്നു എന്നതാണ്.

ഭരണകൂടങ്ങളേയും, ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളേയും ചിന്താകുഴപ്പത്തിലാക്കുന്നത് എന്തു കാരണങ്ങളാൽ ഇപ്പോൾ ഈ വൈറസ് കുതിച്ചുയരുന്നു. കാരണങ്ങൾ പലതുണ്ടാവും എന്നിരുന്നാൽ ത്തന്നെയും ഇവ പൊതുജന സമക്ഷം ക്രിയാന്മക, വിശ്വസനീയ  രീതികളിൽ അവതരിപ്പിക്കുന്നതിന് ആർക്കും കഴിയുന്നില്ല.

നിരവധി രാഷ്ട്രീയ മുതലെടുപ്പുകാരും മാധ്യമങ്ങളും ഇതിനെ ആരോടോ പകവീട്ടുന്നതിനുള്ള ഒരു അവസരമായി കാണുന്നു.പൊതുജനത്തിന് ശെരിയായ, വ്യക്തമായ  ഉത്തരങ്ങൾ കിട്ടുന്നില്ല ഒന്നുകിൽ വളച്ചൊടിച്ചവ അഥവാ ഊതി വീർപ്പിച്ചവ.

പരസ്പരം കുറ്റപ്പെടുത്തിയും, അധിക്ഷേപിച്ചും ഈ വൈറസിനെ നശിപ്പിക്കാം എന്ന് ആരും കരുതേണ്ട. നിരവധി സത്യാവസ്ഥകൾ മുന്നിൽ അതെല്ലാം നാം മനസിലാക്കണം സമ്മതിക്കണം.ഇന്നത്തെ രാഷ്ട്രീയ അന്തരീഷത്തിൽ സാമാന്യബോധത്തിനോ, പ്രായോഗികതക്കോ സ്ഥാനമില്ലല്ലോ.എല്ലാവർക്കും പരസ്പരം തോൽപ്പിക്കണമെന്ന ബാലിശമായ വാശി.

രോഗിതരുടെ എണ്ണം വർദ്ധിക്കുന്നു ശെരിതന്നെ. കാരണം ഒന്ന് പരിശോധിക്കപ്പെടൽ പതിന്മടങ്ങ് കൂടിയിരിക്കുന്നു.കൂടാതെ നിരവതി ബിസിനസുകൾ വീണ്ടും തുറന്നിരിക്കുന്നു അതിൽ നിരവധി നിബന്ധനകൾ കർശനമായി അനുകരിക്കുന്നില്ല. ആഴ്ചകൾ നാം കണ്ട പൊതു പ്രകടനങ്ങൾ സംഘട്ടനങ്ങൾ നിരവധി ഒരു പരിധിയും കൂടാതെ ഇടപഴകിയിരിക്കുന്നു.ഇവരിൽ ആരെല്ലാം കോവിഡ് വൈറസ് വഹിക്കുന്നവർ എന്നതും എത്രപേർക്കു പടർത്തി എന്നതും  ആർക്കറിയാം?
എവിടെ ആശ്വസിക്കുവാൻ ഉതകുന്ന ഒരു സവിശേഷത, വൃദ്ധ മന്ദിരങ്ങളിലെ സംക്രമണം നിലച്ചിരിക്കുന്നു. ഇപ്പോൾ രോഗം പോസിറ്റിവ് ആകുന്നതിൽ എൺപതു ശതമാനവും ചെറുപ്പക്കാർ ഇവരെ വൈറസിനു വേഗം കീഴ്‌പ്പെടുത്തുവാൻ സാധിക്കുന്നില്ല. ഇതിൽ ഒരപകടാവസ്ഥ കാര്ര്യമായ രോഗലക്ഷണമില്ലാത്തവർ അറിയാതെ രോഗം മറ്റുള്ളവരിൽ പരത്തും എന്നതാണ് അതിനാലാണ് എല്ലാവരും മാസ്ക് ധരിക്കുന്നത് നല്ലതെന്നു പറയുന്നത്.

അടുത്ത സമയം ഏതാനും പ്രതിവിധി മരുന്നുകളും പുറത്തിറങ്ങിയിരിക്കുന്നു അതിൽ എടുത്തുപറയുന്നത് റെമ്ഡിസവർ ഈ മരുന്ന് നാലു ദിനങ്ങൾ കൊണ്ട് രോഗിക്ക് ആശ്വാസം നൽകുന്നു.ഇത് H H S അഞ്ചു ലക്ഷത്തിലധികം ടോസ് ശേഖരിച്ചിരിക്കുന്നു വിവിധ മേഖലകളിൽ എത്തിക്കുന്നു. ഇത് രോഗികൾക്ക്  സൗജന്യമായി നൽകുന്നു.കൂടാതെ മറ്റു ഏതാനും മരുന്നുകൾ മാർക്കറ്റിൽ.
കോവിഡ് വൈറസ് അമേരിക്കയിൽ ആരും ശ്രിഷ്ട്ടിച്ചതല്ല നമ്മുടെ അശ്രദ്ധകൊണ്ട് ഇതുപോലെ പടർന്നു എന്നും പറയുവാൻ പറ്റില്ല. ഈ വൈറസ് ചൈനയിൽ ജൻമ്മമെടുത്തു ആഗോളതലത്തിൽ വ്യാപിപ്പിക്കപ്പെട്ടു.ആരോഗ്യ സംരക്ഷണ ചുമതല വഹിക്കുന്ന നിര്വ്വ്ഹണസംഘങ്ങൾക്ക് ഇതൊരു പുതിയ വെല്ലുവിളി ആയിമാറി. എങ്ങിനെ രോഗികളെ മനസിലാക്കാം. ഒരു മരുന്നും നിലവിലില്ല. രോഗം ജനിച്ച നാടായ ചൈന കുറേനാൾ മൗനം പാലിച്ചു.

രാജ്യങ്ങൾ ഈ സമയം കുറേനാളുകൾ ഇരുട്ടിൽ തപ്പി തപ്പി നടക്കുന്നു എവിടെ ഒരു ചെറിയ വെളിച്ചം കാണും എന്നുതേടി. ഒരു ഭരണ കൂടത്തെയും ഇവിടെ കുറ്റം പറയുവാൻ പറ്റില്ല .G P S പറയുന്ന പോലുള്ള ഒരു വഴിയും ഇവിടെ ആരുടെ മുന്നിലുമില്ല.

ഇപ്പോഴും ഈ വൈറസ് ഏതു ഗതിയിൽ പോകുന്നു എവിടെവരെ പോകും, എന്നു നാം ഒരു പ്രതിരോധ കുത്തിവയ്പ്പ് കണ്ടുപിടിക്കും ഇതിനൊന്നും യാതൊരു തീർച്ചയുമില്ല. എല്ലാവരുടെയും ചുമതല എങ്ങിനെ ഈ രാക്ഷസനെ നേരിടണം.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക