Image

ഫോമാ എമ്പയര്‍ റീജിയനില്‍ ഒരു വോട്ടിനെപ്പറ്റി സന്ദേഹം; പരാതി നല്കി

Published on 27 September, 2020
ഫോമാ എമ്പയര്‍ റീജിയനില്‍ ഒരു വോട്ടിനെപ്പറ്റി സന്ദേഹം; പരാതി നല്കി
ന്യു യോര്‍ക്ക്: ഫോമാ ഇലക്ഷനില്‍ എമ്പയര്‍ റീജിയനില്‍ ഒരു വോട്ടിനെചൊല്ലി പരാതി. ആര്‍.വി.പി. ആയി ജയിച്ച ഷോബി ഐസക്കിനു 28 വോട്ടും എതിര്‍ സ്ഥാനാര്‍ത്ഥി മോളമ്മ വര്‍ഗീസിനു 27 വോട്ടും എന്നാണു ഇലക്ഷന്‍ കമ്മീഷന്‍ പ്രഖ്യാപിച്ചത്.

എന്നാല്‍ റീജിയനില്‍ 54 വോട്ടുകളെയുള്ളുവെന്നു മോളമ്മ വര്‍ഗീസും ഭര്‍ത്താവ് മോന്‍സി വര്‍ഗീസും ചൂണ്ടിക്കാട്ടുന്നു. പ്രഖ്യാപനം അനുസരിച്ച് 55 വോട്ട് വേണം.

റീജിയനില്‍ 7 അസോസിയേഷനുകളാണുള്ളത്. ഒന്നിനു ഏഴു ഡലിഗേറ്റ് വച്ച് 49 പേര്‍. ഇതു കൂടാതെ റീജിയനില്‍ നിന്നുള്ള ദേശീയ ട്രഷറര്‍, 2 നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍, യൂത്ത് പ്രതിനിധി, ആര്‍.വി.പി എന്നിവര്‍ക്ക് ഓരോ വോട്ടുമാണുള്ളത്. മൊത്തം 49 +5 =54.

അങ്ങനെയെങ്കില്‍ ഒരു വോട്ട് അധികമായി വന്നു. ഇതിന്റെ വസ്തുത കണ്ടെത്തണമെന്നാവശ്യപ്പെട്ട് സ്ഥാനാര്‍ഥി ഇലക്ഷന്‍ കമ്മീഷനു പരാതി നല്കി. ഇക്കാര്യം പരിശോധിച്ച് ഉടന്‍ മറുപടി നല്കാമെന്ന് ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ജോര്‍ജ് മാത്യു അറിയിച്ചതായി മോളമ്മ വര്‍ഗീസ് പറഞ്ഞു.

ഒരു വോട്ട് അസാധു എന്നു കണ്ടാല്‍ ഇരുവര്‍ക്കും 27 വോട്ട് വീതമാകും. ആ സാഹചര്യത്തില്‍ വിജയിയെ എങ്ങനെ തീരുമാനിക്കണമെന്നത് പ്രശ്‌നമാകും.
Join WhatsApp News
Andrews 2020-09-27 18:51:53
മോളമ്മയെ അറിഞ്ഞോണ്ട് തോൽപ്പിച്ചതാണ്. ഭർത്താവ് മോൻസിയോടുള്ള വിരോധം തീർത്തതാണ്.
well wisher of FOMAA 2020-09-27 21:45:59
Please stop dirty politics. Election commissioner should answer all related questions. If cheating is proved, then how can can we trust all other election results. It is not fair. Heard same problem happened in other states too.
Thomas George 2020-09-27 20:17:55
Hi Everyone. As a secretary I wanted justice to our candidate, Mollamma. I don’t believe there is any foul play on this election. If anyone cheated on this election. We as the association will go to the court. I hope justice will be served. If it found out that both the candidates have equal votes. We are happy. And the position will be equally shared that is one year each. Waiting for the chairman’s answer . Truth have to come out either way. Thanks
true man 2020-09-27 20:19:54
Whoever did that should face its consequences.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക