Image

മഞ്ച് ഡാൻസ് ഫോർ ലൈഫ്:ജഡജസ്, സിനിമതാരങ്ങൾ, മത്സരാർത്ഥികൾ പങ്കെടുക്കുന്ന സൂം മീറ്റിംഗ് ശനിയാഴ്ച്ച രാവിലെ 10 ന്

ഫ്രാൻസിസ് തടത്തിൽ Published on 21 August, 2020
 മഞ്ച് ഡാൻസ് ഫോർ ലൈഫ്:ജഡജസ്, സിനിമതാരങ്ങൾ, മത്സരാർത്ഥികൾ പങ്കെടുക്കുന്ന സൂം മീറ്റിംഗ് ശനിയാഴ്ച്ച രാവിലെ 10 ന്
 

ന്യൂജേഴ്‌സി: മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സി (മഞ്ച് ) യുടെ ആഭിമുഖ്യത്തിൽ നടക്കുന്ന "മഞ്ച് ഡാൻസ് ഫോർ ലൈഫ്" ഡാൻസ് മത്സരത്തിന്റെ ഭാഗമായി മലയാള സിനിമ രംഗത്തെ പ്രമുഖരും സെലിബ്രിറ്റി ജഡ്ജസും മത്സരാർത്ഥികളുമായി വെർച്ച്വൽ സംവാദം നടത്തുന്നു.  

 
 ഓഗസ്റ്റ് 22 ശനിയാഴ്ച രാവിലെ 10 മണിക്ക് പ്രശസ്ത സിനിമ സംവിധായകൻ എം.എ. നിഷാദ്‌, പ്രമുഖ നടൻ അനൂപ് കൃഷ്ണൻ, സിനിമാ താരവും കൊച്ചിയിലെ ജാനിക സ്കൂൾ ഓഫ് ഡാൻസിലെ നൃത്താധ്യാപികയുമായ കൃഷ്ണ പ്രഭ, പ്രമുഖ പിന്നണി ഗായകൻ മിന്നൽ നസീർ , പ്രമുഖ എന്നിവരും മഞ്ച് ഡൻസ്‌ ഫോർ ലൈഫ് ഡാൻസ് മത്സരത്തിലെ സെലിബ്രിറ്റി ജഡ്ജുമാരായ പ്രമുഖ നൃത്താധ്യാപകരും കോറിയോഗ്രാഫർമാരുമായ ബീന മേനോൻ (കലാശ്രീ സ്കൂൾ ഓഫ് ആർട്സ്, ന്യൂജേഴ്‌സി), ബിന്ധ്യ ശബരി (മയൂര സ്കൂൾ ഓഫ് ആർട്സ്, ന്യൂജേഴ്‌സി), മാലിനി നായർ (സൗപർണിക ഡാൻസ് അക്കാഡമി, ന്യൂജേഴ്‌സി), ഡോ. കല ഷാഹി (കലാ രഞ്ജിനി സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സ്, വാഷിംഗ്‌ടൺ ഡി.സി) എന്നിവരുമാണ് മത്സാർത്ഥികളുമായി  സൂം മീറ്റിംഗിലൂടെ സംവദിക്കുന്നത്. അമേരിക്കയിലെ സംഘടനരംഗത്തെ ഒട്ടേറെ പ്രമുഖരും ഡാൻസ് മത്സരത്തിലെ സ്പോൺസർമാരും പരിപാടിയിൽ പങ്കെടുക്കും.
 
മഞ്ച് ഡാൻസ് ഫോർ ലൈഫ് എന്ന ഡാൻസ് മത്സരത്തിൽ പങ്കെടുക്കുന്ന ന്യൂജേഴ്സിയിലെ കലാ പ്രതിഭകളായ കുട്ടികൾക്കായി ക്യാഷ്പ്രൈസ് ഉൾപ്പെടെ നിരവധി സമ്മാനങ്ങളാണ് മഞ്ച് ഒരുക്കിയിരിക്കുന്നത്. ശനിയാഴ്ച്ച നടക്കുന്ന മത്സരത്തിൽ നാട്ടിൽ നിന്നുള്ള സിനിമ രംഗത്തെ പ്രമുഖരും ഡാൻസ് മത്സരത്തിന്റെ ജഡ്ജുമാരും മത്സാർത്ഥികൾ, രക്ഷിതാക്കൾ, മഞ്ച് അംഗങ്ങൾ, മഞ്ചിന്റെ നല്ലവരായ സുഹൃത്തുക്കൾ, അഭ്യുദയകാംഷികൾ തുടങ്ങിയ സൂം മീറ്റിംഗിൽ സംബന്ധിക്കുന്നവരുമായി സംവദിക്കുന്നതാണ്. സൂം മീറ്റിംഗ് ഫേസ് ബുക്ക് വഴി ലൈവ് ആയി കാണാവുന്നതാണ്.
 
കോവിഡ് മഹാമാരിമൂലം ലോക്ക് ഡൗണിൽ അകപ്പെട്ടുപോയ ന്യൂജേഴ്സിയിലെ കുട്ടികൾക്ക് അവരുടെ പ്രതിഭകൾ മാറ്റുരയ്ക്കുന്നതിനായി ഏറ്റവും അനുയോജ്യമായ തരത്തിൽ വെർച്ച്വൽ ആയി നടത്തുന്ന ഡാൻസ് മത്സരങ്ങൾക്ക് നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 6-12 വയസു വരെയുള്ള കുട്ടികൾക്കും13-18 വയസു വരെയുള്ള കുട്ടികൾക്കുമായി രണ്ടു ക്യാറ്റഗറികളിലാണ് മത്സരം സംഘടിപ്പിക്കുന്നത്. ഓഡിഷൻ വീഡിയോകൾ അയക്കേണ്ട അവസാന തിയതി ഈ മാസം 31 വരെയാണ്.രണ്ടു വിഭാഗങ്ങളിലുമായി ലഭിച്ച വിഡിയോകൾ അടുത്ത ആഴ്ച മുതൽ ഫേസ് ബുക്കിൽ അപ്‌ലോഡ് ചെയ്യുന്നതായിരിക്കും. 
 
നാലു ജഡ്ജുമാരുടെയും ഓരോ മത്സരാത്ഥികളുടെയും ഫേസ്ബുക്ക് പോപ്പുലാരിറ്റിയുടെയും അടിസ്ഥാനത്തിൽ ആയിരിക്കും മാർക്കുകൾ നിർണയിക്കുക. നാലു ജഡ്ജുമാർക്ക് നിർണയിക്കുന്ന മാർക്കുകൾക്ക് പുറമെ ഓരോ ഓരോ മത്സരത്തികൾക്കും ലഭിക്കുന്ന ഫേസ് ബുക്ക് പോപ്പുലാരിറ്റികൂടി കണക്കിലെടുക്കുന്നതിനാൽ ഫേസ് ബുക്കിലെ പോപ്പുലാരിറ്റി നിർണായകമായിരിക്കും. ആദ്യം അയച്ചവരുടെ വിഡിയോകൾ ആയിരിക്കും ആദ്യം പോസ്റ്റ് ചെയ്യുക. ഇനിയും വിഡിയോകൾ അയക്കാനുള്ളവർ എത്രയും വേഗം മഞ്ച് വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യേണ്ടതാണ്.
 
 വെബ് അഡ്രസ്: themanj.com. വെബ്സൈറ്റിൽ വീഡിയോ അപ്‌ലോഡ് ചെയ്യാൻ എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്നവർ : വീഡിയോ manjsecretary@gmail.com എന്ന ഇമെയിൽ അഡ്രസ്സിൽ വീഡിയോ അപ്‌ലോഡ് ചെയ്യേണ്ടതാണ്. അങ്ങനെ ചെയ്യുന്നവർ അപേക്ഷ ഫോറം വെബ്സൈറ്റിൽ പൂരിപ്പിക്കേണ്ടതുമാണ്.നിങ്ങളുടെ വീഡിയോ ഇന്ന് തന്നെ പോസ്റ്റ് ചെയ്യൻ മറക്കരുതെന്നും ഭാരവാഹികൾ അറിയിച്ചു.
 
ശനിയാഴ്ച രാവിലെ 10 നു നടക്കുന്ന സൂം മീറ്റിംഗിൽ  എല്ലാവരും പങ്കെടുക്കണമെന്ന്  മഞ്ച് പ്രസിഡണ്ട് മനോജ് വാട്ടപ്പള്ളിൽ, സെക്രട്ടറി ഫ്രാൻസിസ് തടത്തിൽ, ട്രഷറർ ഗാരി നായർ, പ്രോഗ്രാം കോർഡിനേറ്ററും ഫൊക്കാന സെക്രട്ടറിയുമായ  സജിമോൻ ആന്റണി, വൈസ് പ്രസിഡണ്ട് രഞ്ജിത്ത് പിള്ള, ജോയിന്റ് സെക്രട്ടറി ഷൈനി രാജു, മഞ്ച് ട്രസ്റ്റി ബോർഡ് ചെയർമാനും ഫൊക്കാന റീജിയണൽ വൈസ് പ്രസിഡണ്ടുമായ ഷാജി വർഗീസ്, പ്രോഗ്രാം കൺവീനർ ഷൈൻ ആൽബർട്ട് എന്നിവർ അഭ്യര്‍ത്ഥിച്ചു   
 
 മഞ്ച് ഡാൻസ് ഫോർ ലൈഫ്:ജഡജസ്, സിനിമതാരങ്ങൾ, മത്സരാർത്ഥികൾ പങ്കെടുക്കുന്ന സൂം മീറ്റിംഗ് ശനിയാഴ്ച്ച രാവിലെ 10 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക