-->

fokana

ഫൊക്കാനയുടെ പേരിൽ സമാന്തര സംഘടന, അച്ചടക്ക നടപടി: ഫൊക്കാന നാഷണൽ കമ്മിറ്റി

Published

on

ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ പേരിൽ വ്യാജ സമാന്തര സംഘടനയുണ്ടാക്കാൻ ശ്രമിക്കുകയും പൊതുജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പടർത്തുകയും ചെയ്തവർക്കെതിരെ നടപടികൾ കൈക്കൊള്ളാൻ ഫൊക്കാന നാഷണൽ കമ്മിറ്റി അടിയന്തര യോഗം ചേർന്ന് പ്രമേയം പാസാക്കി. സമാന്തര സംഘടനയുണ്ടാക്കി അതിന്റെ ഭാരവാഹിത്വത്തിൽ എത്താൻ ശ്രമിച്ച ട്രഷറർ സജിമോൻ ആന്റണിയെയും ജോയിന്റ് ട്രഷറർ പ്രവീൺ തോമസിനേയും സസ്പെൻഡ് ചെയ്യുവാനും നാഷണൽ കമ്മിറ്റി തീരുമാനിച്ചു.

സംഘടനയിൽ ചിലർ നടത്തുന്ന വിഭാഗീയ പ്രവർത്തനങ്ങളെ വിലയിരുത്തിയ നാഷണൽ കമ്മിറ്റി കാരണക്കാരോട് വിശദീകരണം ആരായാനും സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന് തെളിഞ്ഞാൽ മാതൃ സംഘടനാ ഭാരവാഹിത്വത്തിൽ നിന്ന് നീക്കുവാനും തീരുമാനിച്ചു. സമാന്തര സംഘടനാ പ്രവർത്തനത്തിന് നേതൃത്വം നൽകിയ ട്രസ്റ്റി ബോർഡ് ചെയർമാൻ രണ്ട് ദിവസത്തിനകം വിശദീകരണം നൽകാതിരിക്കുകയോ വിശദീകരണം ബോധ്യപ്പെടാതിരിക്കുകയോ ചെയ്യുന്ന പക്ഷം അദ്ദേഹത്തെ നിലവിലെ ചുമതലകളിൽ നിന്ന് ഒഴിവാക്കി ഭാരവാഹിത്വത്തിൽ നിന്ന് നീക്കം ചെയ്യുവാനും തീരുമാനിച്ചു.

 ഫൊക്കാനയുടെ പുതിയ ഭാരവാഹികൾ എന്ന നിലയിൽ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പ്രചരിക്കുന്നത് ഫോകാന ഭാരവാഹികൾ എന്ന നിലയിൽ ചിലർ തെറ്റിദ്ധരിക്കുന്നു . ഫൊക്കാനയിൽ പ്രവർത്തിച്ചിരുന്ന ഒരു കൂട്ടർ സമാന്തര സംഘടയുണ്ടാക്കി അതിന്റെ ഭാരവാഹികളെ പ്രഖ്യാപിച്ചതിന് ഫൊക്കാനയുമായി യാതൊരു ബന്ധവും ഇല്ല.

 ഇപ്പോഴത്തെ പ്രേത്യേക സഹ്യചര്യത്തിൽ ഒരു ജനറൽ കൗൺസിൽ വിളിച്ചുകുട്ടുവാൻ ബുദ്ധിമുട്ടുണ്ട്. ഫൊക്കാന ബെലോ പ്രകാരം ഡെലിഗേറ്റ് ഇൻ പേഴ്സൺ ആയി പങ്കെടുത്തെങ്കിൽ മാത്രമേ ജനറൽ കൗൺസിലിന് നിയമ സാധ്യതയുള്ളൂ. അങ്ങനെ ഒരു ജനറൽ കൗൺസിലിൽ അല്ലാതെ ഇലക്ഷൻ നടത്തുവാൻ ഫൊക്കാന ബൈലോ അനുശ്വാസിക്കുന്നില്ല.

 അംഗസംഘടനകളെ പുതുക്കുന്നതിന് സെക്രട്ടറി ആണ് നോട്ടീസ് അയക്കുന്നത്. സെക്രട്ടറി ആഗസ്ത് 15 ന് മുൻപായി അംഗത്വം പുതുക്കാൻ വേണ്ടി നോട്ടീസ് അയക്കുകയും ചെയ്തിരുന്നു . ഇലക്ഷൻ നടത്തിയാൽ തോറ്റുപോകും എന്ന ഭയം കൊണ്ട് ട്രസ്റ്റീ ബോർഡിലെ ചിലരുടെ നേതൃത്വത്തിൽ സമാന്തര സംഘടനാ ഉണ്ടാക്കി ഫൊക്കാനയുടെ എന്ന പേരിൽ പ്രചരിപ്പിക്കുകയാണ് . അവർക്കെതിരെ ശക്തമായ നടപടി എടുക്കുവാനും നാഷണൽ കമ്മിറ്റിയിൽ തീരുമാനം ആയി. സംഘടന വിരുദ്ധ പ്രവർത്തനം നടത്തുന്ന ആരുതന്നെ ആയാലും മുഖം നോക്കാതെ നടപടി എടുക്കും 

 സമാന്തര സംഘടന രൂപീകരിച്ചവർ ഫൊക്കാനയുടെ ലോഗോയും പേരും ഉപയോഗിക്കുന്നതിനെ നാഷണൽ കമ്മിറ്റി വിലക്കി . എല്ലാ മാധ്യമങ്ങളും സമാന്തര സംഘടനയുടെ വാർത്തകളിൽ ഫൊക്കാന ലോഗോയും പേരും ഉപയോഗിക്കരുതെന്നും നാഷണൽ കമ്മിറ്റി അപേക്ഷിച്ചു. ഫൊക്കാനയുടെ പേരും ലോഗോയും മറ്റു സമാന്തര സംഘാടനകൾ ഉപയോഗിക്കുകയാണെങ്കിൽ അതിനെതിരെ നിയമ നടപിടികൾ സ്വീകരിക്കാനും  തീരുമാനമായി.

 ഫൊക്കാന അതിന്റെ ഇലക്ഷൻ നടപിടികളുമായി മുന്നോട്ടു പോകുന്നുണ്ട് . അതിൽ അംഗ സംഘടനകളുടെ ആർക്കും മത്സരിക്കാം . അതിൽ ജയിക്കുന്നവർ ഫൊക്കാന ഭാരവാഹികൾ ആയിരിക്കും . അല്ലാതെ സമാന്തര സംഘടനക്ക് ഫോകാനയുമായി യാതൊരു ബന്ധവുമില്ലന്ന് നാഷണൽ കമ്മിറ്റി അറിയിച്ചു.

 സ്ഥാനമാനങ്ങൾക്കു വേണ്ടിയുള്ള അടങ്ങാത്ത ആഗ്രഹമായിരിക്കാം ഇവരെ സമാന്തര സംഘടനയുടക്കാൻ പ്രേരിപ്പിച്ചത് . പിന്നെ ഇലക്ഷനിൽ മത്സരിച്ചാൽ ജയിക്കാൻ കഴിയില്ല എന്ന തോന്നലും. ഫൊക്കാന നടത്തുന്ന നിയമപ്രകാരമുള്ള ഇലക്ഷനിൽ പങ്കെടുത്തു ആര് ജയിച്ചാലും അവർ ഫൊക്കാന ഭാരവാഹികൾ ആയിരിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലന്നു നാഷണൽ കമ്മിറ്റി അറിയിച്ചു .

 ഫൊക്കാന കൺവൻഷൻ നടത്തുന്നതിനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുവാനും നാഷണൽ കമ്മിറ്റി തീരുമാനിച്ചു. 29 ന് ചേർന്ന നാഷണൽ കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത 28 കമ്മിറ്റി അംഗങ്ങളിൽ 27 പേരും പ്രമേയ തീരുമാനങ്ങളെ അനുകൂലിച്ചു.

 ഫൊക്കാന തെരഞ്ഞെടുപ്പിന്റെ പേരിൽ വ്യാജ വാർത്തകൾ നൽകി സംഘടനയെ അസ്ഥിരപ്പെടുത്താനും പൊതുജനങ്ങൾക്ക് മുന്നിൽ അവമതിപ്പ് സൃഷ്ടിക്കുവാനും തെറ്റിദ്ധാരണ പടർത്തുവാനുമാണ് ചിലർ ശ്രമിക്കുന്നതെന്നും ഇതിനെതിരെ ജാഗ്രത പുലർത്തണമെന്നും  അഭ്യർത്ഥിച്ചു.

Facebook Comments

Comments

 1. 2020-07-31 18:30:50

  മുകളിലത്തെ വാർത്തക്കും, പിന്നെ ഇതിനു മേലെ സുധാകർത്തയുടെ ലേഖനത്തിനും എല്ലാം ചേർത്ത ഒരു നടയടി പ്രതികരണം തരികയാണ് . വായനക്കാർ യുക്തി യുക്തം ചിന്തിക്കുക. അത് മാത്രം മതി. കാലാവധി തീർന്നിട്ടും കടിച്ചു അധികാരത്തിൽ തൂങ്ങാൻ ശ്രമിച്ചവർ ലീഗൽ ആയി ഫൊക്കാന ഭാരവാഹികൾ അല്ല. അവർക്കു ഇത്തരം പ്രസ്താവനകൾ ഇറക്കാൻ, ഫൊക്കാന സീൽ ഉപയോഗിക്കാൻ യോഗിതയില്ല. അവർ ചെയ്യുന്നതു അരിയും തിന്നു ആശാരിച്ചിയേയും കടിച്ചിട്ടു പിന്നെയും മുറുമുറുക്കുന്ന പട്ടിയുടെ ഇടപാടാണ് . അതിനാൽ അവരും അവരെ താങ്ങുന്ന ഗ്രൂപ്പുമാണ്‌ ലജ്ജിക്കേണ്ടത് എന്നത് മനസിലാക്കുക. അവിശുദ്ധ കൂട്ടുകെട്ടും തിമലിങ്കകളുടെ സപ്പോർട്ടുമായി അധികാരത്തിലെത്തിയ ഗ്രുപ്പിന്റെ പ്രവർത്തനങ്ങൾ എല്ലാം തന്നെ ബാലിശവും, പോക്കലും , തൊഴലും , ഫോട്ടോയും മാത്രമായിരുന്നു . കാലുമാറി സീറ്റുകൾ വിടാതെ ചില ആന തിമിംഗലങ്ങൾ രണ്ടു ടീമിലുമുണ്ട് . ദയവായി ഈ രണ്ടു ടീമിൽ നിന്നും ഈ പഴയ തിമിംഗലങ്ങളെ ഒന്ന് പുറത്തു ചാടിക്കുകയോ മൂലക്കിരുത്തുകയോ ചെയ്താൽ മാത്രം ഫൊക്കാന രക്ഷപെടും. ജയിച്ചവരുടെ ചില ഇല്ലാ യോഗ്യതകൾ ഇവിടെ മറ്റൊരു ലേഖനത്തിൽ കണ്ടു . അത് വായിച്ചപ്പോൾ ഇവരെല്ലാം അമേരിക്കൻ പ്രസിഡന്റ് ആകാനും, ഇന്ത്യൻ പ്രൈംമിനിസ്റ്റർ ആകാനും കേരള മുഖ്യനാകാനും, മുഖ്യന്റെ ഉപദേശകരായ എം ശിവശങ്കർ, സ്വപ്‍ന സുരേഷ് ഒക്കെ ആകാനുള്ള റേഞ്ചുള്ളവരാണ് എന്നു മനസിലാക്കുന്നു . പിന്നെ ഫോകാനയോ , ഫോമായോ എന്തുമാകട്ടെ പഴയ കമ്മിറ്റയിൽ നിന്നു ഒന്നും തന്നെ കൈമാറാൻ takeover ചെയ്യാൻ, ഓഫീസോ ഒന്നും ഇല്ലാത്തതിനാൽ , പുതിയ കമ്മിറ്റിക്കാർ അങ്ങു ഭരിച്ചു തുടങ്ങുക. കാര്യമായി ഒന്നും നടത്തിയേല്ലെങ്കിലും, ആരേലും എഴുത്തുകാരെ പിടിച്ചു തിരുതകർത്തിയായി ഗ്രൂപ്പ് ഫോട്ടോകളും, പൊങ്ങച്ച പുങ്കൻ ന്യൂസുകളും, അത് ചെയ്‌തു ഇതു ചെയ്‌തു എന്നു വെച്ചു കാച്ചുക . എല്ലയിടത്തും ഇടിച്ചു കയറി സ്റ്റേജിൽ കയറി മൈക്കിന് പിടിവലികൂടുക. പൊന്നാടകൾ കൊടുക്കുക വാങ്ങുക , മതമേധാവികളെ രാഷ്ട്രീയക്കാരെ സിനിമാക്കരെ ചുമക്കുക . അങ്ങനെ മലയാളികളെ ഉത്തരിക്കുന്ന ഫൊക്കാനാ പാപ്പാന്മാർ ആകുക . അടുത്ത രണ്ടു വർഷം നിങ്ങൾക്കുള്ളതാണ് . ജയ് ജവാൻ, ജൈ കിസാൻ, ജയ്‌ഹിന്ദ്‌ , ജയ് ഫൊക്കാന. പഴയ ഫൊക്കാന ഫോമാ തിമിംഗലങ്ങൾ മുർദാബാദ് .

 2. 2020-07-31 13:08:05

  അച്ചടക്ക നടപടി എന്നത് അച്ചടക്ക നട അടി എന്നാക്കണം . കൊറോണ വൈറസിന്റ് പിടിയിൽ പെട്ട് ചാകുന്നതിലും നല്ലതാണ് ഒറ്റ അടിയ്ക്ക് കൊല്ലുന്നത് . ഇത് ശാപമാണ് . അതിന് ഒരു മൃത്ത്യുഹോമ പൂജ നടത്തിയാൽ മതി . പൈസ അയച്ചു തന്നാൽ ഒരു സൂം പൂജ നടത്തി തരാം നാരായണൻ നമ്പൂതിരി

 3. ProfGFNPhd

  2020-07-31 11:39:32

  അടി അടി സർവത്ര അടി!!%$#@?

 4. PakalomattomAchayan

  2020-07-31 11:13:24

  ഒരു വടംവലി മത്സരം വെച്ചാലോ ....ആര് ജയിക്കും എന്നറിയാൻ ഒരു കൊതി ...അല്ലേവേണ്ട ഒരു പൂരപ്പാട്ട് മത്സരമെങ്കിലും വെച്ച് നേതാവിനെ തിരഞ്ഞടുക്കു ബ്ലീസ്‌ .. At least കൂകിതോൽപ്പിക്കുന്നവൻ അടുത്ത പ്രസിഡന്റ് !

 5. SreekumarPurushothaman

  2020-07-31 09:50:42

  പ്രീയരെ പ്രീയ മലയാളി മക്കളെ എന്നെ ആരേലും എൻഡോഴ്സ് ചെയ്യണേ സംഘടനതൻ തലപ്പത്ത് കയറുവാൻ സ്ഥാനാർഥിയായി പത്രിക നല്കി ഞാൻ എന്റെ നേട്ടങ്ങൾ എണ്ണിപ്പറയുകിൽ നിങ്ങൾ അത്ഭുത സ്തബ്ധരായ് നിന്നിടും പത്തു പന്ത്രണ്ടു സംഘടനകളെ കുത്തിക്കീറി മലർത്തിയതാണ് ഞാൻ നാട്ടകം സ്കൂളിൽ ഒന്നിൽ പഠിക്കുമ്പോൾ ചാക്കിലോട്ടത്തിൽ ഒന്നാമനായി ഞാൻ അശ്വമേധം നാടകം ചെയ്തപ്പോൾ കുഷ്ടരോഗിയായി അരങ്ങു തകർത്തു ഞാൻ താരപുൻഗവർ നാട്ടിൽ നിന്നെത്തുമ്പോൾ രാജവീഥി ഒരുക്കുന്നതീ പുമാൻ ബൊക്കെയേന്തി എയർപോർടിലെത്തിടും ചെല്ലക്കരനായ് പിന്നാലെ കൂടിടും പോയ വർഷത്തെ ഓണക്കളികളിൽ ചീട്ട് മത്സര ജഡ്ജായിരുന്നു ഞാൻ നേതൃപാടവം വേണ്ടോളമുണ്ടെടോ എന്നെ ആരേലും എൻഡോഴ്സ് ചെയ്യണേ മാത്തുക്കുട്ടിതൻ ടെറസിന്റെ മണ്ടയിൽ നാളെയുണ്ടൊരു ഡെലിഗേട്സ് മീറ്റിംഗ് ആടണം നമ്മൾ ആടിത്തിമിർക്കണം ഡെലിഗേട്സിനെ ചാക്കിൽ കയറ്റണം എന്നെ നിങ്ങൾ ജയിപ്പിച്ചു വിട്ടെന്നാൽ എന്റെ സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാക്കീടും ചന്ദ്രനിൽ വച്ച് കൺവെൻഷനും പിന്നെ ചൊവ്വയിലേക്കൊരു കപ്പൽ യാത്ര നാട്ടിലും വേണം മറ്റൊരു കൺവെൻഷൻ നാടറിഞ്ഞില്ലേൽ നന്ദികേടാവില്ലേ പുത്തരിക്കണ്ടം രോമാഞ്ചം കൊള്ളണം പണക്കൊഴുപ്പിന്റെ ഉത്സവമാകണം അഷ്ടി തേടി അലയും കിടാങ്ങൾക്ക് നല്കിടും പത്ത് കുടകൾ സൗജന്യമായ് മറ്റുള്ളവർ കണ്ട് പഠിക്കട്ടെ നമ്മൾ ചെയ്യും മഹനീയ സേവനം പ്രീയരെ പ്രീയ മലയാളീ മക്കളെ എന്നെ ആരേലും എൻഡോഴ്സ് ചെയ്യണേ എന്നെ നിങ്ങൾ ജയിപ്പിച്ചു വിട്ടെന്നാൽ എല്ലാം ഞാൻ ശരിയാക്കി തന്നീടാം ...

 6. 2020-07-31 09:22:19

  എന്തോന്നാടെ ഇത്, ആന മെലിഞ്ഞ് തൊഴുത്തിൽ കെട്ടാറായല്ലോടെ... നാട്ടുകാർക്കും, കൊറോണയ്ക്കും വേണ്ടാത്ത കുറെ കോട്ടിട്ട പ്രാഞ്ചികൾ.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫൊക്കാനാ മലയാളം അക്കാദമിയുടെ നേതൃത്വത്തില്‍ ജൂണ്‍ 22ന് കുട്ടികള്‍ക്കായി 'അക്ഷരജ്വാല'

ഫൊക്കാന ഇലക്ഷന്‍ ജൂലൈ 31-ന്

കാനഡാ റീജിയണിൽ ഫൊക്കാന- രാജഗിരി മെഡിക്കല്‍ കാര്‍ഡിന്റേ വിതരണോദ്ഘാടനം 12 ന്

ഫൊക്കാനാ യൂത്ത്  ലീഡർഷിപ്പ്  പരിശീലന പ്രോഗ്രാം ഗ്രാജുവേഷന്‍ സെറിമണി ജൂണ്‍ 12ന് 

റെജി കുര്യനെ ഫൊക്കാന നാഷണല്‍ കമ്മറ്റിയംഗമായി തെരഞ്ഞെടുത്തു

കൊച്ചുമ്മന്‍ ടി.ജേക്കബിന്റെ നിര്യാണത്തില്‍ ഫൊക്കാന അനുശോചിച്ചു

പിറന്നാൾ ദിനത്തിൻ്റെ നിറവിൽ ഫൊക്കാനാ പ്രസിഡൻ്റ് ജോർജി വർഗ്ഗീസ്

രണ്ടാം പിണറായി സര്‍ക്കാരിന് പിന്തുണ അറിയിച്ച് ഫൊക്കാന നേതൃത്വം

ഫൊക്കാന ന്യൂജേഴ്‌സി റീജിയണല്‍ മീറ്റിംഗ് പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു

ഫൊക്കാന- രാജഗിരി ഹെല്‍ത്ത് കാര്‍ഡ് ന്യൂയോര്‍ക്ക് റീജിയനുകളിലെ വിതരണോദ്ഘാടനം പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ് നിര്‍വഹിച്ചു

ഫൊക്കാന കോവിഡ് റിലീഫ് ഫണ്ടിന് ആവേശകരമായ തുടക്കം: ഒരു മണിക്കൂറിനകം 7600 ഡോളർ ലഭിച്ചു

ഫൊക്കാനയുടെ ആഭിമുഖ്യത്തില്‍ മാര്‍ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം വെള്ളിയാഴ്ച രാത്രി 9 ന്

വലിയ മെത്രാപ്പോലീത്തയുടെ വിയോഗം ലോകമലയാളികളുടെ തീരാദുഖം: ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ്

ജനറൽ കൗൺസിലുമായി ഔദ്യോഗിക സംഘടനയ്ക്ക് യാതൊരു ബന്ധവുമില്ല: ഫൊക്കാന ഭാരവാഹികൾ

ഫൊക്കാനയ്ക്ക് എതിരെ നൽകിയ സ്റ്റേ ഓർഡർ കോടതി തള്ളി

ഫൊക്കാന ഭരണഘടന ഭേദഗതി ചെയ്തു; ശല്ല്യക്കാരായ വ്യവഹാരികൾക്കെതിരെ ശക്തമായ നടപടി

വാക്‌സിൻ ചലഞ്ചിൽ ഫൊക്കാന മുൻ പ്രസിഡണ്ട് പോൾ കറുകപ്പിള്ളിൽ ഒരു ലക്ഷം രൂപ നല്കി

ഫൊക്കാന ഹെൽത്ത് കാർഡും സ്റ്റുഡന്റ് എൻറിച്ചുമെന്റ് പ്രോഗ്രാമും   മന്ത്രി ശൈലജ ടീച്ചർ ഉദഘാടനം ചെയ്തു 

ഫൊക്കാന രാജഗിരി ഇന്‍സ്റ്റിറ്റിയൂട്ട് ഹെല്‍ത്ത് കാര്‍ഡ് സ്റ്റുഡന്റ് എന്‍റീച്ച്‌മെന്റ് പ്രോഗ്രാം ഉദ്ഘാടനം ശനിയാഴ്ച മന്ത്രി ശൈലജ ടീച്ചര്‍ നിര്‍വഹിക്കും

ഫോക്കാന ടടെക്സാസ് റീജിയന്‍ യൂത്ത് വിംഗ് ഉദ്ഘാടനവും, രക്തദാന സേന രൂപീകരണവും നാളെ ഹ്യുസ്റ്റന്‍ കേരള ഹൌസ്സില്‍

ഫൊക്കാന യൂത്ത് കമ്മിറ്റി ലീഡര്‍ഷിപ്പ് ആന്‍ഡ് പബ്ലിക് സ്പീക്കിംഗ് വര്‍ക്ക്‌ഷോപ്പ് ഏപ്രില്‍ 13 മുതല്‍ ജഡ്ജി ജൂലി മാത്യു ഉദ്ഘാടനം ചെയ്യും

വുമൺഹുഡ്: സ്ത്രീയുടെ ജനനം മുതൽ വാർദ്ധക്യം വരെ വികാരഭരിതമായ ചിത്രീകരണം (ഫ്രാൻസിസ് തടത്തിൽ)

ഫൊക്കാന വിമന്‍സ് ഫോറത്തിന്റെ ഇന്റര്‍നാഷണല്‍ വനിതാ ദിനാഘോഷം

യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്കോപ്പയുടെ വേർപാടിൽ ഫൊക്കാന അനുശോചിച്ചു

കേരളത്തിലെ വിജയം കോൺഗ്രസിന് അനിവാര്യം: സാം പിട്രോഡോ; സഹകരണം വേണം: ഉമ്മൻ ചാണ്ടി

ഫൊക്കാന ന്യൂജേഴ്‌സി കൺവൻഷന്റെ രജിസ്‌ട്രേഷൻ തുക പൂർണ്ണമായും മടക്കി നൽകി

ഫൊക്കാന വിമൻസ് ഫോറത്തിലേക്ക് വനിതകളുടെ ഒഴുക്ക്; 120 അംഗ കമ്മിറ്റി; 'സ്നേഹ സാന്ത്വനം' ഇന്ന്

പ്രവാസി ദ്രോഹം: കേരളത്തിലെ എംപിമാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട്  ഫൊക്കാന നിവേദനം നൽകി 

ഫൊക്കാന ഇന്റര്‍നാഷണല്‍ വനിതാ ദിനാഘോഷം 'സ്‌നേഹ സാന്ത്വനം' മാര്‍ച്ച് 13 ന്

ഫൊക്കാന ടുഡേ രണ്ടാം പതിപ്പ് പുറത്തിറങ്ങി 

View More