Image

കൃഷിയിൽ കഴിവു തെളിയിച്ച് വൈദിക കുടുംബം

സജി പുല്ലാട് Published on 11 July, 2020
കൃഷിയിൽ കഴിവു തെളിയിച്ച് വൈദിക കുടുംബം
ഹ്യൂസ്റ്റൺ.  സെൻറ്. ജെയിംസ്  ക്നാനായ പള്ളി വികാരി ഫാ.എബ്രഹാം സക്കറിയ( ജിക്കു അച്ചൻ) യുടെ  മാതാ പിതാക്കളായ സക്കറിയ എബ്രഹാമും,  ജെസ്സി സക്കറിയയും ആണ്  മികച്ച രീതിയിൽ വീടിൻറെ ബാക്ക് യാഡിൽ പച്ചക്കറി കൃഷി നടത്തിവരുന്നത്.  വീട്ടിലേക്ക് ആവശ്യമായ തനി നാടൻ പച്ചക്കറി വിഭവങ്ങൾ സ്വന്തമായി ഉൽപാദിപ്പിക്കുകയും ഇടവക ജനങ്ങൾക്കും, സുഹൃത്തുക്കൾക്കും ലഭ്യമാക്കുകയും ചെയ്യുന്നു.

ജൈവ കൃഷിരീതിയാണ് ഈ ദമ്പതിമാർ പിന്തുടരുന്നത്.  കേരളീയ വിഭവങ്ങൾ ആയ ചേന,  കാച്ചിൽ,  ചീര, വെണ്ട,  പടവലം,  കോവൽ, പാവൽ, കുമ്പളം, വഴുതന, ബീൻസ്, പയർ, ചീമ പയർ, തുടങ്ങി കാന്താരി, ഇഞ്ചി, മഞ്ഞൾ, ഓമ, കറിവേപ്പ്,  എന്നിവയ്ക്കും പുറമേ ഈജിപ്ഷ്യൻ മുരിങ്ങ, മുന്തിരി, ഓറഞ്ച്, ആപ്പിൾ, പേഴ്സിമെൻ,  പേര, മെക്സിക്കൻ പ്ലം, തുടങ്ങിയവയെല്ലാം ഈ  തോട്ടത്തെ  സമൃദ്ധം ആക്കുന്നു.  കൃഷിയിൽ മാത്രമല്ല ഫിഷിങ് ലും സക്കറിയയും, ജെസ്സിയും  അതീവ തല്പരരാണ്.  തികച്ചും ശാസ്ത്രീയമായ രീതിയിൽ പരിപാലിക്കപ്പെടുന്ന  ഈ തോട്ടത്തിൽ ഒഴിവ് സമയം നോക്കി ഫാ. സക്കറിയ, ഭാര്യ ജൂലി, മക്കൾ നോവ, ജോനാ എന്നിവരും മാതാപിതാക്കളുടെ സഹായത്തിനുണ്ട്.  അമേരിക്കയിൽ 17 വർഷമായി സ്ഥിരതാമസമാക്കിയ റാന്നി ചരിവു പറമ്പിൽ കുടുംബം,  ഇടവകയിലെ 2018ലെയും, 19 ലേയും മികച്ച കർഷകനുള്ള അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്.

കൃഷിയിൽ കഴിവു തെളിയിച്ച് വൈദിക കുടുംബംകൃഷിയിൽ കഴിവു തെളിയിച്ച് വൈദിക കുടുംബംകൃഷിയിൽ കഴിവു തെളിയിച്ച് വൈദിക കുടുംബംകൃഷിയിൽ കഴിവു തെളിയിച്ച് വൈദിക കുടുംബംകൃഷിയിൽ കഴിവു തെളിയിച്ച് വൈദിക കുടുംബം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക