Image

എസ്എംവൈഎം കുവൈറ്റിന്റെ ആഭിമുഖ്യത്തില്‍ യുവജനദിനം ആചരിച്ചു

Published on 06 July, 2020
 എസ്എംവൈഎം കുവൈറ്റിന്റെ ആഭിമുഖ്യത്തില്‍ യുവജനദിനം ആചരിച്ചു

കുവൈറ്റ്: എസ്എംസിഎ കുവൈറ്റിന്റെ യുവജന വിഭാഗമായ എസ്എംവൈഎമ്മിന്റെ ആഭിമുഖ്യത്തില്‍ യുവജന ദിനാചരണം ജൂലൈ 5 നു നടന്നു. കോവിഡ് രോഗത്തിന്റെ പശ്ചാത്തലത്തില്‍ വിര്‍ച്വല്‍ പ്ലാറ്റ് ഫോമായ സൂമില്‍ ഒരു വെബിനാര്‍ ആയി സംഘടിപ്പിച്ച പരിപാടി ഫേസ്ബുക് ലൈവിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ആയിര ക്കണക്കിനാളുകള്‍ തത്സമയം വീക്ഷിച്ചു.

എസ്എംവൈഎം കുവൈറ്റ് പ്രസിഡന്റ് ബിജോയ് ജോസഫ് ചിരിയങ്കണ്ടത്ത് അധ്യക്ഷത വഹിച്ച സമ്മേളനം ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ജോസഫ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. പുതിയ ലോക സാഹചര്യങ്ങളില്‍ ഒന്നിച്ചു മുന്നേറുന്ന യുവത്വത്തിനു സഭക്കും സമൂഹത്തിനും ചെയ്യാനാവുന്ന നന്മകള്‍ സംബന്ധിച്ച് ലളിത സുന്ദരമായ കാഴ്ചപ്പാടുകള്‍ ഉദ്ഘാടന പ്രസംഗത്തിലൂടെ പങ്കുവയ്ക്കപ്പെട്ടു.

എസ്എം വൈഎം പ്രസിഡന്റ് തോമസ് കുരുവിള നരിതൂകില്‍, എസ്എംവൈഎം സംസ്ഥാനാധ്യക്ഷന്‍ ജുബിന്‍ കൊടിയാംകുന്നേല്‍, തലശേരി രൂപത പ്രസിഡന്റ് സിജോ കണ്ണേഴത്ത്, എസ്എംസിഎ ജനറല്‍ സെക്രട്ടറി ബിജു പി. ആന്റോ, എസ്എംസിഎ രജത ജൂബിലി കണ്‍വീനര്‍ ബിജോയ് പാലാക്കുന്നേല്‍, ട്രഷറര്‍ വില്‍സണ്‍ വടക്കേടത്ത്, എസ്എംവൈഎം സ്ഥാപക പ്രസിഡന്റ് ഷിന്റോ ജോര്‍ജ്, ജൂബിലി യൂത്ത് ആക്ടിവിറ്റി കണ്‍വീനര്‍ ജോയ് അരീക്കാട്ട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

തുടര്‍ന്നു എയ്ഞ്ചല്‍ എല്‍സ റാപ്പുഴ നയിച്ച പ്രാര്‍ഥനയോടെ ആരംഭിച്ച പരിപാടിയില്‍ സെക്രട്ടറി നാഷ് വര്‍ഗീസ് സ്വാഗതവും മുന്‍പ്രസിഡന്റ് ജിജില്‍ മാത്യു നന്ദിയും പറഞ്ഞു. യോഗാവസാനം എസ് എം വൈഎം അംഗങ്ങള്‍ അവതരിപ്പിച്ച 'മിന്നും മിനുങ്ങുകളെ കൊല്ലരുത് ' എന്ന നാടകം സംപ്രേക്ഷണം ചെയ്തു.

എസ്എംസിഎ സിറ്റി ഫര്‍വാനിയ ഏരിയ കണ്‍വീനര്‍ ജൊനാ മഞ്ഞളി, വൈസ് പ്രസിഡന്റും എസ്എംവൈഎം കോഓര്‍ഡിനേറ്ററുമായ സുനില്‍ റാപുഴ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക