Image

മുസ്ലീം വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഹിജാബ് ധരിക്കാന്‍ അനുവാദം നല്‍കി ന്യൂസീലന്‍ഡ് പോലീസ്

Published on 18 November, 2020
മുസ്ലീം വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഹിജാബ് ധരിക്കാന്‍ അനുവാദം നല്‍കി ന്യൂസീലന്‍ഡ് പോലീസ്


വെല്ലിങ്ടണ്‍: മുസ്ലീം സ്ത്രീകളെ സേനയുടെ ഭാഗമാക്കാന്‍ പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായി ന്യൂസീലന്‍ഡ് പോലീസ് സേനയിലെ മുസ്ലീം സ്ത്രീകള്‍ക്ക് ഇനി മുതല്‍ ഹിജാബ് ധരിക്കുന്ന ന്യൂസീലന്‍ഡിലെ ആദ്യ പോലീസ് ഉദ്യോഗസ്ഥയായി മാറിയിരിക്കുകയാണ് 30കാരിയായ കോണ്‍സ്റ്റബിള്‍ സീനാ അലി. 

തന്റെ പുതിയ ദൗത്യത്തിനു യോജിച്ചതും അതേ സമയം മതത്തെ ഉള്‍ച്ചേര്‍ക്കുന്നതുമായ വസ്ത്രം രൂപകല്‍പ്പന ചെയ്യാന്‍ സീന പോലീസുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. ''യൂണിഫോം രൂപകല്‍പന ചെയ്യുന്ന പ്രക്രിയയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും തന്റെ സമുദായത്തെ, പ്രത്യേകിച്ച് സ്ത്രീകളെ പ്രതിനിധീകരിക്കുന്ന
തില്‍ അഭിമാനമുണ്ടെന്നും അവര്‍ പറഞ്ഞു. ഈ നീക്കം മറ്റ് സ്ത്രീകള്‍ക്കും  സേനയില്‍ പ്രവേശിക്കാന്‍ ആത്മവിശ്വാസം നല്‍കുമെന്നും സീന പറഞ്ഞു.


2008 ല്‍ ന്യൂസീലന്‍ഡ് പോലീസ് യൂണിഫോമില്‍ സിഖ് തലപ്പാവ് അവതരിപ്പിച്ചിരുന്നു. നെല്‍സണ്‍ കോണ്‍സ്റ്റബിള്‍ ജഗ്മോഹന്‍ മാല്‍ഹി ആയിരുന്നു ഇത് ധരിച്ച ആദ്യത്തെ പോലീസ് ഉദ്യോഗസ്ഥന്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക