Image

‘വിയറ്റ്നാം കോളനി’ ഓർമകള‍ുടെ തിരശീലയ്ക്കു പിന്നിലേക്കു മറയുമോ?

Published on 08 July, 2020
 ‘വിയറ്റ്നാം കോളനി’ ഓർമകള‍ുടെ തിരശീലയ്ക്കു പിന്നിലേക്കു മറയുമോ?
ആലപ്പുഴ ∙ വട്ടപ്പള്ളിയും മൂസാ സേട്ടും ഇരുമ്പു ജോണും പട്ടാളം മാധവിയമ്മയുമൊക്കെ നിറഞ്ഞു നിന്ന ‘വിയറ്റ്നാം കോളനി’ ഓർമകള‍ുടെ തിരശീലയ്ക്കു പിന്നിലേക്കു മറയുമോ? വിയറ്റ്നാം കോളനി സിനിമയുടെ പ്രധാന ഷൂട്ടിങ് ലൊക്കേഷനായ ആലപ്പുഴ സിവിൽ സ്റ്റേഷൻ വാർഡിലെ പഴയ ഗുജറാത്തി കെട്ടിടങ്ങളിലൊന്നിന്റെ മേൽക്കൂര കഴിഞ്ഞയാഴ്ചത്തെ മഴയിൽ വീണു. നൂറ്റാണ്ട് പഴക്കമുള്ള കെട്ടിടം മോശം അവസ്ഥയിലാണിപ്പോൾ.
ബ്രിട്ടിഷുകാരുടെ കൈവശമുണ്ടായിരുന്നതാണ് സിവിൽ സ്റ്റേഷൻ വാർഡിലെ ഇപ്പോഴത്തെ മിലിറ്ററി കന്റീൻ ഉൾപ്പെടുന്ന കെട്ടിടങ്ങൾ. ഇവ കച്ചി മേമൻ വിഭാഗത്തിൽപ്പെട്ടവർ വാങ്ങി. അവരിൽ നിന്നു ഗുജറാത്തി ജൈന ജൈന വിഭാഗവും വൈഷ്ണവ വിഭാഗവും ചേർന്ന് വ‍ിലയ്ക്കെടുക്കുകയായിരുന്നു എന്നാണ് ചരിത്രം. സനാതൻ വൈഷ്ണവ് മഹാന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ ഭാഗങ്ങളിലാണ് 28 വർഷം മുൻപ് ‘വിയറ്റ്നാം കോളനി’ ചിത്രീകരിച്ചത്.ഇതിന്റെ തുടർച്ചയായുള്ള കെട്ടിടങ്ങൾ ജൈന ടെംപിൾ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഇപ്പോൾ തകർന്നു വീണ കെട്ടിടത്തിന്റെ ഒരു ഭാഗവും സിനിമയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
 ‘വിയറ്റ്നാം കോളനി’ ഓർമകള‍ുടെ തിരശീലയ്ക്കു പിന്നിലേക്കു മറയുമോ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക