പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാള്‍ ഒക്ടോബര്‍ 28 ന്

Published on 17 October, 2020
 പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാള്‍ ഒക്ടോബര്‍ 28 ന്ഓക് ലന്‍ഡ് : തൗരംഗ സെന്റ് തോമസ് അക്വീനാസ് ഇടവകയിലെ കേരള കത്തോലിക്കാ സമൂഹത്തിന്റെ നേതൃത്വത്തില്‍ പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാള്‍ ഒക്ടോബര്‍ 28 നു (ബുധന്‍) സെന്റ് മേരീസ് ദേവാലയത്തില്‍ ആഘോഷിക്കും.

ഭവനങ്ങളിലെ പത്തു ദിവസത്തെ ആഘോഷമായ ജപമാല പ്രാര്‍ഥനക്ക് 18 നു (ഞായര്‍) തുടക്കം കുറിക്കും. ചാപ്ലിന്‍ ഫാ ജോര്‍ജ് ജോസഫ്, തിരുനാള്‍ കമ്മിറ്റി കണ്‍വീനര്‍ അരുണ്‍ ജോര്‍ജ് എന്നിവര്‍ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കും.

റിപ്പോര്‍ട്ട്: തദേവൂസ് മാണിക്കത്താന്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക