ശലഭവഴി (കവിത: ധന്യ ഉണ്ണികൃഷ്ണൻ)

Published on 01 July, 2020
ശലഭവഴി (കവിത: ധന്യ ഉണ്ണികൃഷ്ണൻ)
ചിത്രശലഭങ്ങൾ
വരച്ചിട്ട വഴിയലൂടെ
പാറി നടക്കുന്നുണ്ട്
ഒരു പറ്റം കടുന്നലുകൾ..
പൂക്കളെ
കുത്തിനോവിച്ച
ഓർമ്മയ്ക്കായി
ചെറിയ പാടുകൾ
ബാക്കിയാക്കുന്നവ
തേൻ ആർത്തിയോടെ
നുകരുമ്പോൾ
പൂവിതളിന്റെ മനസ്സ്
വായിക്കാനറിയാത്തവ.
വസന്തകാലത്തിന്റെ
നോവായി മാറുന്നവ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക