-->

Health

പുകയില ഉപയോഗത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്‌

Published

on

കോഴിക്കോട്‌: ലോകത്തില്‍ പുകയിലയുടെ ഉപയോഗത്തില്‍ രണ്ടാം സ്ഥാനത്താണ്‌ ഇന്ത്യ. പുകയില ഉല്‍പാദനത്തില്‍ ലോക രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനമാണ്‌ ഇന്ത്യയ്‌ക്ക്‌.

ലോകത്ത്‌ നൂറുപേര്‍ അര്‍ബുദംമൂലം മരിക്കുമ്പോള്‍ അതില്‍ 30പേര്‍ പുകവലി കാരണം രോഗം വന്നു മരിക്കുന്നവരാണ്‌. കാന്‍സര്‍ കൂടാതെ ശ്വാസകോശരോഗങ്ങള്‍, ഹൃദ്രോഗങ്ങള്‍, ധമനിരോഗങ്ങള്‍ എന്നിവയും പുകവലി മൂലം പിടിപെടുന്നു. പുകയിലയിലൂടെ ശ്വാസകോശം, വായ, തൊണ്ട, അന്നനാളം എന്നീ ശരീരഭാഗങ്ങളില്‍ നേരിട്ട്‌ കാന്‍സര്‍ പിടിപെടുന്നു. ശ്വാസകോശങ്ങളിലേക്ക്‌ നേരിട്ട്‌ പ്രവേശിക്കുന്ന പുക ശ്വാസകോശാര്‍ബുദത്തിനുള്ള 90 ശതമാനം സാധ്യതയാണ്‌ സൃഷ്ടിക്കുന്നത്‌. എന്നാല്‍, പുകയിലയില്‍നിന്ന്‌ രക്തത്തില്‍ കലരുന്ന വിഷാംശങ്ങള്‍ ആമാശയം, ആഗ്‌നേയ ഗ്രന്ഥി ,മൂത്ര സഞ്ചി, ഗര്‍ഭനാളം എന്നിങ്ങനെയുള്ള അവയവങ്ങളിലും അര്‍ബുദം ബാധിക്കാന്‍ കാരണമാകുന്നു മലബാര്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസിലെ ഓങ്കോളജി വിഭാഗം മേധാവികൂടിയായ ഡോ.നാരായണന്‍കുട്ടി വാര്യര്‍ പറഞ്ഞു. ഒരു സിഗരറ്റില്‍ നാലായിരത്തില്‍പരം രാസപദാര്‍ഥങ്ങള്‍ അടങ്ങിയിരിക്കുന്നു. അതില്‍, 600ഓളം രാസവസ്‌തുക്കള്‍ നേരിട്ട്‌ കാന്‍സര്‍ ഉണ്ടാക്കാന്‍ കഴിയുന്നവയാണ്‌. പുകയിലയില്‍ അടങ്ങിയ നിക്കോട്ടിന്‍ എന്ന രാസവസ്‌തു പുകയെടുത്ത്‌ പത്തുസെക്കന്‍ഡിനുള്ളില്‍ തലച്ചോറില്‍ ലഹരിയായി പ്രവര്‍ത്തിക്കുന്നു. ഇത്‌ ഹൃദ്രോഗത്തിനും രക്തസമ്മര്‍ദം ഉയര്‍ത്തുക വഴി പക്ഷാഘാതത്തിനും കാരണമാകുന്നു. സിഗരറ്റില്‍ അടങ്ങിയിട്ടുള്ളതില്‍ കാര്‍ബണ്‍ മോണോക്‌സൈഡ്‌ ശ്വാസകോശാര്‍ബുദത്തിനിടയാക്കും. സിഗരറ്റിലെ ഏറ്റവും കൊടിയ രാസവസ്‌തുവായ ബെന്‍സ്‌ പയറിന്‍ രക്തത്തില്‍ കലര്‍ന്ന്‌ ശരീര കോശങ്ങളെ നശിപ്പിക്കുകയും എല്ലാ അവയവങ്ങളെയും ക്ഷയിപ്പിക്കുകയും ചെയ്യും.

സിഗരറ്റുവലിച്ച്‌ പുറന്തള്ളുന്ന കാര്‍ബണ്‍ മോണോക്‌സൈഡും കാര്‍ബണ്‍ ഡൈ ഓക്‌സൈഡും മോട്ടോര്‍വാഹനങ്ങള്‍ പുറത്തുവിടുന്ന പുകയേക്കാള്‍ ദോഷകരമാണ്‌. ഇന്ത്യയില്‍ കാന്‍സര്‍ രോഗികളില്‍ 90 ശതമാനത്തിനും ശ്വാസകോശത്തിലും തൊണ്ടയിലും വായയിലുമാണ്‌ രോഗം ബാധിക്കുന്നത്‌. പുകവലിയില്‍നിന്ന്‌ പിന്മാറി പുകയില അടങ്ങിയ പാന്‍മസാലകള്‍ പോലുള്ളവയുടെ വര്‍ധിച്ചുവരുന്ന ഉപഭോഗമാണിതിനു കാരണം. സമൂഹത്തെ എരിക്കുന്ന പുകയില ഉല്‍പന്നങ്ങളുടെ വില്‍പന സര്‍ക്കാര്‍ നിയമം മൂലം നിരോധിക്കേണ്ടതുണ്ട്‌. പുകയിലയുടെ ദോഷവശങ്ങളെക്കുറിച്ച്‌ പൗരന്മാരെ ബോധവാന്മാരാക്കുകയും ഇത്തരം പ്രവൃത്തികള്‍ക്ക്‌ അവരെ പ്രേരിപ്പിക്കുന്ന എല്ലാഘടകങ്ങളെയും സര്‍ക്കാര്‍ നിരോധിക്കുകയും ചെയ്യേണ്ടതുണ്ടെന്നും .പ്രമുഖ കാന്‍സര്‍ രോഗ വിദഗ്‌ധനായ ഡോ.നാരായണന്‍കുട്ടി വാര്യര്‍ പറഞ്ഞു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

രണ്ടു ഡോസും സ്വീകരിച്ചാല്‍ മരണവും ആശുപത്രിവാസവും ഒഴിവാക്കാമെന്ന് അധികൃതര്‍

വെയില്‍ കൊള്ളുന്നത് കോവിഡ്19 മരണ സാധ്യത കുറയ്ക്കുമെന്ന് പഠനം

18 വയസ് കഴിഞ്ഞവര്‍ക്കെല്ലാം വാക്‌സിന്‍ നല്‍കണമെന്ന് ഐ എം എ

വാക്‌സീന്‍: അസ്വസ്ഥതകളില്‍ ഭീതി വേണ്ട, 3 ദിവസംകൊണ്ട് മാറുമെന്ന് ഡോക്ടര്‍മാര്‍

ക്ഷയരോഗ നിവാരണത്തിന് കേരളത്തിന് കേന്ദ്ര അവാര്‍ഡ്

മരുന്നുകളെ ചെറുക്കുന്ന അതിമാരക ഫം​ഗസിനെ തെക്കന്‍ ആന്‍ഡമാന്‍ ദ്വീപുകളിലെ തീരത്ത് കണ്ടെത്തി

രക്തം കട്ടപിടിക്കുന്നു; ഓക്‌സ്ഫഡ് വാക്‌സീന്റെ ഉപയോഗം കൂടുതല്‍ രാജ്യങ്ങള്‍ നിര്‍ത്തുന്നു

കൊറോണ വൈറസ്ബാധ പ്രമേഹത്തിനു കാരണമാകുമെന്ന് കണ്ടെത്തല്‍

കോവിഡ് വാക്‌സിനെടുത്തവര്‍ക്ക് രോഗം വന്നാലും ഗുരുതരമാകില്ല

തിങ്കളാഴ്ച നല്ല ദിവസമല്ല, ഹാര്‍ട്ട് വരാന്‍ സാധ്യത കൂടിയ ദിവസമെന്ന് പഠനം

അമിതവണ്ണമുള്ളവരില്‍ കോവിഡ് വാക്‌സീന് ഫലപ്രാപ്തി കുറയുന്നുവെന്ന് പഠനം

കോവിഡ് മുക്തരിയില്‍ മുടികൊഴിച്ചിലും, ഉത്കണ്ഠയും

സ്ത്രീകള്‍ക്ക് കൊറോണ വൈറസിനെ കൂടുതല്‍ ചെറുക്കാനാകുമെന്ന് പഠനം

ആദ്യലക്ഷണം ഗന്ധവും രുചിയും നഷ്ടപ്പെടുക, മാരക വൈറസ് വേരിയന്റ് ലക്ഷണങ്ങള്‍ ഇവ

വീട്ടിലിരുന്നും കോവിഡ് പരിശോധിക്കാം, ടെസ്റ്റ് കിറ്റ് ഉടന്‍ യാഥാര്‍ഥ്യമാകും

കോവിഡ് പരത്തുന്നത് 20 മുതല്‍ 49 വയസ്സ് വരെ പ്രായമുള്ളവരെന്ന് പഠനം

ദീര്‍ഘകാല കോവിഡ് രോഗികളുടെ അവയവങ്ങള്‍ക്ക് കേടുപാടുകള്‍ തുടരും

കാന്‍സര്‍ രോഗികള്‍ക്കും കോവിഡ് വാക്സീന്‍ സ്വീകരിക്കാമെന്ന് വിദഗ്ധര്‍

കേരളത്തില്‍ പ്രതിവര്‍ഷം 60,000ത്തോളം പുതിയ കാന്‍സര്‍ രോഗികള്‍

കോവിഡ് മണത്തറിയും, ഇറ്റലി നായ്ക്കളുടെ സേവനം ലഭ്യമാക്കുന്നു

കോവിഡ് മുക്തരില്‍ പ്രതിരോധ സംവിധാനം 6 മാസത്തേക്കെങ്കിലും ഉണ്ടാകുമെന്ന്

പഴവര്‍ഗങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക, കോവിഡിനെ ചെറുക്കാം

അലര്‍ജിയുള്ളവര്‍ കോവിഡ് വാക്‌സീന്‍ ഉപയോഗിക്കരുതെന്ന് മാര്‍ഗനിര്‍ദേശം

വാക്‌സിന്‍ പാര്‍ശ്വഫലംമൂലം നോര്‍വേയില്‍ 23 പേര്‍ മരിച്ചു

ക്ഷീണം, ഉറക്കക്കുറവ്, ബലഹീനത; കോവിഡ് മുക്തരില്‍ ഇവയും

ശൈത്യകാലത്ത് കോവിഡ് പിടിപെട്ടാല്‍ ഹൃദയാഘാതവും പക്ഷാഘാതവും ഉണ്ടാകുമെന്ന്

ഡിസീസ് 10 വരുന്നു, കോവിഡിനേക്കാള്‍ മാരകം

കോവിഡിന്റെ 120 പുതിയ വകഭേദങ്ങള്‍ കണ്ടെത്തി, അതി ജാഗ്രത വേണമെന്ന്

കോവിഡ് കാലത്ത് ഉറക്കത്തിന്റെ പ്രധാന്യം മറക്കരുത്

കോവിഡിന്റെ പുതിയ വകഭേദം 56 ശതമാനം അധിക രോഗവ്യാപന ശേഷിയുള്ളത്

View More