Image

'കള'; പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ച്‌ ടൊവിനോ

Published on 11 July, 2020
'കള'; പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ച്‌ ടൊവിനോ

ടൊവിനോ തോമസ് നായകനാവുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന 'കള'യാണ് താരത്തിന്റെ അടുത്ത ചിത്രം. ചിത്രത്തിന്റെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവെത്തു. കളയില്‍ നായകന്‍ മാത്രമല്ല ടൊവിനോ   ചിത്രത്തിന്റെ സഹ നിര്‍മാതാവ് കൂടിയാണ്.


അഡ്വെഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്ലീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ലാല്‍, ദിവ്യ, മൂര്‍, ബാസിഗര്‍ എന്നിവരാണ് ടൊവിനോയ്ക്ക് പുറമെ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യദു പുഷ്പാകരന്‍, രോഹിത് വി.എസ് എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഖില്‍ ജോര്‍ജ് ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക